കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രത്തിന് കുരുക്കിടാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍; സിഎഎക്കെതിരെ പ്രമേയം പാസാക്കും

Google Oneindia Malayalam News

ദില്ലി: കേരളത്തിന്റെ മാതൃകയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കും. കഴിഞ്ഞദിവസം ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗമാണ് ഇതുസംബന്ധിച്ചതീരുമാനം എടുത്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനെതിരെ സംസ്ഥാനങ്ങള്‍ പ്രമേയം പാസാക്കുന്നതോടെ ഫെഡറല്‍ സംവിധാനത്തില്‍ താളപ്പിഴ സംഭവിക്കുമെന്ന ആക്ഷേപം ബിജെപി ഉയര്‍ത്തുന്നതിനിടെയാണ് സമരം ശക്തമാക്കാനും പ്രമേയം കൊണ്ടുവരാനും കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. രാജ്യത്ത് ഏഴിടങ്ങളിലാണ് കോണ്‍ഗ്രസ് ഭരണമുള്ളത്. സമാനമായ നീക്കം മറ്റു സംസ്ഥാനങ്ങളും സ്വീകരിക്കുമോ എന്ന ആശങ്ക ബിജെപിക്കുണ്ട്. വിശദാംശങ്ങള്‍...

പ്രമേയത്തില്‍ രണ്ടുകാര്യങ്ങള്‍

പ്രമേയത്തില്‍ രണ്ടുകാര്യങ്ങള്‍

പൗരത്വ ഭേദഗതി നിയമം, എന്‍ആര്‍സി എന്നിവയ്‌ക്കെതിരെയാകും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രമേയം പാസാക്കുക. പൗരത്വം നിയമത്തിന്റെ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ ഇറക്കിയതിന് തൊട്ടുപിന്നാലെയാണ് സമരം ശക്തമാക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനിച്ചത്.

നിയമം നടപ്പായത് ഇങ്ങനെ

നിയമം നടപ്പായത് ഇങ്ങനെ

ഡിസംബര്‍ 11നാണ് പാര്‍ലമെന്റിന്റെ ഇരുസഭകളും പൗരത്വ ഭേദഗതി നിയമം പാസാക്കിയത്. തൊട്ടുപിന്നാലെ രാഷ്ട്രപതി അംഗീകരിച്ച് ഒപ്പുവയ്ക്കുകയും ചെയ്തു. ജനുവരി പത്തിന് നിയമം നടപ്പാക്കുന്നതിനുള്ള വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കുകയും ചെയ്തു.

എന്‍ആര്‍സിയും എന്‍പിആറും

എന്‍ആര്‍സിയും എന്‍പിആറും

യുവജനതയുടെ ശബ്ദം നരേന്ദ്ര മോദി സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം വിലയിരുത്തി. സിഎഎയും എന്‍പിആറും പിന്‍വലിക്കുക എന്ന ആവശ്യമുയര്‍ത്തി പ്രതിഷേധം ശക്തിപ്പെടുത്താനാണ് തീരുമാനം. എന്‍ആര്‍സിയുടെ മറ്റൊരു രൂപമാണ് എന്‍പിആര്‍ എന്ന് സോണിയ ഗാന്ധി യോഗത്തില്‍ അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ് യോഗത്തിലെ ചര്‍ച്ച

കോണ്‍ഗ്രസ് യോഗത്തിലെ ചര്‍ച്ച

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം, ജെഎന്‍യു വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവം, രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ച, കശ്മീരിലെ സാഹചര്യം, വെസ്റ്റ് ഏഷ്യയിലെ രാഷ്ട്രീയ സ്ഥിതി എന്നിവയെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചര്‍ച്ച ചെയ്തു. സിഎഎക്കെതിരെ പ്രമേയം പാസാക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പിന്‍മാറിയെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു.

 കോണ്‍ഗ്രസ് ഭരണമുള്ളത് ഇവിടെ

കോണ്‍ഗ്രസ് ഭരണമുള്ളത് ഇവിടെ

ആറ് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമാണ് കോണ്‍ഗ്രസ് ഭരണമുള്ളത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, പഞ്ചാബ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തില്‍ ഭരണം നടത്തുന്നു. മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും കോണ്‍ഗ്രസ് സഖ്യമാണ് ഭരിക്കുന്നത്. കൂടാതെ പുതുച്ചേരിയിലും കോണ്‍ഗ്രസ് ഭരണമാണ്.

രണ്ടിടത്ത് സംശയം

രണ്ടിടത്ത് സംശയം

പഞ്ചാബ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ പ്രമേയം പാസാക്കാന്‍ കോണ്‍ഗ്രസ് തനിച്ചു തീരുമാനിച്ചാല്‍ മതിയാകും. എന്നാല്‍ ജാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും മറ്റുകക്ഷികളുടെ പിന്തുണ നിര്‍ബന്ധമാണ്. മഹാരാഷ്ട്രയില്‍ ശിവസേന സഖ്യത്തിലുള്ളതിനാല്‍ പ്രമേയം പാസാകുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്.

 കേരളം പ്രമേയം പാസാക്കി

കേരളം പ്രമേയം പാസാക്കി

കേരള നിയമസ സിഎഎക്കെതിരെ പ്രമേയം പാസാക്കിയത് കഴിഞ്ഞ ഡിസബംര്‍ 31നാണ്. പ്രത്യേക സഭാ സമ്മേളനം വിളിച്ചുചേര്‍ത്ത് പ്രമേയം പാസാക്കുകയായിരുന്നു. ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യാത്തത് ചര്‍ച്ചയായി. ചര്‍ച്ചയില്‍ എതിര്‍ത്ത അദ്ദേഹം പക്ഷേ, എതിര്‍ത്ത് വോട്ട് ചെയ്തില്ല.

