കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ബിജെപിയെ തറപറ്റിച്ച് കോണ്‍ഗ്രസ്; 26 ല്‍ 24 സീറ്റും കരസ്ഥമാക്കി സില്ലോഡിലെ വിജയം

Google Oneindia Malayalam News

മുംബൈ: ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് ശേഷം ഫെബ്രുവരി പകുതിയോടെയാണ് മഹാരാഷ്ട്രയിലെ പൊതു തിരഞ്ഞെടുപ്പ് രാഷ്ട്രീയം വ്യക്തമായത്. കോണ്‍ഗ്രസ്-എന്‍സിപി സഖ്യം ഒരു വശത്തും ബിജെപി-ശിവസേന സഖ്യം മറുവശത്തും അണിനിരക്കുന്നതാണ് ഇത്തവണത്തേയും മഹാരാഷ്ട്രയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് ചിത്രം.

ഏറെ നാളത്തെ പരിശ്രമത്തിന് ശേഷമായിരുന്നു ഇടഞ്ഞു നിന്ന ശിവസേനയെ ബിജെപി അനുനനയിപ്പിച്ച് കൂടെ നിര്‍ത്തിയത്. ബിജപി-ശിവസേന സഖ്യം സാധ്യമായെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വലിയ വിജയം നേടുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. സില്ലോഡില്‍ നടന്ന തിരഞ്ഞെടുപ്പിലെ വലിയ വിജയവും കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.

മുന്‍സിപ്പല്‍ കൗണ്‍സില്‍

മുന്‍സിപ്പല്‍ കൗണ്‍സില്‍

കഴിഞ്ഞ ദിവസം നടന്ന സില്ലോഡ് മുന്‍സിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമാണ് കോണ്‍ഗ്രസ് നടത്തിയത്. ബിജെപി വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയ തിരഞ്ഞെടുപ്പില്‍ 26 സീറ്റില്‍ 24 സീറ്റും നേടിയാണ് കോണ്‍ഗ്രസ് മുന്‍സിപ്പല്‍ കൗണ്‍സില്‍ ഭരണം പിടിച്ചത്.

ബിജെപിക്ക് രണ്ട് സീറ്റുകള്‍

ബിജെപിക്ക് രണ്ട് സീറ്റുകള്‍

തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേവലം രണ്ട് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കെ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയെ തകര്‍ത്തി വലിയ വിജയം നേടാന്‍ കഴിഞ്ഞത് കോണ്‍ഗ്രസിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

ഭൂരിപക്ഷം

ഭൂരിപക്ഷം

മുന്‍സിപ്പല്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജര്‍ഷി നികം, ബിജെപിയുടെ അശോക് തയാഡക്കെതിരെ പതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം കരസ്ഥമാക്കിയത്.

സംസ്ഥാന അധ്യക്ഷന്‍റെ തട്ടകം

സംസ്ഥാന അധ്യക്ഷന്‍റെ തട്ടകം

ബിജെപി സംസ്ഥാന അധ്യക്ഷന്‍ റാവുസാഹേബ് ധന്‍വെ പ്രതിനിധീകരിക്കുന്ന ജല്‍നാ പാര്‍ലമെന്‍റ് മണ്ഡത്തിന്‍റെ ഭാഗമാണ് സില്ലോഡ്. സംസ്ഥാന അധ്യക്ഷന്‍റെ തട്ടകത്തിലെ കനത്ത പരാജയം ബിജെപിക്ക് വലിയ തിരിച്ചടിയാണ്. സംസ്ഥാനത്തുടനീളം ഇതുയര്‍ത്തിക്കാണിച്ച് കോണ്‍ഗ്രസ് പ്രചരണം നടത്തും.

ശിവസേനക്കും

ശിവസേനക്കും

ബിജെപിക്ക് മാത്രമല്ല, കോണ്‍ഗ്രസിന്‍റെ വലിയ വിജയ എന്‍ഡിഎയിലെ സഖ്യകക്ഷിയായ ശിവസേനക്കും തിരിച്ചടിയാണ്. അസദുദ്ദീന്‍ ഒവൈസിയുടെ എഐഎമ്മും 26 സീറ്റില്‍ 20 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു.

