കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാ മാനിഫെസ്റ്റോ പുറത്തിറക്കി പ്രിയങ്ക, യുപിയില്‍ ജയിച്ചാല്‍ സൗജന്യ യാത്രയും 40 ശതമാനം സംവരണവും

Google Oneindia Malayalam News

ദില്ലി: യുപി തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം പുറത്തിറക്കവേ സ്ത്രീകളുടെ വോട്ട് ലക്ഷ്യമിട്ട് ഞെട്ടിക്കുന്ന പ്രകടനപത്രികയുമായി കോണ്‍ഗ്രസ്. സ്ത്രീകള്‍ക്ക് 40 ശതമാനം സംവരണം സര്‍ക്കാര്‍ ജോലികളില്‍ ലഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രിയങ്ക ഗാന്ധി. കൂടുതലും സ്ത്രീകള്‍ക്കുള്ള ഗുണങ്ങളാണ് പ്രകടന പത്രികയില്‍ ഉള്ളത്. കോണ്‍ഗ്രസ് ജയിച്ചാല്‍ ഉറപ്പായും 40 ശതമാനം സ്ത്രീകള്‍ക്കായിരിക്കും ഇതോടെ സര്‍ക്കാര്‍ തലത്തില്‍ ജോലി ലഭിക്കുക. ബിജെപിയുടെ ശക്തമായ വോട്ടുബാങ്കായ സ്ത്രീകളുടെ മനസ്സിളക്കുന്ന പ്രഖ്യാപനം കൂടിയാണിത്. തുടര്‍ച്ചയായി സ്ത്രീകളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഇടപെടുന്ന പ്രിയങ്കയുടെ വാക്കുകളും പ്രകടനപത്രികയും അവര്‍ക്കും സ്വീകാര്യമാണ്.

കീര്‍ത്തിയെ തെറി പറഞ്ഞവനെ വെറുതെ വിടില്ല, മരക്കാറില്‍ 2 കാര്യങ്ങള്‍ പിഴച്ചെന്ന് സുരേഷ് കുമാര്‍കീര്‍ത്തിയെ തെറി പറഞ്ഞവനെ വെറുതെ വിടില്ല, മരക്കാറില്‍ 2 കാര്യങ്ങള്‍ പിഴച്ചെന്ന് സുരേഷ് കുമാര്‍

1

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ 40 ശതമാനം സീറ്റും സ്ത്രീകള്‍ക്കാണെന്ന് നേരത്തെ പ്രിയങ്ക പ്രഖ്യാപിച്ചിരുന്നു. ശക്തി വിധാന്‍ മഹിളാ ഗോഷണ പത്ര എന്ന പേരിലാണ് യുപിയിലെ പ്രകടന പത്രിക യുപി കോണ്‍ഗ്രസ് പുറത്തിറക്കിയത്. ആറ് ഭാഗങ്ങളായി തരംതിരിച്ചുള്ളതാണ് പ്രകടനപത്രികയെന്ന് പ്രിയങ്ക പറയുന്നു. ആത്മാഭിമാനം, സ്വയം പര്യാപ്തത, വിദ്യാഭ്യാസം, ബഹുമാനം, സുരക്ഷ, ആരോഗ്യം, എന്നിങ്ങനെയാണ് ഇത്. യുപിയില്‍ ഏത് വ്യാപാരം തുടങ്ങുകയാണെങ്കിലും അതില്‍ 50 ശതമാനം തൊഴില്‍ സംവരണം നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ വക റിബേറ്റുകള്‍ നല്‍കുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു. ഒപ്പം ഈ വ്യവസായങ്ങള്‍ക്ക് വേണ്ട എല്ലാ സഹായവും നല്‍കും.