പ്രമേയം ഇങ്ങനെ

പ്രമേയം ഇങ്ങനെ

പാര്‍ലമെന്റ് നടപടി ചോദ്യം ചെയ്തായിരുന്നില്ല കേരള നിയമസഭയുടെ പ്രമേയം. പൗരത്വ നിയമം റദ്ദാക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ഥിക്കുന്ന പ്രമേയമാണ് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ചത്. ഇത് ചട്ടലംഘനമാണെന്ന് കാണിച്ച് ബിജെപി അംഗം രാജ്യസഭയില്‍ മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കിയിട്ടുണ്ട്.

സാധ്യത കുറവ്

സാധ്യത കുറവ്

മുഖ്യമന്ത്രി പിണറായി വിജയനെതിരായ അവകാശ ലംഘന നോട്ടീസില്‍ കാര്യമായ നടപടികളുണ്ടാകില്ലെന്നാണ് നിരീക്ഷണം. കാരണം ഇതുസംബന്ധിച്ച് നടപടിയെടുക്കാന്‍ രാജ്യസഭാ ചെയര്‍മാന്‍ കേരള നിയമസഭാ സ്പീക്കറോടാണ് ആവശ്യപ്പെടുക. അതുകൊണ്ടുതന്നെ നിലവിലെ സാഹചര്യത്തില്‍ തുടര്‍നടപടികളുണ്ടാകാന്‍ സാധ്യത കുറവാണ്.

കേരളം ഒറ്റക്കെട്ട്

കേരളം ഒറ്റക്കെട്ട്

രാജഗോപാല്‍ എതിര്‍ത്ത് വോട്ട് ചെയ്യാതിരുന്നത് കാരണം നിയമസഭ ഒറ്റക്കെട്ടായി പാസാക്കിയ പ്രമേയം എന്ന നിലയിലാണ് വിഷയം രാഷ്ട്രപതിക്ക് മുമ്പില്‍ എത്തുക. ഇത് ബിജെപിക്ക് തിരിച്ചടിയാണ്. എന്നാല്‍ 139 പേരും പ്രമേയത്തെ അനുകൂലിക്കുമ്പോള്‍ താന്‍ മാത്രം എതിര്‍ത്തതു കൊണ്ട് എന്തുകാര്യമെന്നാണ് ഒ രാജഗോപാലിന്റെ മറുചോദ്യം.

രണ്ടു കാര്യങ്ങള്‍ ചെയ്തിരുന്നെങ്കില്‍

രണ്ടു കാര്യങ്ങള്‍ ചെയ്തിരുന്നെങ്കില്‍

രാജഗോപാല്‍ എതിര്‍ത്ത് വോട്ട് ചെയ്യുകയോ എതിര്‍പ്പ് പ്രകടിപ്പിച്ച് കൈ പൊക്കുകയോ ചെയ്തിരുന്നെങ്കില്‍ സഭാ രേഖകളില്‍ എടുത്തുപറയുകയും അത് എക്കാലത്തും ബിജെപിയുടെ നിലപാടിന് തെളിവാകുകയും ചെയ്യുമായിരുന്നു. എന്നാല്‍ ബിജെപി അംഗം അങ്ങനെ ചെയ്തില്ല. അതുകൊണ്ടുതന്നെയാണ് കേരള നിയമസഭയുടെ ഐക്യത്തോടെയുള്ള പ്രമേയമായി മാറിയത്.

പ്രതികരണം ഇങ്ങനെ

പ്രതികരണം ഇങ്ങനെ

പ്രമേയത്തില്‍ വോട്ടെടുപ്പ് ചോദിക്കുന്നത് സമയം കളയലല്ലേ എന്നാണ് രാജഗോപാല്‍ ചോദിക്കുന്നത്. രണ്ടു മുന്നണികളും ഒരുമിച്ച് പ്രമേയത്തെ പിന്തുണയ്ക്കുന്നു. മറുവശത്ത് ഞാന്‍ മാത്രമാണുള്ളത്. വോട്ടെടുപ്പ് ചോദിച്ച് എന്തിനു പരിഹാസ്യനാകണം. വോട്ടെടുപ്പ് ചോദിക്കാതിരുന്നത് മനഃപ്പൂര്‍വമാണെന്നും അബദ്ധം പറ്റിയതല്ലെന്നും അദ്ദേഹം പറഞ്ഞു.

ഭരണപ്രതിപക്ഷത്തിന് അമ്പരപ്പ്

ഭരണപ്രതിപക്ഷത്തിന് അമ്പരപ്പ്

പ്രമേയം അവതരിപ്പിച്ച വേളയില്‍ എതിര്‍ത്ത് പ്രസംഗിച്ചിരുന്നു രാജഗോപാല്‍. എന്നാല്‍ വോട്ടെടുപ്പ് വേളയില്‍ അദ്ദേഹം മൗനം പാലിച്ചു. എതിര്‍ത്ത് കൈപൊക്കിയതുമില്ല. രാജഗോപാല്‍ എതിര്‍ത്ത് വോട്ട് ചെയ്യുമെന്നാണ് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ കരുതിയിരുന്നത്. അദ്ദേഹത്തിന്റെ നടപടി ഭരണ-പ്രതിപക്ഷ അംഗങ്ങളെ മുഴുവന്‍ അമ്പരപ്പിക്കുന്നതായിരുന്നു.

English summary
Congress ruled states to pass resolution against CAA, NRC; Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X