എഐഎം

എഐഎം

എഐഎമ്മിന്‍റെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിന് വെല്ലുവിളി സൃഷ്ടിക്കുമെന്നായിരുന്നു ബിജെപി പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ന്യൂനപക്ഷ വിഭാഗങ്ങളെയടക്കം പൂര്‍ണ്ണ പിന്തുണ നേടിയായിരുന്നു കോണ്‍ഗ്രസ് വിജയം. ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ എഐഎമ്മിന് സാധിച്ചില്ല.

രാജ്യത്തേയും മഹാരാഷ്ട്രയിലേയും ജനങ്ങള്‍

രാജ്യത്തേയും മഹാരാഷ്ട്രയിലേയും ജനങ്ങള്‍

രാജ്യത്തേയും മഹാരാഷ്ട്രയിലേയും ജനങ്ങള്‍ എങ്ങനെ ചിന്തിക്കുന്നു എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് സില്ലോഡിലെ പാര്‍ട്ടിയുടെ വിജയമെന്ന് കോണ്‍ഗ്രസ് നേതൃത്വം അഭിപ്രായപ്പെടുന്നു. പൊതു തിരഞ്ഞെടുപ്പിലും ബിജെപിയുടെ സ്ഥിതി ഇത് തന്നെയായിരിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം കൂട്ടിച്ചേര്‍ക്കുന്നു.

കോണ്‍ഗ്രസ്- എന്‍സിപി സഖ്യം

കോണ്‍ഗ്രസ്- എന്‍സിപി സഖ്യം

അതേസമയം മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്- എന്‍സിപി സഖ്യം ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ ചെറുകക്ഷികളെയടക്കം സഖ്യത്തിന്‍റെ ഭാഗമാക്കാനുള്ള നീക്കമാണ് ഇരുപാര്‍ട്ടികളും ഇപ്പോള്‍ നടത്തുന്നത്.

സിപിഎം

സിപിഎം

സിപിഎം ഉള്‍പ്പടേയുള്ള പാര്‍ട്ടികളുമായാണ് ചര്‍ച്ച നടക്കുന്നത്. പാര്‍ട്ടിക്ക് സ്വാധീനമുള്ള നാസിക്, താനെ, പാല്‍ഖര്‍, അഹമ്മദ് നഗര്‍ ജില്ലകളിലെ രണ്ട് സീറ്റുകളില്‍ സഖ്യത്തിന്‍റെ ഭാഗമായി മത്സരിക്കാന്‍ സിപിഎമ്മിന് താല്‍പര്യമുണ്ട്. മത്സരിക്കാത്ത സീറ്റുകളില്‍ കോണ്‍ഗ്രസിന് തുറന്ന പിന്തുണ നല്‍കാമെന്ന് സിപിഎം പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.

എന്‍സിപിക്കും താല്‍പര്യം

എന്‍സിപിക്കും താല്‍പര്യം

സിപിഎമ്മിനെ സഖ്യത്തിന്‍റെ ഭാഗമാക്കാന്‍ എന്‍സിപിക്കും താല്‍പര്യമുണ്ട്. മാര്‍ച്ച് ആദ്യവാരം സഖ്യം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാവും. കോണ്‍ഗ്രസ് സഖ്യം കേരളത്തിലടക്കം ബിജെപി രാഷ്ട്രീയ ആയുധമാക്കുമെങ്കിലും ഇത് വകവെക്കാതെയാണ് സിപിഎമ്മിന്‍റെ നീക്കം.

പ്രതീക്ഷ

പ്രതീക്ഷ

25 ലേറെസീറ്റുകളിലാണ് കോണ്‍ഗ്രസ്-എന്‍സിപി സഖ്യം ഇത്തവണ വിജയ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നത്. 2014 ലെ തിരഞ്ഞെടുപ്പില്‍ 24 സീറ്റായിരുന്നു മഹാരാഷ്ട്രയില്‍ എന്‍ഡിഎ നേടിയത്. അന്ന് യുപിഎ സഖ്യം സ്വന്തമാക്കിയത് 4 സീറ്റ് മാത്രമായിരുന്നു.

English summary
congress retains Sillod ahead of Lok Sabha elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X