Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ തിരിച്ചെത്തി കൊവിഡ് നിയന്ത്രണങ്ങള്‍, പുതുതായി 1009 കേസുകള്‍, മാസ്‌ക് നിര്‍ബന്ധം

ദില്ലി: രാജ്യതലസ്ഥാനത്ത് കൊവിഡ് കേസുകള്‍ വന്‍ തോതില്‍ വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 1009 പുതിയ കേസുകളാണ് ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു ദിവസത്തിനുള്ളില്‍ 60 ശതമാനം വര്‍ധനവാണ് കൊവിഡ് കേസുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം കൂടുതല്‍ നിയന്ത്രണങ്ങള്‍ ദില്ലിയില്‍ സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്. പൊതു മധ്യത്തില്‍ മാസ്‌ക് ഉപയോഗിക്കുന്നത് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. നിയമലംഘകര്‍ക്ക് 500 രൂപയാണ് പിഴയാണ.് ഫെബ്രുവരി പത്തിന് ശേഷം ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമാണിന്ന്. ഫെബ്രുവരി പത്തിന് 1104 കൊവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. പോസിറ്റിവിറ്റി നികത്ക് 5.7 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയം ബുള്ളറ്റിനില്‍ പറയുന്നു.

4

24 മണിക്കൂറിനിടെ ഒരാളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ദില്ലിയില്‍ ഇന്നലെ 632 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ടിപിആര്‍ 4.42 ശതമാനമായിരുന്നു. കഴിഞ്ഞ ദിവസം 17701 കൊവിഡ് ടെസ്റ്റുകളാണ് നടത്തിയത്. തിങ്കളാഴ്ച്ച 501 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 7.72 ശതമാനമായിരുന്നു ടിപിആര്‍. ഏപ്രില്‍ പതിനൊന്ന് മുതല്‍ ആക്ടീവ് കേസുകളുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുകയാണ്. ഏപ്രില്‍ പതിനൊന്ന് 601 ആക്ടീവ് കേസുകളാണ് ദില്ലിയില്‍ ഉണ്ടായിരുന്നത്. ഇത് 2641 കേസുകളാണ് വര്‍ധിച്ചിരിക്കുകയാണ്. അതേസമയം ആശുപത്രിയില്‍ ചികിത്സ വേണ്ട കേസുകള്‍ കാര്യമായി തന്നെ കുറഞ്ഞ് വരുന്നുണ്ട്. അതുകൊണ്ട് ആശങ്കപ്പെടാനില്ലെന്നാണ് വിലയിരുത്തല്‍.

മൊത്തം ആക്ടീവ് കേസുകളുടെ മൂന്ന് ശതമാനത്തില്‍ താഴെ മാത്രമുള്ളവര്‍ക്കാണ് ആശുപത്രിയില്‍ ചികിത്സ ആവശ്യം. അത്തരത്തില്‍ 54 കൊവിഡ് കേസുകളാണ് ദില്ലിയിലെ ആശുപത്രികളിലുള്ളത്. 1578 രപേര്‍ ദില്ലിയില്‍ ഹോം ക്വാന്റീനിലാണ്. 9737 കിടക്കകളാണ് ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ക്കായി ബാക്കിയുള്ളത്. ഇതില്‍ 91 പേര്‍ക്ക് മാത്രമാണ് ഇതുവരെ അഡ്മിറ്റാവാന്‍ കഴിഞ്ഞത്. കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയാകെ മാസ്‌ക് നിയമനം ശക്തമാക്കണമെന്നാണ് നിര്‍ദേശം. നിയമലംഘകര്‍ക്ക് അഞ്ഞൂറ് രൂപയാണ് പിഴ. അതേസമയം സ്‌കൂളുകള്‍ അടയ്‌ക്കേണ്ട കൂട്ടാണ്ട വികാരമെന്ന് തീരുമാനിക്കാനുള്ള രൂപമാണ് കണ്ടത്.കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ഈ വ്യക്തിയായിരിക്കും. എല്ലാ സാമ്പിളുകളും ജെനോം സ്വീക്വന്‍സിംഗിനായി ദില്ലി ഉപയോഗിക്കുന്നുണ്ട്. പുതിയ വേരിയന്റിന്റെ അഭാവം ഉള്ളത് പരിശോധിക്കാനാണ് നീക്കം. എക്‌സ്ഇ വേരിയന്റ് അടക്കം ദില്ലിയില്‍ പ്രചരിച്ചോ എന്ന് പരിശോധിക്കുകയാണ് മാത്രമാണ് പോലീസ് ലക്ഷ്യം. അതേസമയം സ്‌കൂളുകള്‍ തുറന്നെങ്കിലും വീണ്ടും കേസുകള്‍ കൂടിയതോടെ പഴയ രീതി തുടരുന്ന കാര്യത്തില്‍ മാതാപിതാക്കള്‍ ആശങ്കയിലാണ്. ഓണ്‍ലൈന്‍-ഓഫ്‌ലൈന്‍ രീതികള്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ സ്‌കൂളുകളില്‍ എത്തി വിദ്യാര്‍ത്ഥികള്‍ വീണ്ടും പഠനത്തില്‍ ഏര്‍പ്പെടുന്നതില്‍ രക്ഷിതാക്കള്‍ വലിയ റിസ്‌കാണ് കാണുന്നത്.

അതേസമയം ഓണ്‍ലൈന്‍ ക്ലാസ് വീണ്ടും ആരംഭിച്ചാല്‍ വിദ്യാര്‍ത്ഥികളള്‍ക്ക് പല ക്ലാസുകളും നഷ്ടമാകുമെന്നും, പഠിക്കാനുള്ള അവസരമാണ് നഷ്ടമാകുന്നതെന്നും ഒരു വിഭാഗം രക്ഷിതാക്കള്‍ പറയുന്നു. എന്നാല്‍ മറ്റൊരു വിഭാഗം ഓണ്‍ലൈനും ഓഫ്‌ലൈനും വേണമെന്ന നിലപാടിലാണ്. ക്ലാസിന്റെ കാര്യത്തില്‍ തീരുമാനം മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. കുട്ടികളെ സ്‌കൂളിലേക്ക് അയക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അത് ചെയ്യാം. എന്നാല്‍ മറ്റുള്ളവര്‍ക്ക് അങ്ങനെ ചെയ്യാതെയുമിരിക്കാം. അതെല്ലാം അവര്‍ക്ക് വിടുന്നതാണ് നല്ലതെന്ന് കുല്‍ദീപ് കുമാര്‍ എന്ന ഏഴു വയസ്സുകാരന്‍ വിദ്യാര്‍ത്ഥിയുടെ പിതാവ് പറയുന്നു.

അതേസമയം കൂടുതല്‍ പേര്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തിരഞ്ഞെടുത്താല്‍ സ്‌കൂള്‍ ബസ് അടക്കമുള്ള സേവനങ്ങള്‍ ഉണ്ടാവില്ല. കാരണം വിദ്യാര്‍ത്ഥികള്‍ വളരെ കുറച്ച് പേര്‍ മാത്രമായിരിക്കും. അങ്ങനെ സംഭവിച്ചാല്‍ അവരും ഓണ്‍ലൈന്‍ ക്ലാസ് തിരഞ്ഞെടുക്കേണ്ടി വരും. അതുകൊണ്ട് രണ്ട് തരം ക്ലാസുകളും നടത്തുന്നതില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് മറ്റൊരു രക്ഷിതാവ് അഖിലേഷ് ഗാര്‍ഗ് പഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+