കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം; മോദിയോട് അഞ്ച് ചോദ്യങ്ങളുമായി കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം തുടങ്ങാനിരിക്കെ, ചില ചോദ്യങ്ങളുമായി കോണ്‍ഗ്രസ് രംഗത്ത്. അഞ്ച് ചോദ്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോണ്‍ഗ്രസ് ചോദിച്ചിരിക്കുന്നത്. ട്രംപിന്റെ സന്ദര്‍ശനം ഇന്ത്യയ്ക്ക് നേട്ടമുണ്ടാക്കുമോ എന്നത് അടിസ്ഥാനമാക്കിയാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയുടെ ചോദ്യങ്ങള്‍.

C

ഇന്ത്യ അമേരിക്ക വ്യാപാരം, എച്ച് 1ബി വിസ, ദേശീയ സുരക്ഷ, എണ്ണ വില, ഉരുക്ക് കയറ്റുമതി തുടങ്ങിയവരാണ് ചോദ്യത്തിലെ വിഷയങ്ങള്‍. വിദേശ പൗരന്‍മാര്‍ക്ക് അമേരിക്കയില്‍ ജോലി ചെയ്യാന്‍ നല്‍കുന്നതാണ് എച്ച് 1 ബി വിസ. ട്രംപ് അധികാരത്തിലെത്തിയ ശേഷം ഇന്ത്യയ്ക്കാര്‍ക്ക് അനുവദിക്കുന്ന വിസയില്‍ കുറവ് വരുത്തിയിട്ടുണ്ട്.

85000 എച്ച് 1 ബി വിസകളില്‍ 70 ശതമാനം നേരത്തെ ഇന്ത്യക്കാര്‍ക്ക് ലഭിച്ചിരുന്നു. 2015ല്‍ ഇന്ത്യക്കാരുടെ അപേക്ഷ തള്ളിയിരുന്നത് ആറ് ശതമാനമായിരുന്നു. എന്നാല്‍ 2019ലെ കണക്ക് പ്രകാരം 24 ശതമാനം ഇന്ത്യക്കാരുടെ വിസാ അപേക്ഷകളും അമേരിക്ക തള്ളുന്നുണ്ട്. ഇതില്‍ പരിഹാരം ഉണ്ടാകുമോ എന്നതാണ് സുര്‍ജേവാലയുടെ പ്രധാന ചോദ്യം.

സബര്‍മതിയില്ല, താജ്മഹല്‍ തിരഞ്ഞെടുത്തു; ട്രംപിന്റെ വരവില്‍ അടിമുടി മാറ്റം, 100 കോടി ചെലവഴിച്ചത് ആര്?സബര്‍മതിയില്ല, താജ്മഹല്‍ തിരഞ്ഞെടുത്തു; ട്രംപിന്റെ വരവില്‍ അടിമുടി മാറ്റം, 100 കോടി ചെലവഴിച്ചത് ആര്?

അമേരിക്ക അഫ്ഗാനിലെ താലിബാനുമായി ഈ മാസം 29ന് സമാധാന കരാര്‍ ഒപ്പിടുകയാണ്. കരാര്‍ ഒപ്പിട്ട് അമേരിക്ക പിന്‍മാറിയാല്‍ ഇന്ത്യയുടെ സുരക്ഷ അവതാളത്തിലാകുമോ എന്നാണ് സുര്‍ജേവാലയുടെ അടുത്ത ചോദ്യം. ഇന്ത്യയ്ക്ക് അനുകൂലമായി അമേരിക്കയുമായി വ്യാപാര കരാര്‍ ഒപ്പിടാന്‍ സാധിക്കുമോ എന്നതാണ് മറ്റൊരു ചോദ്യം.

അമേരിക്ക ഇറക്കുമതി ചുങ്കം ഉയര്‍ത്തിയത് മൂലം പ്രതിസന്ധിയിലായ ഇന്ത്യയുടെ ഉരുക്ക് കയറ്റുമതിയെ രക്ഷിക്കാന്‍ സാധിക്കുമോ എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. അമേരിക്കയും ഇറാനും പോര് മുറുകയിരിക്കെ, ഇന്ത്യയ്ക്ക് വില കുറഞ്ഞ എണ്ണ തരാര്‍ അമേരിക്കക്ക് സാധിക്കുമോ, ഇക്കാര്യത്തില്‍ മോദിക്ക് പരിഹാരമുണ്ടാക്കാന്‍ സാധിക്കുമോ എന്നതാണ് കോണ്‍ഗ്രസ് നേതാവിന്റെ അവസാന ചോദ്യം.

English summary
Congress's 5 Questions To PM Ahead Of Trump's Visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X