കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് യുവശക്തിയാവുന്നു.......വേണ്ടത് കരുത്തര്‍, മികവുള്ളവരെ തിരഞ്ഞെടുപ്പ് തട്ടകത്തിലിറക്കും

Google Oneindia Malayalam News

Recommended Video

cmsvideo
കോണ്‍ഗ്രസ് യുവശക്തിയാവുമോ? | Oneindia Malayalam

ദില്ലി: വലിയൊരു മാറ്റത്തിന് യുവാക്കളെ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. നിലവില്‍ മികച്ച സംഘടനാ ശേഷിയുള്ളവരെ പാര്‍ട്ടി അന്വേഷിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ അഭാവത്തില്‍ പുതിയൊരു നേതാവിനെയാണ് പാര്‍ട്ടി അന്വേഷിക്കുന്നത്. എന്നാല്‍ അതിന് സാധിച്ചിട്ടില്ല. കര്‍ണാടക പ്രതിസന്ധി രൂക്ഷമായതാണ് പ്രധാന കാരണം. ഇനിയുള്ള സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ നേതാക്കള്‍ പറയുന്നതിനനുസരിച്ചുള്ള സ്ഥാനാര്‍ത്ഥി നിയമനം ഒഴിവാക്കും.

പാര്‍ട്ടിയില്‍ എല്ലാവരും കുടുംബാധിപത്യം പ്രോത്സാഹിപ്പിക്കുന്നവരാണ് എന്ന പൊതുബോധം ഇല്ലാതാക്കാനാണ് തീരുമാനം. രാഹുല്‍ ഗാന്ധി തന്നെയാണ് മികച്ച യുവനേതാക്കളെ തിരഞ്ഞെടുക്കുക. രാഹുല്‍ ബ്രിഗേഡ് എന്ന പാര്‍ട്ടിക്കുള്ളില്‍ ശക്തമായ സംവിധാനത്തെ ഇല്ലാതാക്കിയാല്‍ അത് 1990കളില്‍ കോണ്‍ഗ്രസിന്റെ വന്‍ തകര്‍ച്ചയ്ക്ക് സമാനമായിരിക്കുമെന്നാണ് വിലയിരുത്തല്‍. രാഹുല്‍ അമരത്തില്ലെങ്കിലും എല്ലാ തീരുമാനങ്ങള്‍ക്കുമിടയില്‍ പ്രധാന കണ്ണിയായി മാറും.

കോണ്‍ഗ്രസ് നയം

കോണ്‍ഗ്രസ് നയം

കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ നേതാക്കളില്‍ പലരും നെഗറ്റീവ് മനോഭാവമുള്ളവരാണെന്ന് രാഹുല്‍ നേരത്തെ തന്നെ പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞതാണ്. പരസ്പരമുള്ള ഈഗോയും തോല്‍വിയിലേക്ക് നയിക്കുന്നുണ്ട്. അതുകൊണ്ട് പരസ്പരം പോരടിക്കുന്ന നേതാക്കള്‍ക്ക് സംഘടനയില്‍ കാര്യമായിട്ടുള്ള ഒരു സ്ഥാനവും നല്‍കില്ല. ഈ രീതിയാണ് രാഹുല്‍ യുവനേതാക്കള്‍ക്ക് മുന്നില്‍ വെച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നടക്കമുള്ള യുവജന സംഘടനയിലെ മികച്ച നേതാക്കള്‍ കോണ്‍ഗ്രസിലെത്തുമെന്നാണ് വ്യക്തമാകുന്നത്.

അടുത്ത അധ്യക്ഷനാര്

അടുത്ത അധ്യക്ഷനാര്

അടുത്ത അധ്യക്ഷനാര് എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. രാഹുല്‍ ഒഴിഞ്ഞ സാഹചര്യത്തില്‍ സച്ചിന്‍ പൈലറ്റും ജോതിരാദിത്യ സിന്ധ്യയുമാണ് മുന്‍ഗണനയിലുള്ളത്. എന്നാല്‍ യുവാക്കളുടെയും മുതിര്‍ന്നവരുടെയും പള്‍സ് ഒരുപോലെ അറിയുന്ന നേതാവാകണം അധ്യക്ഷന്‍ എന്നാണ് തീരുമാനം. സിന്ധ്യയെ മധ്യപ്രദേശില്‍ നിന്ന് യുപിയിലേക്ക് മാറ്റിയത് വലിയ തിരിച്ചടിയായെന്ന് രാഹുല്‍ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. സിന്ധ്യയെ മധ്യപ്രദേശിന്റെ പൂര്‍ണ ചുമതല ഏല്‍പ്പിക്കാനാണ് തീരുമാനം. സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്റെ ചുമതലയും ഏല്‍പ്പിക്കും.

