കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ ഉന്നം പിഴച്ചില്ല, അമരീന്ദര്‍ മാറിയത് കറക്ട്, സര്‍വേ ഫലം ഇങ്ങനെ, അടുത്ത മുഖ്യമന്ത്രി ഈ നേതാവ്

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പഞ്ചാബിലെ മാറ്റം കൃത്യമായി കൊണ്ടുവന്നെങ്കിലും ആശങ്കയിലായിരുന്നു. അമരീന്ദര്‍ സിംഗ് പോപ്പുലര്‍ നേതാവാണെന്നും, അത് പഞ്ചാബില്‍ അധികാരം തന്നെ ഇല്ലാതാക്കുമെന്നായിരുന്നു പ്രധാന വിമര്‍ശനം. കോണ്‍ഗ്രസിന്റെ സഖ്യ കക്ഷികളും പ്രതിപക്ഷ നിരയിലെ പല പാര്‍ട്ടികളും രാഹുല്‍ ഗാന്ധിയുടെ നീക്കത്തെ ചോദ്യം ചെയ്തിരുന്നു.

നടി പായല്‍ ഘോഷിനെതിരെ ആസിഡ് ആക്രമണം... ഇരുമ്പ് ദണ്ഡേന്തിയ മുഖംമൂടിധാരികള്‍, മുംബൈ സുരക്ഷിതമല്ല!!'നടി പായല്‍ ഘോഷിനെതിരെ ആസിഡ് ആക്രമണം... ഇരുമ്പ് ദണ്ഡേന്തിയ മുഖംമൂടിധാരികള്‍, മുംബൈ സുരക്ഷിതമല്ല!!'

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പഞ്ചാബികളില്‍ പലരും അമരീന്ദറിനെ എതിര്‍ത്തിരുന്നതായി റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇപ്പോള്‍ ദേശീയ തലത്തില്‍ അമരീന്ദറിന്റെ മാറ്റത്തെ തുടര്‍ന്നുള്ള രാഷ്ട്രീയ സാഹചര്യം പരിശോധിച്ച് സര്‍വേ പുറത്തുവന്നിരിക്കുകയാണ്. കോണ്‍ഗ്രസിനുള്ള പ്രതീക്ഷയാണ് ഈ സര്‍വേ. വിശദ വിവരങ്ങളിലേക്ക്...

1

പഞ്ചാബില്‍ മുഖ്യമന്ത്രിയെ മാറ്റാനുള്ള പ്രധാന കാരണം രാഹുല്‍ ഗാന്ധി നേരിട്ട് നടത്തിയ സര്‍വേയായിരുന്നു. അമരീന്ദര്‍ സിംഗ് ഇന്ത്യയിലെ തന്നെ പോപ്പുലറല്ലാത്ത മുഖ്യമന്ത്രിമാരില്‍ വരുന്നയാളായിരുന്നു. അമരീന്ദറുമായി മുന്നോട്ട് പോയാല്‍ ആംആദ്മി പാര്‍ട്ടി അധികാരം പിടിക്കുമെന്നും കണ്ടെത്തിയിരുന്നു. അതാണ് മാറ്റാനുള്ള പ്രധാന കാരണം. ദളിത് മുഖ്യമന്ത്രി എന്നുള്ളത് സര്‍വേയില്‍ വളരെ മുന്‍തൂക്കം ലഭിച്ച് സിഖ് ദളിത് വിഭാഗത്തെ സംതൃപ്തിപ്പെടുത്താന്‍ പ്രഖ്യാപിച്ചതാണ്. അപ്പോഴും സിഖ് ഗുരുഗ്രന്ഥ സാഹിബ് വിഷയത്തില്‍ നടന്ന പ്രതിഷേധങ്ങളും വെടിവെപ്പും കോണ്‍ഗ്രസിന് തലവേദനയാകുമെന്നും രാഹുല്‍ കണ്ടെത്തിയിരുന്നു. ഇതെല്ലാം പരിഹരിക്കാനാണ് ചരണ്‍ജിത്തിനെ മുഖ്യമന്ത്രിയാക്കിയത്.

കോട്ടും സ്യൂട്ടും അണിഞ്ഞ് സനുഷയുടെ ഫോട്ടോഷൂട്ട്; ഫുള്‍ ചേഞ്ചാണല്ലോ, എന്തുപറ്റിയെന്ന് ആരാധകര്‍

2

നേരത്തെ ബിജെപി ഗുജറാത്തില്‍ പാട്ടീദാര്‍ വിഭാഗത്തില്‍ നിന്നുള്ള നേതാവ് ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയായി നിയമിച്ചിരുന്നു. ഇത് പാട്ടീദാറുകളെ കൈയ്യിലെടുക്കാനായിരുന്നു. അന്നത്തെ തീരുമാനത്തില്‍ സര്‍വേ നടത്തി പ്രശ്‌നമാണ് ഇപ്പോള്‍ പഞ്ചാബിലും സര്‍വേ നടത്തിയിരിക്കുന്നത്. ഗുജറാത്തില്‍ ബിജെപിയുടെ തീരുമാനം വലിയൊരു പ്രതികരണം പാട്ടീദാര്‍ വിഭാഗത്തില്‍ ഉണ്ടാക്കിയിരുന്നില്ല. ബിജെപിക്ക് പാട്ടീദാര്‍ മുഖ്യമന്ത്രി വന്നത് കൊണ്ട് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാകില്ലെന്നായിരുന്നു സര്‍വേയില്‍ കണ്ടെത്തിയത്. ഭൂരിഭാഗം പാട്ടീദാര്‍മാരും ഭൂപേന്ദ്ര പട്ടേല്‍ വന്നത് കൊണ്ട് തങ്ങളുടെ വിഭാഗത്തിന് യാതൊരു നേട്ടവും ലഭിക്കാന്‍ പോകുന്നില്ലെന്നായിരുന്നു പറഞ്ഞത്.

3

പഞ്ചാബില്‍ പക്ഷേ മുഖ്യമന്ത്രി മാറ്റത്തെ നല്ല രീതിയിലാണ് സ്വീകരിക്കപ്പെട്ടിരിക്കുന്നത്. എല്ലാ ജില്ലകളിലും നിന്നുള്ള 1240 വോട്ടര്‍മാരെയാണ് പ്രശ്‌നം സര്‍വേ ബന്ധപ്പെട്ട്. ചരണ്‍ജിത്ത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നിയമിച്ചതിന് നിങ്ങളുടെ നിലപാട് എന്താണെന്നായിരുന്നു ചോദ്യം. തീരുമാനം ശരിയാണ്. അമരീന്ദറിനെ മാറ്റിയത് ശരിയായില്ല, തുടങ്ങിയവ ഓപ്ഷനായും കൊടുത്തിരുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരായിരിക്കണം കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്നതും ചോദ്യത്തിലുണ്ടായിരുന്നു. മൂന്ന് പേരുകള്‍ ഇതില്‍ ഓപ്ഷനായുണ്ടായിരുന്നു. ഇതിനെല്ലാം കോണ്‍ഗ്രസ് പ്രതീക്ഷിച്ചതിലും അപ്പുറത്തുള്ള പിന്തുണയാണ് ലഭിച്ചിരിക്കുന്നത്.