യുപിയിലെ 50 ശതമാനം റേഷന്‍ കടകളിലും സ്ത്രീകളുടെ മേല്‍നോട്ടത്തോടെയായിരിക്കും കാര്യങ്ങള്‍ നടക്കുക.ഇതിന്റെ അവകാശം അവര്‍ക്ക് നല്‍കുമെന്നും പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് ഉറപ്പ് നല്‍കുന്നു. ഇതിലൂടെ തൊഴിലുറപ്പിനുള്ള ശ്രമം കൂടിയാണ് കോണ്‍ഗ്രസ് നടത്തുന്നത്. സ്ത്രീകള്‍ക്ക് സ്വയം സഹായ സംഘങ്ങള്‍ വഴി നാല് ശതമാനം പലിശയ്ക്ക് വായ്പ ലഭ്യമാക്കും. ഒപ്പം സംസ്ഥാന ബസ് സര്‍വീസുകളില്‍ സ്ത്രീകള്‍ക്ക് യാത്ര സൗജന്യമായിരിക്കും. എല്ലാ വര്‍ഷവും മൂന്ന് സിലിണ്ടര്‍ പാചക വാതകം സ്ത്രീകള്‍ക്ക് സൗജന്യമായി ലഭിക്കും. നേരത്തെ തന്നെ പത്തും പന്ത്രണ്ടും ക്ലാസിലുള്ള പെണ്‍കുട്ടികള്‍ക്ക് സ്മാര്‍ട്ട്‌ഫോണും സ്‌കൂട്ടിയും നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു.

സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി എല്ലാ കാലത്തും മുന്നില്‍ നിന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി പറയുന്നു.രാജ്യത്തിന് ആദ്യത്തെ വനിത പ്രധാനമന്ത്രിയെ നല്‍കിയത് കോണ്‍ഗ്രസാണ്. ആദ്യ വനിത രാഷ്ട്രപതിയെ നല്‍കിയതും, ആദ്യ വനിതാ മുഖ്യമന്ത്രിയെ ഉത്തര്‍പ്രദേശിന് നല്‍കിയതും കോണ്‍ഗ്രസാണ്. ഇതെല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ കോണ്‍ഗ്രസ് നടപ്പാക്കിയ കാര്യങ്ങളാണ്. അമേരിക്ക ഇപ്പോള്‍ മാത്രമാണ് ഒരു വനിതയെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസിന്റെ പ്രകടന പത്രിക വലിയ വെല്ലുവിളിയായിരിക്കും. അവര്‍ക്കും സ്ത്രീ ശാക്തീകരണം ഗൗരവത്തോടെ എടുക്കേണ്ടി വരും. ഒരുപാട് വര്‍ഷങ്ങളായി സ്ത്രീകള്‍ രാഷ്ട്രീയത്തിലുണ്ട് എന്നാല്‍ അവരുടെ ശാക്തീകരണം ഇപ്പോഴും വിദൂര സ്വപ്‌നമാണെന്നും പ്രിയങ്ക പറഞ്ഞു.

പഞ്ചായത്തീ രാജിലൂടെ സ്ത്രീകള്‍ക്ക് അധികാരം നല്‍കിയത് കോണ്‍ഗ്രസാണ്. പാര്‍ലമെന്റില്‍ 33 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കായി നല്‍കുന്നതില്‍ സോണിയാ ഗാന്ധി താല്‍പര്യം അറിയിച്ചതാണ്. സ്ത്രീകളെ ശാക്തീകരിക്കുന്നതിലൂടെ അവര്‍ക്കെതിരായ ചൂഷണവും അതിക്രമങ്ങളും കൃത്യമായി ലോകത്തെ അറിയിക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. രാഷ്ട്രീയത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം കോണ്‍ഗ്രസിന് ആവശ്യമാണ്. നൂറ് സീറ്റിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ കണ്ടെത്തി കഴിഞ്ഞു. ഇതില്‍ അറുപത് പേര്‍ സ്ത്രീകളാണ്. 40 പേര്‍ പുരുഷന്മാരുമാണെന്ന് പ്രിയങ്ക പറഞ്ഞു.

 മമതയുടെ പ്ലാന്‍ ഫ്‌ളോപ്പ്, രാഹുലിനെ കണ്ട് റാവത്ത്, കോണ്‍ഗ്രസിനൊപ്പമെന്ന് ശിവസേന, യുപിഎ ഉറപ്പിച്ചു മമതയുടെ പ്ലാന്‍ ഫ്‌ളോപ്പ്, രാഹുലിനെ കണ്ട് റാവത്ത്, കോണ്‍ഗ്രസിനൊപ്പമെന്ന് ശിവസേന, യുപിഎ ഉറപ്പിച്ചു

English summary
congress releases manifesto for up election,more soaps for women included and 40 percent reservation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X