ഛത്തീസ്ഗഢ് നിയമസഭ തിരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ടു!!
റായ്പൂർ: തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഛത്തീസ്ഗഢിൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പ്രഖ്യാപിച്ചു. 19 പേരുടെ ലീസ്റ്റാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ 19,20 തീയ്യതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. ചത്തീസ്ഗഡില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ ആവശ്യപ്പെട്ട് സിപിഎം പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയിരുന്നു.
ഛത്തീസ്ഗഡില്‍ ബിജെപി തുടര്‍ച്ചയായി ഭരണം നിലനിര്‍ത്തുന്ന സംസ്ഥാനമാണ്. ഇവിടെ പ്രതിപക്ഷത്തിന് ഐക്യമില്ല. എന്നാൽ അത്തരത്തിൽ ഐക്യമുണ്ടാക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. സിപിഎമ്മുകാര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്നു സുര്‍ജ്യ കാന്ത് മിശ്ര ആവശ്യപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും സഖ്യമുണ്ടാക്കുമെന്ന സൂചനയാണ് ഇതിലൂടെ വെളിവാകുന്നത്.

പാര്‍ട്ടി സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കാത്ത മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യണമെന്നാണ് സുര്‍ജ്യകാന്ത് മിശ്ര ആവശ്യപ്പെട്ടത്. സിപിഎം പോളീറ്റ് ബ്യൂറോ അംഗം കൂടിയാണ് ഇദ്ദേഹം. ഛത്തീസ്ഗഢിലെ പല മേഖലകളിലും സിപിഎമ്മിന് സ്വാധീനമുണ്ട്. പക്ഷേ പലയിടത്തും ആൾബലമില്ല എന്നതും വസ്തുതയാണ്. അതുകൊണ്ട് തന്നെ എല്ലാ നിയോജക മണ്ഡലത്തിലും സ്ഥാനാർത്ഥികളെ നിർത്താൻ സിപിഎമ്മിനാകില്ല. നിയമസഭ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റിൽ മാത്രമേ സിപിഎം മത്സരിക്കുന്നുള്ളൂവെന്നാണ് റിപ്പോർട്ടുകൾ.












Click it and Unblock the Notifications