കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണ്ഡ്യയില്‍ സുമലതയെ തഴഞ്ഞ് കോണ്‍ഗ്രസ്.... സീറ്റ് ജെഡിഎസ്സിന്, 10 സീറ്റ് ആവശ്യപ്പെട്ട് ദേവഗൗഡ

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നും സഖ്യത്തില്‍ നിന്നും വെല്ലുവിളികള്‍ നേരിട്ട് കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസ്. എന്നാല്‍ ഓരോ ദിവസവും ഇത് വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. നിലവില്‍ സുമലതയും ദേവഗൗഡയുമാണ് പാര്‍ട്ടിക്ക് മുന്നില്‍ തീരാത്ത പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നത്. മാണ്ഡ്യയിലെ സീറ്റും കര്‍ണാടകത്തിലെ സീറ്റ് വിഭജനവുമാണ് ഇത്. രാഹുല്‍ ഗാന്ധി നേരിട്ട് എത്തിയിരിക്കുകയാണ് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍.

അതേസമയം സുമലതയില്‍ നിന്ന് കടുത്ത ഭീഷണിയാണ് പാര്‍ട്ടി നേരിടുന്നത്. ഇതിനിടെ ഈ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് കുമാരസ്വാമി വ്യക്തമാക്കിയതോടെ ഈ മേഖലയിലെ കോണ്‍ഗ്രസ് നേതാക്കളില്‍ തന്നെ വിമത സ്വരം ഉയര്‍ന്നിരിക്കുകയാണ്. പാര്‍ട്ടിക്കുള്ളില്‍ സിദ്ധരാമയ്യ വലിയ നേതാവായി ഉയരാന്‍ ശ്രമിക്കുന്നതും പുതിയ പ്രശ്‌നങ്ങളിലേക്ക് കോണ്‍ഗ്രസിനെ നയിച്ചിരിക്കുകയാണ്. പക്ഷേ രാഹുലിന്റെ വരവോടെ ജെഡിഎസ് കോണ്‍ഗ്രസ് സഖ്യം ഒറ്റക്കെട്ടായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

സുമതലയ്ക്ക് സീറ്റില്ല

സുമതലയ്ക്ക് സീറ്റില്ല

മാണ്ഡ്യയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സുമതലയെ മത്സരിപ്പിക്കില്ലെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യയും ഇതേ കാര്യം തന്നെ ആവര്‍ത്തിച്ചിട്ടുണ്ട്. ജെഡിഎസ്സിന് ഈ സീറ്റ് നല്‍കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. അംബരീഷിന്റെ ഭാര്യയെന്ന പ്രതിച്ഛായയില്‍ സുമലത വിജയിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേരത്തെ വിലയിരുത്തിയത്. എന്നാല്‍ ജെഡിഎസ്സിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് പ്രഖ്യാപനം.

കുമാരസ്വാമി പറഞ്ഞത്...

കുമാരസ്വാമി പറഞ്ഞത്...

കുമാരസ്വാമി കഴിഞ്ഞ ദിവസം പറഞ്ഞത് താന്‍ മാണ്ഡ്യ ഒരിക്കലും കോണ്‍ഗ്രസിന് വിട്ടുകൊടുക്കില്ലെന്നാണ്. തന്റെ മകന്‍ നിഖില്‍ മാണ്ഡ്യയില്‍ മത്സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. മാണ്ഡ്യ കോണ്‍ഗ്രസിനും ജെഡിഎസ്സിനും ഒരുപോലെ സ്വാധീനമുള്ള മണ്ഡലമാണ്. എന്നാല്‍ അടുത്തിടെയായി ജെഡിഎസ്സാണ് ഈ മണ്ഡലത്തില്‍ വിജയിക്കാറുള്ളത്. എന്നാല്‍ മാണ്ഡ്യയിലെ കോണ്‍ഗ്രസ് സുമതലയെ മത്സരിപ്പിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.

സിദ്ധരാമയ്യയുടെ അഭിപ്രായം

സിദ്ധരാമയ്യയുടെ അഭിപ്രായം

സുമലതയ്ക്ക് മാണ്ഡ്യയില്‍ മത്സരിക്കണമെന്ന ആവശ്യം ന്യായമാണ്. എന്നാല്‍ അത് സാധിപ്പിച്ച് കൊടുക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. ജെഡിഎസ്സിന് ഈ മണ്ഡലത്തില്‍ സിറ്റിംഗ് എംപിയുണ്ട്. അതുകൊണ്ട് ആ സീറ്റ് സ്വാഭാവികമായും കോണ്‍ഗ്രസിന് ലഭിക്കില്ല. അതേസമയം സുമലതയ്ക്ക് സ്വതന്ത്രയായി മത്സരിക്കണമെങ്കില്‍ അങ്ങനെയാവാമെന്നും സിദ്ധരാമയ്യ പറഞ്ഞു. അവര്‍ക്ക് സീറ്റ് നല്‍കാനാവില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാവും

