ചിന്ദ്വാരയില്‍ കമല്‍നാഥ്; മധ്യപ്രദേശില്‍ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്
ഭോപ്പാല്‍: മധ്യപ്രദേശില്‍ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാവ് കമല്‍നാഥ് സിറ്റിംഗ് സീറ്റായ ചിന്ദ്വാരയില്‍ നിന്ന് തന്നെ മത്സരിക്കും. 144 സ്ഥാനാര്‍ത്ഥികള്‍ അടങ്ങുന്ന പട്ടികയാണ് പുറത്തുവിട്ടത്. മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗിന്റെ മകന്‍ ജയ് വര്‍ധന്‍ സിംഗ് റാഗിഗഡില്‍ നിന്ന് മത്സരിക്കും. കഴിഞ്ഞ കമല്‍നാഥ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു ജയ് വര്‍ധന്‍ സിംഗ്.
പിന്നീട് ഇത് ജ്യോതിരാദിത്യ സിന്ധ്യയുടെ വിമത നീക്കത്തില്‍ തകരുകയായിരുന്നു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഡല്‍ഹിയില്‍ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാന്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുന്നത്.

അതേസമയം ബിജെപി നേരത്തെ തന്നെ 136 പേരുടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. 230 സീറ്റുകളാണ് മധ്യപ്രദേശിലുള്ളത്. നവംബര്‍ പതിനേഴിനാണ് മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍. ഛത്തീസ്ഗഡില്‍ മുപ്പത് പേരുടെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും, തെലങ്കാനയില്‍ 55 പേരുടെ വരുന്ന സ്ഥാനാര്‍ത്ഥി പട്ടികയും കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്.
രണ്ടും അടുത്ത മാസമാണ് നടക്കുന്നത്. ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ പട്ടാനില്‍ നിന്ന് മത്സരിക്കും. ബാഗലിന്റെ സിറ്റിംഗ് സീറ്റാണിത്. ഉപമുഖ്യമന്ത്രി ടിഎസ് സിംഗ് ദേദവ് അംബികാപൂര്‍ നിയമസഭാ സീറ്റില്‍ നിന്ന് മത്സരിക്കും.ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായിട്ടാണ്.
ആദ്യ ഘട്ടം നവംബര്‍ ഏഴിനും, രണ്ടാം ഘട്ടം പതിനേഴിനുമാണ്. തെലങ്കാനയില്‍ സംസ്ഥാന അധ്യക്ഷന്‍ രേവന്ത് റെഡ്ഡി കോഡങ്കല്‍ സീറ്റില്‍ നിന്ന് മത്സരിക്കും. പ്രതിപക്ഷ നേതാവ് ഭട്ടി വിക്രമര്‍ക്ക മല്ല മധിര സീറ്റിലും മത്സരിക്കു.ം ഇത് സംവരണ മണ്ഡലമാണ്. തെലങ്കാന തെരഞ്ഞെടുപ്പ് നവംബര്‍ മുപ്പതിനാണ്.












Click it and Unblock the Notifications