കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറില്‍ കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം അധികാരം പിടിക്കും; ബിജെപിക്ക് കര്‍ഷകര്‍ മറുപടി പറയുമെന്ന് രാജീവ്

Google Oneindia Malayalam News

പട്ന: കൊവിഡ് വ്യാപനം ഉണ്ടായതിന് ശേഷമുള്ള രാജ്യത്ത് ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ് ബിഹാറില്‍ നടക്കാന്‍ പോവുന്നത്. ഒക്ടോബർ 28 മുതൽ നവംബർ ഏഴുവരെ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 10 നാണ് വോട്ടെണ്ണല്‍. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ ഒരുങ്ങുകയാണ് ഭരണ-പ്രതിപക്ഷ കക്ഷികള്‍. എന്നാല്‍ സഖ്യത്തിന്‍റെ കാര്യത്തില്‍ ഇരുപക്ഷത്തും അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നു എന്നതാണ് ബിഹാറിലെ സ്ഥിതി വിശേഷം. നിലവില്‍ ഒരു മുന്നണിയുടെ ഭാഗമായിക്കുമ്പോള്‍ തന്നെ പല കക്ഷികള്‍ പുതിയ സാധ്യതകള്‍ തേടുകയാണ്.

ഒറ്റക്കെട്ടായി മുന്നോട്ട് പോവും

ഒറ്റക്കെട്ടായി മുന്നോട്ട് പോവും

സഖ്യത്തിലെ അതൃപ്തികള്‍ എത്രയും പെട്ടെന്ന് പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോവാനാണ് കോണ്‍ഗ്രസിന്‍റേയും ആര്‍ജെഡിയും ശ്രമം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിയു-ബിജെപി സഖ്യത്തെ പരാജയപ്പെടുത്തി മഹാസഖ്യം വിജയിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ല അഭിപ്രായപ്പെടുന്നത. സമാനമായ വിജയം ഹിമാചല്‍ പ്രദേശിലും ആവര്‍ത്തിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

കര്‍ഷകരുടെ വികാരം

കര്‍ഷകരുടെ വികാരം

കര്‍ഷകരുടെ വികാരം വോട്ടെടുപ്പില്‍ പ്രതിഫലിക്കും. കര്‍ഷക ബില്ലുകള്‍ കോണ്‍ഗ്രസ് പ്രകടന പത്രികയുടെ ഭാഗമാണെന്നാണ് കേന്ദ്ര സര്‍ക്കാരും ബിജെപിയും ഇപ്പോള്‍ പറയുന്നത്. എന്നാല്‍ കോണ്‍ഗ്രസ് മുന്നോട്ട് വെച്ച ബില്ലില്‍ നിന്നും ഏറെ വ്യത്യസ്തമായ ബില്ലാണ് കേന്ദ്രം ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. കര്‍ഷകരുടെ സംരക്ഷണത്തിനായി കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹിമാചലിലും

ഹിമാചലിലും

നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനം ഇതിന് മറുപടി നല്‍കും.2022 ലെ ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി 70 ശതമാനം വോട്ടുകൾ നേടി അധികാരത്തിലെത്തും. വിജയ സാധ്യതയുള്ള സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ പാർട്ടി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ ഫലം കാണുമെന്നും ഹിമാചലിന്‍റെ കൂടി ചുമതലയുള്ള രാജിവ് ശുക്ല പറഞ്ഞു.

ലോക് ജന്‍ശക്തി പാര്‍ട്ടി

ലോക് ജന്‍ശക്തി പാര്‍ട്ടി

അതേസമയം, ഇടഞ്ഞു നില്‍ക്കുന്നവരെ അനുനയിപ്പിക്കാനുള്ള ശ്രമം ഇരുപക്ഷത്തും ശക്തമാണ്. ഭരണസഖ്യമായി എന്‍ഡിഎയില്‍ വിമതസ്വരം ഉയര്‍ത്തുന്നത് കേന്ദ്ര മന്ത്രി രാവിലാസ് പാസ്വാന്‍റെ ലോക് ജന്‍ശക്തി പാര്‍ട്ടിയാണ്. നിതീഷ് കുമാറിന്‍റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അംഗീകരിക്കാനാവില്ലെന്നാണ് എല്‍ജെപിയുടെ വാദം. ബിഹാറില്‍ സഖ്യത്തെ ബിജെപി നയിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ബിജെപി​യു​മാ​യി​ട്ട​ല്ലാ​തെ, എ​ൽജെപി​യു​മാ​യി സ​ഖ്യ​മി​ല്ലെന്നാണ് ജെഡിയു ഇതിന് മറുപടി നല്‍കുന്നത്.