4

കോണ്‍ഗ്രസിന്റെ തീരുമാനം ശരിയായിരുന്നുവെന്നാണ് സര്‍വേയില്‍ തെളിയുന്നത്. 63 ശതമാനം പേര്‍ സര്‍വേയിലൂടെ ക്യാപ്റ്റനെ മാറ്റണമെന്നാണ് പറയുന്നത്. ചരണ്‍ജിത്തിന്റെ നിയമനം മികച്ചതാണെന്നും ഇവര്‍ പറയുന്നു. ദളിത് സിഖ് വിഭാഗത്തില്‍ 73 ശതമാനവും ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. 65 ശതമാനം ദളിത് ഹിന്ദുക്കളും ഈ തീരുമാനം വഴിത്തിരിവാകുമെന്നാണ് പറയുന്നത്. ഈ രണ്ട് വിഭാഗവും പഞ്ചാബ് ജനസംഖ്യയുടെ 60 ശതമാനത്തിന് മുകളില്‍ വരുമെന്നത് കോണ്‍ഗ്രസ് പഞ്ചാബില്‍ പ്രതീക്ഷ നല്‍കുന്ന ഘടകമാണ്. സര്‍വേ പ്രകാരമുള്ള അഭിപ്രായം പരിഗണിച്ചാല്‍ വരുന്ന തിരഞ്ഞെടുപ്പിലും വന്‍ ഭൂരിപക്ഷത്തോടെ തന്നെ കോണ്‍ഗ്രസ് അധികാരത്തിലേറാനാണ് സാധ്യത.

5

മൊത്തം വോട്ടര്‍മാരില്‍ 76 ശതമാവനും പറഞ്ഞത് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് മാറണമെന്നാണ്. രാഹുല്‍ ഗാന്ധി എടുത്ത തീരുമാനത്തെ ഇവര്‍ പിന്തുണയ്ക്കുന്നു. ദില്ലി മാധ്യമങ്ങള്‍ ഈ തീരുമാനം പിഴച്ചു എന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ അവകാശപ്പെട്ടിരുന്നത്. 13 സംസ്ഥാനങ്ങളില്‍ പ്രശ്‌നം നടത്തിയ സര്‍വേയില്‍ ഏറ്റവും ജനപ്രീതിയില്ലാത്ത മുഖ്യമന്ത്രിമാര്‍ പഞ്ചാബിലും ഉത്തരാഖണ്ഡിലുമായിരുന്നു. ഇത് കഴിഞ്ഞാല്‍ ഗുജറാത്തിലായിരുന്നു മോശം മുഖ്യമന്ത്രിയുണ്ടായിരുന്നത്. ഈ മൂന്ന് പേരെയും മാറ്റി കഴിഞ്ഞു എന്നതാണ് പ്രസക്തം. പ്രശ്‌നം സര്‍വേ രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും ശ്രദ്ധിക്കുന്നു എന്ന് വ്യക്തമാണ്. അതുകൊണ്ട് കോണ്‍ഗ്രസിന് വലിയ പ്രതീക്ഷ നല്‍കുന്നതാണ് ഈ സര്‍വേ.

6

അമരീന്ദര്‍ ജനപ്രീതി ഇല്ലാത്ത നേതാവാണെന്ന് സര്‍വേയില്‍ നേരത്തെ കൃത്യമായി പറഞ്ഞിരുന്നു. ഏറ്റവും മോശം പ്രകടനമെന്നാണ് അമരീന്ദറിനെ കുറിച്ച് പഞ്ചാബിലെ വോട്ടര്‍മാര്‍ പറഞ്ഞത്. ഇന്ത്യയിലെ തന്നെ ഏറ്റവും മോശം മുഖ്യമന്ത്രിയായും സര്‍വേയില്‍ അമരീന്ദര്‍ മാറിയിരുന്നു. 60 ശതമാനം പേരും അമരീന്ദര്‍ മോശമാണെന്ന് പറഞ്ഞു. അടുത്ത തവണ മുഖ്യമന്ത്രിയായി അമരീന്ദര്‍ വേണ്ടെന്നായിരുന്നു ഇവര്‍ പഞ്ഞത്. 15 ശതമാനം തരക്കേടില്ലെന്ന് പറഞ്ഞെങ്കിലും, വീണ്ടും അമരീന്ദര്‍ തന്നെ വരേണ്ടെന്നായിരുന്നു പറഞ്ഞത്. മൊത്തം 75 ശതമാനം പേരും അമരീന്ദര്‍ സിംഗിന് രണ്ടാം ടേം നല്‍കേണ്ടതില്ലെന്ന നിലപാടിലായിരുന്നു. ഇങ്ങനെയുള്ള നേതാവിനെ തുടരാന്‍ അനുവദിച്ചാല്‍ കോണ്‍ഗ്രസ് പഞ്ചാബില്‍ വീഴുമെന്ന് ഉറപ്പായിരുന്നു.

