• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബീഹാറില്‍ കോണ്‍ഗ്രസിന്റെ പടയൊരുക്കം, 2015 ആവര്‍ത്തിക്കും, നിതീഷിനെ നേരിടാന്‍ ആ നേതാവെത്തും

പട്‌ന: ബീഹാറില്‍ എന്‍ഡിഎക്കുള്ളില്‍ വിള്ളല്‍ വീണെന്ന വാര്‍ത്ത കോണ്‍ഗ്രസ് ക്യാമ്പിനെ ആവേശത്തിലാക്കിയിരിക്കുകയാണ്. സംസ്ഥാനത്ത് യുപിഎയെ ശക്തമാക്കാനുള്ള നീക്കങ്ങള്‍ക്ക് ആരംഭിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. പുതിയ അധ്യക്ഷനെത്തുന്നതോടെ ഇത് ഫുള്‍ സ്പീഡിലേക്കെത്തും. പ്രിയങ്ക ഗാന്ധി തന്നെ വരുമെന്ന പ്രതീക്ഷയിലാണ് ബീഹാര്‍ ഘടകം. അതേസമയം തിരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷം മാത്രമാണുള്ളതെന്ന് നേതാക്കളോട് ദേശീയ നേതൃത്വം സൂചിപ്പിച്ചിട്ടുണ്ട്.

ദുര്‍ബലാവസ്ഥയിലുള്ള ആര്‍ജെഡിയെ കരുത്തുറ്റതാക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് ആദ്യം നടത്തുക. ബീഹാറില്‍ ഭരണത്തിലേറാനുള്ള എല്ലാ സാധ്യതയും ആര്‍ജെഡിക്കുണ്ട്. എന്നാല്‍ നല്ലൊരു നേതാവില്ലാത്തത് അവരെ പിന്നോട്ടടിക്കുകയാണ്. ലാലു പ്രസാദ് യാദവിനെ തിരിച്ചെത്തിക്കാനാണ് നീക്കം. ഇത് വിജയകരമായി നടക്കുമെന്നാണ് സൂചന. കുടുംബത്തിലെ പ്രശ്‌നങ്ങളും ഇതോടെ ഇല്ലാതാവും.

ബീഹാര്‍ ഘടകം ആവേശത്തില്‍

ബീഹാര്‍ ഘടകം ആവേശത്തില്‍

ജാര്‍ഖണ്ഡില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള ജെഡിയുവിന്റെ തീരുമാനം ബിജെപിയുമായുള്ള ഭിന്നതയാണ്. ജെഡിയു ശക്തമായ ബീഹാറില്‍ മാത്രമാണ് ബിജെപി തങ്ങളെ ഒപ്പം കൂട്ടാന്‍ താല്‍പര്യപ്പെടുന്നതെന്ന് നിതീഷ് കുമാറിന് ആരോപണമുണ്ട്. അതേസമയം സുശീല്‍ കുമാര്‍ മോദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാനുള്ള ബിജെപിയുടെ ആഗ്രഹവും എന്‍ഡിഎയില്‍ വിള്ളലുണ്ടാക്കിയിരിക്കുകയാണ്. ഇതാണ് കോണ്‍ഗ്രസ് സഖ്യം ശക്തിപ്പെടുത്താനുള്ള നീക്കത്തിന് പിന്നില്‍.

2015 ലക്ഷ്യം

2015 ലക്ഷ്യം

നിതീഷ് കുമാറും ലാലു പ്രസാദ് യാദവും 2015ല്‍ ബിജെപിയെ അമ്പരിപ്പിച്ചത് പോലൊരു നീക്കമാണ് ഇത്തവണ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. അതിനായി ലാലു പ്രസാദ് യാദവിനെ പുറത്തിറക്കാനാണ് തീരുമാനം. ലാലു വിചാരിച്ചാല്‍ മാത്രമേ ആര്‍ജെഡിയിലെ പ്രശ്‌നങ്ങളും സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിയും മാറ്റാന്‍ സാധിക്കൂ എന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. 2015 ലക്ഷ്യമിട്ട് കോണ്‍ഗ്രസ് ബൂത്ത് തലം മുതല്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുകയാണ്.

തേജസ്വി തിരിച്ചുവരുമോ?

തേജസ്വി തിരിച്ചുവരുമോ?

ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയായി തേജസ്വി യാദവിനെ ഉയര്‍ത്തി കാണിച്ചുള്ള പോരാട്ടമാണ് ഇപ്പോഴേ തുടങ്ങുന്നത്. അദ്ദേഹം രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നത്. ആര്‍ജെഡിയിലെ മക്കള്‍ പോര് സീനിയര്‍ നേതാക്കളില്‍ ആശയക്കുഴപ്പമുണ്ടാക്കാന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള നീക്കത്തിലാണ്. യുവാക്കളെ ബൂത്ത് തലം മുതല്‍ നിയമിക്കാനാണ് ഇരുപാര്‍ട്ടികളുടെയും തീരുമാനം. വികസനം മാത്രമായിരിക്കണം പ്രധാന അജണ്ടയെന്നും നിര്‍ദേശമുണ്ട്.

രാഹുല്‍ തിരിച്ചുവരും

രാഹുല്‍ തിരിച്ചുവരും

ബീഹാറിലെ സഖ്യകാര്യത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടുമെന്നാണ് സൂചന. ലാലുവുമായി അടുത്ത ബന്ധം രാഹുലിനുണ്ട്. പ്രിയങ്ക വരുന്നതോടെ ഇത് കുറച്ച് കൂടി മെച്ചപ്പെടുത്തും. നിതീഷിനെ വീഴ്ത്താന്‍ ജെഡിയു പ്രവര്‍ത്തകരെ തന്നെ ഉപയോഗിക്കുന്നതാണ് ആദ്യ രീതി. അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കൂടുതല്‍ സീറ്റ് ലഭിച്ചാല്‍ ജെഡിയുവിന് മുഖ്യമന്ത്രി സ്ഥാനം ലഭിക്കില്ലെന്നും ദുര്‍ബലമാകുമെന്നുമാണ് ഇവരോട് സൂചിപ്പിച്ചിരിക്കുന്നത്. നിതീഷ് ബിജെപിയെ സഹിക്കുകയാണെന്ന തോന്നലും ജെഡിയു നേതാക്കള്‍ക്കുണ്ട്.

ലാലു തിരിച്ചെത്തുന്നു

ലാലു തിരിച്ചെത്തുന്നു

ലാലു പ്രസാദ് യാദവ് തിരിച്ചെത്തുന്നു എന്ന് ഉറപ്പിച്ചിരിക്കുകയാണ്. അദ്ദേഹം ആര്‍ജെഡി അധ്യക്ഷനായും തുടരും. ഈ വര്‍ഷം അവസാനത്തോടെ അദ്ദേഹം ജാമ്യം ലഭിച്ച് ബീഹാറിലെത്തും. ശിക്ഷയുടെ പകുതി അനുഭവിച്ചാല്‍ ജാമ്യത്തിന് സ്വാഭാവികമായും അവകാശമുണ്ട്. ലാലു എത്തുന്നതോടെ എല്ലാ പ്രവര്‍ത്തനങ്ങളും വേഗത്തിലാക്കാനാണ് നിര്‍ദേശം. ഇതിന് പിന്നാലെ സംഘടനാ തിരഞ്ഞെടുപ്പാണ് പാര്‍ട്ടിയില്‍ നടക്കാനൊരുങ്ങുന്നത്. പുതിയ പ്രസിഡന്റിന് വേണ്ടിയുള്ള ആവശ്യവും ശക്തമാണ്.

ഇനി അഞ്ച് നാള്‍

ഇനി അഞ്ച് നാള്‍

അഞ്ച് ദിവസത്തിനുള്ളില്‍ അംഗത്വ ക്യാമ്പയിന്‍ ആരംഭിക്കാന്‍ ഒരുങ്ങുകയാണ് ആര്‍ജെഡി. ഓഗസ്റ്റ് ഒമ്പതിനാണ് ക്യാമ്പയിന്‍. ദേശീയ പ്രസിഡന്റിനെ ഡിസംബറിലും തീരുമാനിക്കും. 75 ലക്ഷം മെമ്പര്‍ഷിപ്പാണ് ആര്‍ജെഡിയുടെ ലക്ഷ്യം. ഇപ്പോള്‍ 60 ലക്ഷം അംഗങ്ങളുണ്ട്. പഴയ അംഗങ്ങളുടെ കാലാവധിയും പുതുക്കിയിരിക്കുകയാണ്. നിലവിലെ സംസ്ഥാന പ്രസിഡന്റ് രാമചന്ദ്ര പൂര്‍വെ മാറുമെന്ന് ഉറപ്പായിരിക്കുകയാണ്. ആര്‍ജെഡിയിലെ യുവനേതാവ് ആ സ്ഥാനത്തെത്തും. ദളിത്, മുസ്ലീം വിഭാഗത്തില്‍ നേതാവായിരിക്കും അത്.

ദില്ലി പിടിക്കാന്‍ ബിജെപി, 9 ലക്ഷം പുതിയ അംഗങ്ങള്‍, അമിത് ഷായുടെ മിഷന്‍ 70 നീക്കങ്ങള്‍ ഇങ്ങനെ

English summary
congress rjd looking for revival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X