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാവും

മാണ്ഡ്യയില്‍ സുമതല സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാവുമെന്ന് വ്യക്തമാണ്. ജെഡിഎസ്സിനെതിരെ പോരാടാനാണ് തീരുമാനം. അതേസമയം മാണ്ഡ്യയില്‍ കോണ്‍ഗ്രസ് നല്ലൊരു വിഭാഗവും ഇവരെ പിന്തുണയ്ക്കും. സഹതാപ തരംഗവും, അംബരീഷിന്റെ ജനപ്രീതിയും സുമലതയ്ക്ക് അനുകൂലമാണ്. ഇവര്‍ മ്ത്സരിച്ചാല്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിക്കും. ഇത് ജെഡിഎസ്സിന്റെ തോല്‍വിയിലേക്ക് നയിക്കും. കുമാരസ്വാമിയുടെ മകന്‍ നിഖില്‍ മത്സരിച്ച് തോറ്റാല്‍ കോണ്‍ഗ്രസ് ജെഡിഎസ്സ് സഖ്യത്തില്‍ വിള്ളലുണ്ടാവും.

ബിജെപിയുടെ പിന്തുണ

ബിജെപിയുടെ പിന്തുണ

മാണ്ഡ്യയിലെ വൊക്കലിഗ സമുദായത്തിന്റെ ശക്തമായ പിന്തുണ സുമതലയ്ക്കുണ്ട്. സുമലത സ്വതന്ത്രയായി മത്സരിച്ചാല്‍ ബിജെപി ഇവരെ പിന്തുണയ്ക്കും. പകരം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല. അതേസമയം ഇത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാവും. സുമതല വിജയിച്ചാല്‍ മാണ്ഡ്യയില്‍ കോണ്‍ഗ്രസിലെ നേതാക്കള്‍ കൊഴിഞ്ഞുപോകാനും സാധ്യതയുണ്ട്. സംസ്ഥാന നേതൃത്വം ഈ സീറ്റ് ജെഡിഎസ്സിന് നല്‍കി കോണ്‍ഗ്രസിനെ ദുര്‍ബലമാക്കുന്നുവെന്നാണ് മാണ്ഡ്യയിലെ പ്രവര്‍ത്തകര്‍ക്ക് പരാതിയുണ്ട്.

രാഹുല്‍ എത്തി

രാഹുല്‍ എത്തി

പ്രശ്‌നം പരിഹരിക്കാന്‍ രാഹുല്‍ ഗാന്ധി കര്‍ണാടകത്തിലെത്തിയിട്ടുണ്ട്. ദേവഗൗഡയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട് അദ്ദേഹം. പത്ത് സീറ്റില്‍ ഉറച്ച് നില്‍ക്കുകയാണ് ദേവഗൗഡ. മുമ്പ് 12 സീറ്റായിരുന്നു ജെഡിഎസ് ആവശ്യപ്പെട്ടത്. ഇപ്പോഴത് പത്തായി കുറച്ചെന്ന് ദേവഗൗഡ പറഞ്ഞു. കെസി വേണുഗോപാലിന്റെയും ഡാനിഷ് അലിയുടെയും നിര്‍ദേശങ്ങള്‍ പ്രകാരമാണ് രാഹുല്‍ അന്തി തീരുമാനമെടുക്കുക. 18 സീറ്റുകള്‍ കോണ്‍ഗ്രസിന് പോരെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിലപാട്. ആറ് സീറ്റുകള്‍ ജെഡിഎസ്സിന് നല്‍കാമെന്നാണ് സംസ്ഥാന സമിതിയുടെ നിലപാട്.

ഗ്രൗണ്ട് റിപ്പോര്‍ട്ട് അനുകൂലം

ഗ്രൗണ്ട് റിപ്പോര്‍ട്ട് അനുകൂലം

കോണ്‍ഗ്രസും ജെഡിഎസ്സും നടത്തിയ ഗ്രൗണ്ട് റിപ്പോര്‍ട്ടുകളില്‍ 20 സീറ്റുകള്‍ കുറഞ്ഞത് നേടുമെന്നാണ് വ്യക്തമാകുന്നത്. ബിജെപിയുടെ എല്ലാ സംവിധാനങ്ങളും തകര്‍ന്നതായും, എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനുള്ള ശ്രമം നടത്തിയത് വലിയ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍. ഈ കാരണം കൊണ്ട് ജെഡിഎസ്സിന് കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായേക്കും. അതേസമയം മാണ്ഡ്യയില്‍ സുമലതയെ സ്ഥാനാര്‍ത്ഥിയാക്കേണ്ടെന്ന തീരുമാനത്തിന് പിന്നിലും ഇതേ കാരണമാണ്.

രാഹുലിന്റെ ന്യൂജന്‍ കോണ്‍ഗ്രസ് ഒരുക്കുന്നത് 2014 മാതൃക, 224 സ്ഥാനാര്‍ത്ഥികളില്‍ മാറ്റമില്ല!!രാഹുലിന്റെ ന്യൂജന്‍ കോണ്‍ഗ്രസ് ഒരുക്കുന്നത് 2014 മാതൃക, 224 സ്ഥാനാര്‍ത്ഥികളില്‍ മാറ്റമില്ല!!

English summary
congress rules out fielding ambaresshs wife sumalatha from mandya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X