7

ക്യാപ്റ്റന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിയതിന് പിന്നാലെ ആരായിരിക്കും കോണ്‍ഗ്രസിന്റെ മുഖമായി വരിക എന്ന ചോദ്യമുയര്‍ന്നിരുന്നു. ഇതിനുള്ള മറുപടിയും സര്‍വേയില്‍ നിന്ന് ലഭിക്കുന്നുണ്ട്. അടുത്ത മുഖ്യമന്ത്രിയായി നവജ്യോത് സിദ്ദു വരണമെന്നാണ് ബഹുഭൂരിപക്ഷം പേരും ആവശ്യപ്പെട്ടത്. രണ്ടാം സ്ഥാനത്ത് ചരണ്‍ജിത്ത് സിംഗ് ചന്നിയാണ്. അമരീന്ദര്‍ മൂന്നാം സ്ഥാനത്താണ്. എന്നാല്‍ എത്രയോ പിന്നിലാണ്. ദളിത് ഇതര ഹിന്ദുക്കളില്‍ അമരീന്ദര്‍ ഇപ്പോഴും പോപ്പുലറാണ്. ദളിതുകള്‍ ചന്നി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയായി വരണമെന്നാണ് അഭിപ്രായപ്പെട്ടത്. ജാട്ട് സിഖുകള്‍ക്കിടയില്‍ നവജ്യോത് സിംഗ് സിദ്ദുവാണ് ഏറ്റവും പോപ്പുലര്‍. മുഖ്യമന്ത്രി സിദ്ദു തന്നെയെന്ന് ഇവര്‍ പറയുന്നു.

Recommended Video

cmsvideo
What are the Chances of Priyanka Gandhi becoming the Chief Minister Of Uttar Pradesh?
8

ദളിത്-ജാട്ട് സിഖ് വിഭാഗം പഞ്ചാബ് ജനസംഖ്യയുടെ 65 ശതമാനത്തോളമുണ്ട്. കോണ്‍ഗ്രസിന് ഇത് എന്ത് കൊണ്ടും വിജയഫോര്‍മുലയാണ്. 80 ശതമാനം വോട്ടര്‍മാരും പറഞ്ഞത് കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഉണ്ടായിരിക്കണമെന്നാണ്. ജാട്ട് സിഖ് വിഭാഗത്തില്‍ 45.7 ശതമാനം സിദ്ദുവിനെ പിന്തുണയ്ക്കുന്നു. ദളിത് സിഖ് വിഭാഗത്തില്‍ 29.5 ശതമാനവും, ദളിത് ഹിന്ദുക്കളില്‍ 18.6 ശതമാനവും, ദളിത് ഇതര ഹിന്ദുക്കളില്‍ 26.5 ശതമാനവും സിദ്ദുവിനെ പിന്തുണയ്ക്കുന്നു. മൊത്തം 34.7 ശതമാനവും സിദ്ദു മുഖ്യമന്ത്രിയായി എത്തണമെന്നാണ് ആഗ്രഹിക്കുന്നത്. അതേസമയം ദില്ലി മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ തീര്‍ത്തും തെറ്റിയെന്നാണ് സര്‍വേയിലൂടെ വ്യക്തമാകുന്നത്. കോണ്‍ഗ്രസ് യഥാര്‍ത്ഥത്തില്‍ തിരഞ്ഞെടുപ്പ് പാതി ജയിച്ചുവെന്നാണ് സര്‍വേ പറയുന്നത്.

English summary
congress replacing amarinder singh is correct decision, almost 63 percent support this shows survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X