കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുലാം നബി ആസാദ് വീണ്ടും കശ്മീരില്‍; പുറത്തിറക്കിയില്ല, ദില്ലിയിലേക്ക് തിരിച്ചയച്ചു

Google Oneindia Malayalam News

ശ്രീനഗര്‍: രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസിലെ ഉന്നതനുമായ ഗുലാം നബി ആസാദിനെ ജുമ്മുവിലെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. പുറത്തിറങ്ങാന്‍ അനുമതി നല്‍കിയില്ല. അല്‍പ്പ നേരം കഴിഞ്ഞപ്പോള്‍ ദില്ലിയിലേക്ക് മടക്കി അയക്കുകയും ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30നാണ് ആസാദ് ദില്ലിയില്‍ നിന്ന് കശ്മീരിലേക്ക് പോയത്.

22

ജമ്മു വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈകീട്ടോടെ ദില്ലിയിലേക്ക് തന്നെ തിരിച്ചയച്ചു. കശ്മീര്‍ സ്വദേശിയായ ആസാദിനെ വീട്ടിലേക്ക് പോകാനോ കശ്മീര്‍ കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റിയുടെ ആസ്ഥാനത്തെ യോഗത്തില്‍ പങ്കെടുക്കാനോ അനുവദിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഈ മാസം എട്ടിനും ഗുലാം നബി ആസാദിനെ ശ്രീനഗറിലെ വിമാനത്താവളത്തില്‍ തടയുകയും തിരിച്ചയക്കുകയും ചെയ്തിരുന്നു.

ചിദംബരത്തെ അറസ്റ്റ് ചെയ്‌തേക്കും; മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി, കുരുക്ക് മുറുക്കി സിബിഐചിദംബരത്തെ അറസ്റ്റ് ചെയ്‌തേക്കും; മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി, കുരുക്ക് മുറുക്കി സിബിഐ

കേന്ദ്രസര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തിരിക്കെ കര്‍ശന നിയന്ത്രണമാണ് കശ്മീരില്‍ ഏര്‍പ്പെടുത്തിയത്. കശ്മീരിലെ നേതാക്കളെ പുറത്തേക്കോ പുറത്തുള്ള നേതാക്കളെ കശ്മീരിലേക്കോ എത്താന്‍ അനുവദിക്കുന്നില്ല.

സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായി പ്രതികരിച്ച കോണ്‍ഗ്രസ് നേതാവാണ് ഗുലാം നബി. ജ്യോതിരാദിത്യ സിന്ധ്യ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ചിരിക്കെയാണ് ഗുലാം നബി കശ്മീരിലെ കേന്ദ്ര ഇടപെടല്‍ തെറ്റാണെന്ന് ആവര്‍ത്തിച്ചുപറയുന്നത്.

English summary
Congress’s Ghulam Nabi Azad sent back to Delhi from Kashmir again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X