കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാഷണല്‍ പ്ലാനില്‍ വീണ് ബിജെപി...കോണ്‍ഗ്രസിന്റെ പുതിയ മുഖം, രാഹുലിന്റെ വഴിയില്‍, 3 ചോദ്യങ്ങള്‍!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ദേശീയ പ്ലാന്‍ നടപ്പാക്കുമെന്ന സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇത് വിജയകരമായി തുടങ്ങിയിരിക്കുകയാണ്. മൂന്ന് തരത്തിലുള്ള ആക്രമണങ്ങളിലൂടെ ബിജെപിയെ നേരിടുകയാണ് കോണ്‍ഗ്രസ്. ചൈനയെ ആരാണ് ഇത്രയും കാലം സഹായിച്ചതെന്നുള്ള കണക്കുകള്‍ പുറത്തുവിട്ടാണ് ആദ്യ തിരിച്ചടി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന നീക്കമാണിത്. അതേസമയം ഈ അവസരത്തില്‍ പിന്നില്‍ നിന്ന് കളിക്കേണ്ടതില്ലെന്ന് രാഹുല്‍ ഗാന്ധിയോട് എല്ലാ നേതാക്കളും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിരിക്കുകയാണ്.

56 ഇഞ്ച് നെഞ്ചിന് പണി

56 ഇഞ്ച് നെഞ്ചിന് പണി

ബിജെപിയുടെ 56 ഇഞ്ച് നോക്കിയുള്ള ആദ്യ പണിയാണ് കോണ്‍ഗ്രസില്‍ നിന്ന് ഉണ്ടായത്. 2008ല്‍ ഗാന്ധി കുടുംബം ചൈനീസ് നേതാക്കള്‍ കണ്ട് സംസാരിച്ചെന്നായിരുന്നു ബിജെപി ഉന്നയിച്ചിരുന്നത്. ഇതിനുള്ള മറുപടിയും ശരവേഗത്തില്‍ എത്തിയിട്ടുണ്ട്. ബിജെപി സംഘം ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ക്ഷണം സ്വീകരിച്ച് എത്തിയതായിരുന്നു കോണ്‍ഗ്രസ് പുറത്തുവിട്ടത്. ദേശീയത വിറ്റ് ജീവിക്കുന്നവരാണ് ബിജെപി എന്ന കോണ്‍ഗ്രസിന്റെ വാദം സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചിട്ടുണ്ട്.

കൗണ്ടര്‍ പ്ലാന്‍

കൗണ്ടര്‍ പ്ലാന്‍

ബിജെപിയുടെ ദേശീയതയെ പൊളിക്കുന്ന നാഷണല്‍ പ്ലാനാണ് കോണ്‍ഗ്രസ് ആരംഭിച്ചിരിക്കുന്നത്. പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ അന്ന് ബിജെപിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് ശരിക്കും ദേശവിരുദ്ധരായി ചിത്രീകരിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണ കരുതലോടെയാണ് നീക്കം. കൃത്യമായ തെളിവും ചോദ്യങ്ങളും ഉന്നയിച്ച് വിമര്‍ശകരെ രാഹുല്‍ ഗാന്ധി കൈയ്യിലെടുത്ത് കഴിഞ്ഞു. ചൈനയുടെ നയം മോദി ആവര്‍ത്തിക്കുന്നു എന്ന രാഹുലിന്റെ വിമര്‍ശനം വലിയ തോതിലാണ് സ്വീകരിക്കപ്പെട്ടത്. നേരത്തെ പാകിസ്താന്റെ സ്വരമാണ് രാഹുലിനെന്ന വിമര്‍ശനത്തിനുള്ള കൗണ്ടര്‍ പ്ലാനാണ് ഇത്. മോദി ഇതില്‍ ശരിക്കും വീണിരിക്കുകയാണ്.

Recommended Video

cmsvideo
Surender Modi-Rahul Gandhi takes a jibe at PM over Ladakh standoff with China | Oneindia Malayalam
കൂട്ടത്തോടെയുള്ള ആക്രമണം

കൂട്ടത്തോടെയുള്ള ആക്രമണം

കോണ്‍ഗ്രസിന്റെ ത്രിമാന ആക്രമണം ബിജെപി വിറളി പിടിപ്പിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയ, ദേശീയ, സംസ്ഥാന തലത്തിലുള്ള തിരിച്ചടിയാണ് രാഹുല്‍ പ്ലാന്‍ ചെയ്തത്. ഇത് കൃത്യമായി നടപ്പായി. മോദി ഇപ്പോള്‍ സൈലന്റ് മോഡിലായിരിക്കുകയാണ്. ഇതുവരെ പ്രതികരിച്ചിട്ടില്ല. പകരം അദ്ദേഹത്തെ സംരക്ഷിക്കാന്‍ രാഹുലിനെ കൂട്ടത്തോടെ ആക്രമിക്കുകയാണ് ബിജെപി. എന്നാല്‍ ചോദ്യങ്ങള്‍ പലയിടത്തും വൈറലായി കഴിഞ്ഞു. ചൈനീസ് അംബാസിഡര്‍ മോദി പറഞ്ഞ കാര്യങ്ങള്‍ ട്വീറ്റ് കൂടി ചെയ്തതോടെ ദേശവിരുദ്ധ നയമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചതെന്ന് വ്യക്തമായിരിക്കുകയാണ്.

ചൗഹാനും എട്ടിന്റെ പണി

ചൗഹാനും എട്ടിന്റെ പണി

ശിവരാജ് സിംഗ് ചൗഹാനും ഈ ഗെയിമില്‍ വീണിരിക്കുകയാണ്. ബിജെപിയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ എല്ലാ അര്‍ത്ഥത്തിലും സമാനതകള്‍ ഉണ്ടെന്നായിരുന്നു ചൗഹാന്‍ 2016ല്‍ ട്വീറ്റ് ചെയ്തത്. രണ്ട് പാര്‍ട്ടികളും തമ്മില്‍ കൂടുതല്‍ കാര്യങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ചൗഹാന്‍ പറഞ്ഞിരുന്നു. മധ്യപ്രദേശിലേക്ക് ചൈന കൂടുതല്‍ നിക്ഷേപം നടത്തണമെന്നും ചൗഹാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതാണോ ബിജെപിയുടെ പ്രതിരോധ മേഖലയുടെ കരുത്തെന്ന് സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങള്‍ സജീവമായിരിക്കുകയാണ്.

രാഹുലിന്റെ വഴിയേ

രാഹുലിന്റെ വഴിയേ

കൃത്യമായി ഗൃഹപാഠം ചെയ്ത് ഇറങ്ങിയതാണ് കോണ്‍ഗ്രസിന് ഗുണം ചെയ്തിരിക്കുന്നത്. അതേസമയം പാര്‍ട്ടി കോണ്‍ഗ്രസ് അള്‍ട്രാ നാഷണലായി നേരിടുമ്പോള്‍ ഒപ്പം നില്‍ക്കാന്‍ പുതിയ അധ്യക്ഷന്‍ തന്നെ വരണമെന്നും ആവശ്യമുണ്ട്. രാഹുലിന്റെ അധ്യക്ഷ സ്ഥാനത്തേക്കുള്ള മടങ്ങിവരവ് പാര്‍ട്ടിയില്‍ പരസ്യമായിരിക്കുകയാണ്. രാഹുല്‍ ഗാന്ധി പിന്‍സീറ്റിരുന്ന് പാര്‍ട്ടിയെ നയിക്കുന്നത് വേണ്ടെന്ന് കോണ്‍ഗ്രസിലെ ലോബിയിംഗ് ടീം പറയുന്നു. ഇത് മാറ്റം തുടങ്ങിയ സമയത്ത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ല.

സ്വന്തം കുഴിയില്‍ വീണ് ബിജെപി

സ്വന്തം കുഴിയില്‍ വീണ് ബിജെപി

പാകിസ്താന്റെ ആക്രമണ സമയത്ത് മോദി നല്‍കിയ മറുപടിയാണ് അന്ന് അദ്ദേഹത്തെ വീണ്ടും അധികാരത്തിലെത്തിച്ചത്. എന്നാല്‍ ഇത്തവണ സ്വന്തം ഗെയിമിലാണ് ബിജെപി വീണത്. ചൈനയെ നേരിടുന്ന കാര്യത്തില്‍ ബിജെപി നേരത്തെ ഗൃഹപാഠം ചെയ്തിരുന്നില്ല. ചൈന സുഹൃത്താണെന്ന മോദിയുടെ വാദമാണ് ഈയൊരു വീഴ്ച്ചയിലേക്ക് ബിജെപിയെ നയിച്ചത്. ബിജെപിക്കുള്ളിലും കോണ്‍ഗ്രസിനെ ഈ രീതിയില്‍ കൗണ്ടര്‍ ചെയ്താല്‍ പോരെന്ന വാദം ശക്തമാണ്. ചൈനയെ ആക്രമിക്കണമെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം. ഇതിനോട് മോദി പ്രതികരിച്ചിട്ടില്ല.

ബീഹാര്‍ തിരഞ്ഞെടുപ്പിന് മുമ്പ്...

ബീഹാര്‍ തിരഞ്ഞെടുപ്പിന് മുമ്പ്...

ബീഹാര്‍ തിരഞ്ഞെടുപ്പിന് മുമ്പ് രാഹുല്‍ ഗാന്ധി പൂര്‍ണമായും അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്നാണ് സൂചന. രാഹുലിന് താല്‍പര്യമില്ലെങ്കില്‍ കൃത്യമായി ഒരാളെ നിര്‍ദേശിക്കാനും സമ്മര്‍ദമുണ്ട്. പാര്‍ട്ടിയില്‍ സോണിയ ഇപ്പോള്‍ അധ്യക്ഷയാണെങ്കിലും, എല്ലാ തീരുമാനങ്ങളും രാഹുല്‍ തന്നെയാണ് എടുക്കുന്നതെന്ന് നേതാക്കള്‍ പറയുന്നു. സോണിയാ ഗാന്ധി സീനിയര്‍ നേതാക്കളുമായി രാഹുലിനുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചിരിക്കുകയാണ്. ഇപ്പോള്‍ തിരിച്ചുവരവ് വേണ്ടെന്ന് പറയുന്നുണ്ടെങ്കിലും, ഇതിലും വലിയൊരു അവസരം ഇനി കിട്ടില്ലെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ബീഹാറില്‍ രാഹുല്‍ തന്നെ പാര്‍ട്ടിയുടെ പ്രചാരണം ഏറ്റെടുക്കുമെന്ന് ഉറപ്പാണ്.

English summary
congress's counter strike makes bjp's national ideology a failure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X