ബൂത്ത് തലത്തിലേക്ക്

ബൂത്ത് തലത്തിലേക്ക്

ബൂത്ത് തലം പ്രവര്‍ത്തനം പ്രഹസനമാകുന്നുവെന്നാണ് മറ്റൊരു ആരോപണം. ജനങ്ങളുടെ പ്രശ്‌നം എന്താണെന്ന് അറിയുന്നതില്‍ പ്രാദേശിക നേതാക്കള്‍ പരാജയപ്പെട്ടിരിക്കുകയാണ്. കാര്‍ഷിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബദല്‍ മാര്‍ഗങ്ങളൊന്നും കോണ്‍ഗ്രസിന് ഗ്രാമീണ മേഖലയില്‍ അവതരിപ്പിക്കാനായിട്ടില്ല. കര്‍ഷകര്‍ക്കൊപ്പം പ്രത്യേക ഗ്രാമസഭയില്‍ രാഹുല്‍ അടക്കമുള്ളവര്‍ പങ്കെടുക്കും. ജനങ്ങള്‍ക്ക് പോസിറ്റീവ് മനോഭാവം കോണ്‍ഗ്രസില്‍ നിന്ന് ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. പ്രധാന പരാതി നേതാക്കള്‍ സര്‍ക്കാരിനെയും മോദിയെയും മാത്രമാണ് ലക്ഷ്യമിടുന്നതെന്നാണ്.

സംസ്ഥാന തിരഞ്ഞെടുപ്പുകള്‍

സംസ്ഥാന തിരഞ്ഞെടുപ്പുകള്‍

സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ വലിയ പ്രശ്‌നമായി കാണണമെന്നാണ് പാര്‍ട്ടിക്കുള്ളിലെ ആവശ്യം. മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പുകള്‍ അടുത്ത് വരുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താനാണ് നിര്‍ദേശം. ഇവിടെ ബൂത്ത് തല പ്രവര്‍ത്തനം ശക്തമാണ്. പക്ഷേ നല്ലൊരു നേതാവിനെ ഇവിടെ ഉയര്‍ത്തി കാണിക്കാന്‍ കോണ്‍ഗ്രസിനില്ല. മിലിന്ദ് ദേവ്‌റയ്ക്ക് വേണ്ടത്ര ജനപിന്തുണയില്ല. അശോക് ചവാനും പൃഥ്വിരാജ് ചവാനും ഇതേ അവസ്ഥയിലാണ്. യുവനേതാക്കള്‍ക്ക് ജില്ലാ കമ്മിറ്റികളുടെ ചുമതല നല്‍കാനും നിര്‍ദേശമുണ്ട്.

ലോക്പാല്‍ മോഡല്‍

ലോക്പാല്‍ മോഡല്‍

രണ്ടാം യുപിഎ സര്‍ക്കാരിന്റെ വീഴ്ച്ച ഉറപ്പാക്കിയത് ലോക്പാല്‍ സമരമായിരുന്നു. അന്ന് ചില പ്രശ്‌നങ്ങള്‍ക്കുള്ള വഴിയാണ് ബിജെപി അടക്കമുള്ളവര്‍ തുറന്നിട്ടത്. പതിയെ തുടങ്ങി പിന്നീട് കത്തിപ്പടരുന്ന രീതിയായിരുന്നു ഇത്. ബിജെപിക്കെതിരെ ഇതേ വഴി സ്വീകരിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. യുവാക്കളെ ഉപയോഗിച്ച് ഗ്രാമീണ മേഖലയില്‍ ആധിപത്യമുറപ്പിച്ച്, അവിടെ നിന്ന് നഗരമേഖലയിലേക്ക് എത്തുന്നതാണ് ഈ രീതി. ഇത് നടപ്പാക്കാന്‍ ആദ്യം സംഘടന ശക്തിപ്പെടുത്താനാണ് രാഹുലിന്റെ നിര്‍ദേശം. കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റിയും ഇക്കാര്യത്തില്‍ നിര്‍ണായകമാകും.

ഉപതിരഞ്ഞെടുപ്പിന് മുമ്പ് എസ്പിക്ക് കാലിടറുന്നു.... മുന്‍ പ്രധാനമന്ത്രിയുടെ മകന്‍ ബിജെപിയിലേക്ക്ഉപതിരഞ്ഞെടുപ്പിന് മുമ്പ് എസ്പിക്ക് കാലിടറുന്നു.... മുന്‍ പ്രധാനമന്ത്രിയുടെ മകന്‍ ബിജെപിയിലേക്ക്

English summary
congress reshuffling structure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X