ഹിന്ദുസ്ഥാന്‍ ആവാമി മോര്‍ച്ച

ഹിന്ദുസ്ഥാന്‍ ആവാമി മോര്‍ച്ച

ബിജെപി സഖ്യത്തില്‍ കഴിഞ്ഞ തവണ മത്സരിച്ച നാല്‍പ്പതോളം സീറ്റുകള്‍ ഇത്തവണയും തങ്ങള്‍ക്ക് വേണമെന്ന കാര്യവും മുന്നണി നേതൃത്വത്തെ എല്‍ജെപി അറിയിച്ചിട്ടുണ്ട്. എന്നാല്‍ ജിതിന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ ആവാമി മോര്‍ച്ച കൂടി സഖ്യത്തിന്‍റെ ഭാഗമായോതെ എല്‍ജെപിക്ക് കുട്ടുന്ന സീറ്റുകളുടെ എണ്ണം ഇരുപതിലും താഴെ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സമ്മര്‍ദ തന്ത്രം

സമ്മര്‍ദ തന്ത്രം

ഇതോടെ സഖ്യത്തില്‍ നിന്ന് പോയി തനിച്ച് മത്സരിക്കുമെന്ന ഭീഷണിയും അവര്‍ മുഴക്കുന്നു. ആ​കെ​യു​ള്ള 243ൽ 143 ​സീ​റ്റി​ലും സ്​​ഥാ​നാ​ർ​ഥി​യെ നി​ർ​ത്തു​മെ​ന്നാണ് എല്‍ജെപിയുടെ പ്രഖ്യാപനം. ഇതില്‍ ഭൂരിപക്ഷവും ജെഡിയു സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണ്ഡലം കൂടിയാണ്. സമ്മര്‍ദം ശക്തമാക്കി മത്സരിക്കാന്‍ കൂടുതല്‍ സീറ്റുകള്‍ നേടുകയെന്ന തന്ത്രമാണ് എല്‍ജെപി പയറ്റുന്നതെന്നാണ് ജെഡിയു നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.

പ്രതിപക്ഷ സഖ്യത്തില്‍

പ്രതിപക്ഷ സഖ്യത്തില്‍

പ്രതിപക്ഷ സഖ്യത്തില്‍ നിന്ന് പുറത്തുപോവാന്‍ ഒരുങ്ങുന്നത് മുന്‍ കേന്ദ്ര മന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പിയാണ്. വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയിലും അതൃപ്തിയുണ്ട്. ലാ​ലു പ്ര​സാ​ദി​െൻറ നേ​തൃ​ത്വം അം​ഗീ​ക​രി​ക്കു​മെ​ങ്കി​ലും മ​ക​ൻ തേ​ജ​സ്വി യാദവിനോട് ഇവര്‍ക്ക് താല്‍പര്യമില്ല. മഹസഖ്യമാവട്ടെ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാണ് തിരഞ്ഞെടുപ്പിനെ നേരുടുന്നത്

Recommended Video

cmsvideo
Serum Institute Of India Starts Developing Codagenix's Nasal Vaccine | Oneindai Malayalam
ആര്‍ജെഡിയുടെ മറുപടി

ആര്‍ജെഡിയുടെ മറുപടി

ബിജെപിയുമായി ബന്ധം സ്ഥാപിക്കാനുള്ള ലക്ഷ്യമാണ് ആര്‍എല്‍എസ്പിയുടേതെന്നായിരുന്നു ജെഡിയുവിന്‍റെ പ്രതികരണം. ജിതന്‍ റാം മാഞ്ചിയുടെ പാര്‍ട്ടി എന്‍ഡിഎയുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടതുകൊണ്ടു തന്നെ ആര്‍ എല്‍ എസ് പിക്ക് മുന്നില്‍ സമാനമായ വഴി തുറന്നുകിടപ്പുണ്ടെന്നും ആര്‍ ജെ ഡി നേതാവ് അഭിപ്രായപ്പെട്ടു. മഹാസഖ്യത്തില്‍ നിന്നും പാര്‍ട്ടി വിട്ടുപുറത്തുപോകുന്ന കാര്യം വ്യാഴാഴ്ചയായിരുന്നു ഉപേന്ദ്ര കുശ്വാഹ അറിയിച്ചത്.

 പിസി ജോര്‍ജിനെ യുഡിഎഫിന് വേണ്ട; എതിര്‍പ്പുന്നയിച്ച് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവും മുസ്ലിം ലീഗും പിസി ജോര്‍ജിനെ യുഡിഎഫിന് വേണ്ട; എതിര്‍പ്പുന്നയിച്ച് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവും മുസ്ലിം ലീഗും

 ജോസ് കെ മാണി കളി തുടങ്ങി; സിപിഎമ്മിനൊപ്പം ചേര്‍ന്ന് ആദ്യ വിജയം, തിരിച്ചടിയേറ്റത് കോണ്‍ഗ്രസിന് ജോസ് കെ മാണി കളി തുടങ്ങി; സിപിഎമ്മിനൊപ്പം ചേര്‍ന്ന് ആദ്യ വിജയം, തിരിച്ചടിയേറ്റത് കോണ്‍ഗ്രസിന്

English summary
congress-rjd Alliance Will Win in bihar; says congress Rajeev Shukla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X