എല്‍പിജി സബ്സിഡി മുതല്‍ കര്‍ഷക വായ്പ വരെ; ഛത്തീസ്ഗഡില്‍ പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ പ്രചാരണത്തിന്റെ അവസാന ദിനത്തില്‍ പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. വന്‍ വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് ഒരിക്കല്‍ കൂടി അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് ജാതി സെന്‍സസ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗല് പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന്റെ നിര്‍ണായക പ്രഖ്യാപനമാണിത്. രാഹുല്‍ ഗാന്ധി പ്രചാരണത്തില്‍ ഉടനീളം ഉന്നയിച്ചതും ഇക്കാര്യങ്ങളായിരുന്നു.
കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്താനായി രാഹുല്‍ ഉന്നയിച്ചതും ഈ വിഷയമായിരുന്നു. അതേസമയം ഗ്യാസ് സിലിണ്ടറുകള്‍ക്ക് 500 രൂപ സബ്സിഡി നല്‍കുമെന്നും ബാഗേല്‍ പറഞ്ഞു.അതേസമയം കര്‍ഷക വായ്പകള്‍ എഴുതി തള്ളുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. നെല്ല സംഭരണത്തിന് ക്വിന്റലിന് 3200 നിരക്കില്‍ ലഭിക്കും. നിലവില്‍ രാജീവ് ഗാന്ധി ന്യായ് യോജന പ്രകാരമുള്ള സബ്സിഡി അടക്കമാണിത്. നഴ്സറി മുതല്‍ പിജി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും പ്രകടന പത്രികയിലുണ്ട്.

ടെണ്ടു ഇലകള്‍ക്ക് നിലവിലുള്ള വില നാലായിരം നിന്ന് ആറായിരമാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഒരു ചാക്ക് എന്ന കണക്കിനാണ് ഇതിന്റെ വില. ടെണ്ടു ഇലകള്‍ ശേഖരിക്കുന്നവര്‍ വര്‍ഷത്തില്‍ നാലായിരം രൂപ ബോണസും ലഭിക്കും. മഹതാരി ന്യായ് യോജന പദ്ധതിയും കോണ്‍ഗ്രസ് വന്നാല്‍ ആരംഭിക്കും. പാചക വാതക സിലിണ്ടറിന് 500 രൂപ സബ്സിഡി നല്‍കുന്നത്. എല്ലാ വരുമാന വിഭാഗങ്ങളില്‍ വരുന്ന സ്ത്രീകള്‍ക്കാണ് ഈ തുക ലഭിക്കുക.
അതേസമയം നിലവില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് കീഴിലുള്ള എല്ലാ പദ്ധതികളും ഭരണം നിലനിര്‍ത്തിയാല്‍ തുടരുമെന്ന് ബാഗല് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ബിജെപിയുടെ പ്രകടപത്രികയെ കോണ്‍ഗ്രസ് പരിഹസിച്ചിരുന്നു. വെള്ളിയാഴ്ച്ചയാണ് ഇത് പുറത്തിറക്കിയത്. കോണ്‍ഗ്രസിന്റെ വാഗ്ദാനങങ്ങളെ അതേപടി പകര്‍ത്തി വെച്ചിരിക്കുകയാണ് ഇതില്‍ എന്ന് പാര്‍ട്ടി ആരോപിച്ചു.
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ ഇത്രയും കാലം സൗജന്യങ്ങള്‍ എന്ന് പരിഹസിച്ചിരുന്നവര്‍, തെരഞ്ഞെടുപ്പ് ജയിക്കാനായി അതേ മാര്‍ഗം സ്വീകരിച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. നിലവില്‍ കോണ്‍ഗ്രസിന് സംസ്ഥാനത്ത് മുന്‍തൂക്കമുണ്ടെന്ന് അഭിപ്രായ സര്‍വേകള്‍ പറയുന്നത്. ഛത്തീസ്ഗഡില്‍ ബിജെപിക്ക് നേതാക്കളില്ലാത്തത് വലിയ തിരിച്ചടിയാവുമെന്നാണ് സൂചന. രമണ്‍ സിംഗ് രംഗത്തില്ലാത്തതും, മോദി പ്രഭാവത്തില്‍ മാത്രം വോട്ടുപിടിക്കാന്‍ നോക്കുന്നതുമെല്ലാം ബിജെപിക്ക് അനുകൂലമായ കാര്യമല്ലെന്നാണ് റിപ്പോര്‍ട്ട്.
അതിലുപരി ഭൂപേഷ് ബാഗലിന് വലിയ ജനപ്രീതി സംസ്ഥാനത്തുണ്ട്. ന്യായ് പദ്ധതിയും, നിരവധി ജനക്ഷേമ പദ്ധതികളുമെല്ലാം സംസ്ഥാനത്ത് അദ്ദേഹം നടപ്പിലാക്കുന്നുണ്ട്. ഇത് കോണ്‍ഗ്രസ് അനുകൂല തരംഗം സംസ്ഥാനത്തുണ്ടാക്കിയിട്ടുണ്ട്. അതോടൊപ്പം സംസ്ഥാനത്ത് മികച്ച പ്രചാരണമാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയത്. ജാതി സെന്‍സസ് നടപ്പാക്കുമെന്ന പ്രഖ്യാപനം വിഭാഗത്തിന്റെയും വോട്ട് ലഭിക്കാന്‍ സഹായിക്കുമെന്നാണ് സൂചന.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications