Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീഹാറില്‍ ആര്‍ജെഡിയ്ക്ക് തിരിച്ചടിയായത് കോണ്‍ഗ്രസിന്റെ തോല്‍വി; തുറന്നടിച്ച് ലാലു, സഖ്യത്തില്‍ വിള്ളല്‍?

പാട്‌ന: ബീഹാറില്‍ കോണ്‍ഗ്രസ്-ആര്‍ ജെ ഡി സഖ്യത്തില്‍ വിള്ളല്‍. 2020 ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ജനതാദള്‍ (ആര്‍ ജെ ഡി) തോറ്റത് കോണ്‍ഗ്രസ് കാരണമാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകളില്‍ തോറ്റതാണ് ആര്‍ ജെ ഡിയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കാത്തതിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. ദി പ്രിന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഖ്യത്തിന് പിന്തുണ നല്‍കാന്‍ മാത്രം വോട്ട് ഇപ്പോള്‍ കോണ്‍ഗ്രസിനില്ലെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ കോണ്‍ഗ്രസിന് 70 സീറ്റ് നല്‍കിയെങ്കിലും അവര്‍ തോറ്റു. അതിന്റെ ഫലമായി ഞങ്ങളും തോറ്റു. കോണ്‍ഗ്രസിന്റെ പക്കല്‍ വോട്ടുകളിലെന്നും അദ്ദേഹം പറഞ്ഞു.

സഖ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിന് അത് ഭാവിയില്‍ പറയാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2000 മുതല്‍ കോണ്‍ഗ്രസുമായി സഖ്യത്തിലാണ് ആര്‍ ജെ ഡി. 20098 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചതൊഴിച്ചാല്‍ മറ്റെല്ലാ തെരഞ്ഞെടുപ്പിലും ഒരുമിച്ചായിരുന്നു ഇരുപാര്‍ട്ടികളും മത്സരിച്ചത്. എന്നാല്‍ അടുത്തിടെയായി ഇരുപാര്‍ട്ടികള്‍ക്കിടയിലും അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. 2021 ഡിസംബറിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ ഒന്ന് കോണ്‍ഗ്രസിന് നല്‍കാന്‍ ആര്‍ ജെ ഡി വിസമ്മതിച്ചിരുന്നു. കൂടാതെ സംസ്ഥാന ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ 24 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റില്‍ കൂടുതല്‍ കോണ്‍ഗ്രസിന് നല്‍കില്ലെന്ന് ആര്‍ ജെ ഡി പ്രഖ്യാപിച്ചിരുന്നു. ഇതോടെ കോണ്‍ഗ്രസ് ഒറ്റയ്ക്കാണ് മത്സരിക്കുന്നത്.

1

എന്നാല്‍ ഇതില്‍ കോണ്‍ഗ്രസ് സന്തോഷിക്കുകയാണ് വേണ്ടതെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞു. അവര്‍ (കോണ്‍ഗ്രസ്) പിറുപിറുക്കരുത്, സന്തോഷിക്കണം. വെറും രണ്ട് സീറ്റില്‍ അവര്‍ തൃപ്തരല്ല. ഇപ്പോള്‍ അവര്‍ക്ക് മത്സരിക്കാന്‍ 24 സീറ്റുകളുണ്ട്, ''കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ അവഗണിക്കപ്പെട്ടതില്‍ കോണ്‍ഗ്രസ് അതൃപ്തി പ്രകടിപ്പിച്ചതായി ചൂണ്ടിക്കാണിച്ചപ്പോള്‍ ലാലു പറഞ്ഞു. അതേസമയം സീറ്റുകളെ ചൊല്ലി കോണ്‍ഗ്രസിന് തങ്ങളോട് വിലപേശാന്‍ കഴിയില്ലെന്നാണ് പേര് വെളിപ്പെടുത്താത്ത ആര്‍ ജെ ഡി നേതാവ് പറഞ്ഞത്. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ നിതീഷിന്റെ (നിതീഷ് കുമാര്‍) കൂടെയുണ്ടായിരുന്നപ്പോള്‍ പോലും കോണ്‍ഗ്രസിന് 15ല്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കുന്നതിനെ ലാലുജി അനുകൂലിച്ചിരുന്നില്ല.

2

കോണ്‍ഗ്രസിന് 41 സീറ്റുകള്‍ നല്‍കാന്‍ ലാലുവിനെ ബോധ്യപ്പെടുത്തിയത് നിതീഷ് ജിയാണ്, അദ്ദേഹം പറഞ്ഞു, നിതീഷ് കുമാര്‍-ബി ജെ പിയോടൊപ്പം പോയതിനാലാണ് 2020 ല്‍ ആര്‍ ജെ ഡി, കോണ്‍ഗ്രസ് ആവശ്യങ്ങള്‍ക്ക് വഴങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. 2020-നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 70 സീറ്റാണ് ആര്‍ ജെ ഡി നല്‍കിയിരുന്നത്. തേജസ്വി യാദവ് ആയിരുന്നു അന്ന് സീറ്റ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. എന്നാല്‍ തേജസ്വിയും ഇപ്പോള്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ പുനരാലോചന വേണമെന്ന നിലപാടിലാണ്. ഞങ്ങളുടെ ലക്ഷ്യങ്ങളും പ്രത്യയശാസ്ത്രങ്ങളും അതേപടി തുടരുന്നു.

3

ഞങ്ങള്‍ രണ്ടുപേരും ബി ജെ പിയെ നീക്കം ചെയ്യാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ പ്രാദേശിക പാര്‍ട്ടികള്‍ ഡ്രൈവിംഗ് സീറ്റിലിരിക്കണമെന്ന് കോണ്‍ഗ്രസ് തിരിച്ചറിയണം. അത് ഉത്തര്‍പ്രദേശിലെ സമാജ്വാദി പാര്‍ട്ടിയോ പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസോ ബീഹാറിലെ ആര്‍ ജെ ഡിയോ ആകട്ടെ,'' തേജസ്വി യാദവ് പറഞ്ഞു. അതേസമയം ആര്‍ ജെ ഡിയുടെ നീക്കത്തില്‍ കോണ്‍ഗ്രസ് രോഷാകുലരാണ്. 2009ലെ പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചതിന്റെ ഫലമായി ആര്‍ ജെ ഡി സ്ഥാനാര്‍ത്ഥികള്‍ പകുതിയിലധികം പേര്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് എം എല്‍ എ ഷക്കീല്‍ അഹമ്മദ് ഖാന്‍ രംഗത്തെത്തി.

4

'ആര്‍ ജെ ഡിയുടെ മുന്‍കാലങ്ങളില്‍ തെറ്റായ സാഹസങ്ങള്‍ കാണിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഡസന്‍ കണക്കിന് ലോക്‌സഭാ സീറ്റുകള്‍ അവര്‍ക്ക് സീറ്റുകള്‍ നഷ്ടപ്പെട്ടു, അദ്ദേഹം പറഞ്ഞു. വര്‍ഗീയത വര്‍ധിച്ചുവരുന്ന ഈ സമയത്ത്, ഈ പ്രാദേശിക പാര്‍ട്ടികള്‍ പലപ്പോഴും അതിനെ സഹായിക്കുന്നു. തെരഞ്ഞെടുപ്പുകള്‍ കേവലം സംഖ്യകള്‍ മാത്രമല്ല. മതേതരത്വത്തില്‍ നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നു എന്ന ധാരണയും കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+