നേതാക്കളെ സമീപിച്ചു! കോണ്‍ഗ്രസ് കുതിരക്കച്ചവടത്തിന് ഒരുങ്ങുന്നുവെന്ന് ആരോപണം
വോട്ടെണ്ണാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസ് കുതിരക്കച്ചവട നീക്കം സജീവമാക്കിയെന്ന് ആരോപണം.ടിആര്‍എസ് നേതാവ് കെ ചന്ദ്രശേഖര റാവുവും ചത്തീസ്ഗഡിലെ ജനതാ കോണ്‍ഗ്രസ് നേതാവ് അജിത് ജോഗിയുമാണ് കോണ്‍ഗ്രസിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
ഇരുപാര്‍ട്ടികളേയും രണ്ട് സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് സമീപിച്ചെന്നാണ് ഇരുവരും ആരോപിച്ചത്. സ്ഥാനാര്‍ത്ഥികളെ താമസിപ്പിക്കാന്‍ ബെംഗളൂരുവില്‍ റിസോര്‍ട്ടുകള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ഇരുവരും പറഞ്ഞു.

ഛത്തീസ്ഗഡില്‍ വ്യക്തമായ ഭൂരിപക്ഷം ആര്‍ക്കും ഉറപ്പ് പറയുന്നില്ല.അഞ്ച് എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ രണ്ടെണ്ണം ബിജെപി ഭരണം നിലനിര്‍ത്തുമെന്നാണ് പറയുന്നത്. രണ്ടെണ്ണം കോണ്‍ഗ്രസ് തിരിച്ചുപിടിക്കുമെന്നും. ഒന്ന് തൂക്കൂസഭയാണ് പ്രവചിക്കുന്നത്.ഈ സാഹചര്യത്തിലാണ് കുതിരക്കച്ചവട സാധ്യത കോണ്‍ഗ്രസ് തേടുന്നതെന്നാണ് ആരോപണം.
തെലുങ്കാനയിലും സ്ഥിതി വ്യത്യസ്തമല്ല. പുറത്ത് വന്ന മൂന്ന് എക്സിറ്റ് പോള്‍ സര്‍വ്വേകളില്‍ രണ്ടിലും ഭരണകക്ഷിയായ ടിആര്‍എസിന് അനുകൂലമാണ്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ രൂപീകരിച്ച വിശാല മുന്നമിക്ക് വേണ്ടത്ര ചലനമുണ്ടാക്കാനായില്ലെന്നാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications