കോൺഗ്രസ് യഥാർത്ഥത്തിൽ ഭരണഘടന സംരക്ഷകരോ? ഡോ ബിആർ അംബേദ്കറിനോട് ചെയ്തത്.. ചരിത്രം പറയുന്നത് ഇങ്ങനെ
ഭരണഘടന മൂല്യങ്ങളുടെ സംരക്ഷകരെന്നാണ് കോൺഗ്രസ് സ്വയം അവകാശപ്പെടുന്നത്. 'ഭരണഘടനയെ സംരക്ഷിക്കൂ' എന്ന മുദ്രാവകാര്യങ്ങളുയർത്തി നിരവധി പ്രതിഷേധങ്ങളും കോൺഗ്രസ് സംഘടിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രചരണങ്ങൾ 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 99 സീറ്റുകൾ നേടാൻ കോൺഗ്രസിനെ സഹായിച്ചിരുന്നു. 2014 ന് ശേഷമുള്ള കോൺഗ്രസിന്റെ ഏറ്റവും മികച്ച പ്രകടനം കൂടിയായിരുന്നു ഇത്.
എന്നാൽ കോൺഗ്രസിന്റെ അവകാശവാദങ്ങൾ ചരിത്രവുമായി യാതൊരു തരത്തിലും ഒത്തുപോകുന്നതല്ലെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് ഡോ ബിആർ അംബേദ്കറുമായുള്ള കോൺഗ്രസിന്റെ ബന്ധം അത്ര സുഖകരമായിരുന്നില്ല. മാത്രമല്ല പലപ്പോഴും ജനാധിപത്യ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്ന തരത്തിലുള്ള ഭരണഘടനാപരമായ ഇടപെടലുകളും ഇതിന് ഉദാഹരണമായി ചൂണ്ടികാട്ടപ്പെടുന്നുണ്ട്.

അസ്വസ്ഥമായ പാരമ്പര്യം; അംബേദ്കറും കോൺഗ്രസും
കോൺഗ്രസും ഡോ ബിആർ അംബേദ്കറും തമ്മിലുള്ള പ്രത്യയശാസ്ത്രപരമായ ഭിന്നതകൾക്ക് ഒരു നൂറ്റാണ്ടിൻരെ പഴക്കമുണ്ട്. 1930 കളിലാണ് ആദ്യം തർക്കങ്ങൾ ഉണ്ടാകുന്നത്. ദളിതർക്ക് പ്രത്യേക വോട്ടവകാശം വേണമെന്ന് അംബേദ്കർ ആവശ്യം ഉയർത്തി. എന്നാൽ മഹാത്മാ ഗാന്ധി ആ ആവശ്യത്തെ എതിർക്കുകയും നിരാഹാര സമരം ഇരിക്കുകയും ചെയ്തു. സമ്മർദ്ദത്തിലായ അംബേദ്കർ സംവരണ സീറ്റുകളുള്ള സംയുക്ത നിയോജകമണ്ഡലങ്ങൾ എന്ന വ്യവസ്ഥയിൽ ഒപ്പുവെച്ചു. ഇത് ദളിതർക്ക് മേലുള്ള സമ്മർദ്ദമായി പലരും വിലയിരുത്തി.
ഭരണഘടന ശിൽപിയായിട്ടും അദ്ദേഹത്തെ ഭരണഘടന നിർമ്മാണ സഭയിലേക്ക് നാമനിർദ്ദേശം ചെയ്യാൻ കോൺഗ്രസ് തയ്യാറായിരുന്നില്ല.ഒടുവിൽ മുസ്ലീം ലീഗ് സഹായത്തോടെ ബംഗാളിൽ നിന്നുള്ള സീറ്റിലൂടെയാണ് അദ്ദേഹം സഭയിൽ എത്തിയത്. വിഭജനത്തിന് ശേഷം മാത്രമായിരുന്നു കോൺഗ്രസ് അബേദ്കറുടെ പ്രധാന്യം തിരിച്ചറിഞ്ഞത്. അതോടെ അദ്ദേഹത്തെ ബോംബെയിൽ നിന്നും തിരഞ്ഞടുക്കാനുള്ള സഹായങ്ങൾ കോൺഗ്രസ് നൽകി.
വീക്ഷണത്തിലുള്ള തർക്കങ്ങൾ: നെഹ്‌റു VS അംബേദ്കർ
നിയമ മന്ത്രിയും ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാനുമായിരുന്ന അംബേദ്കർക്ക് നെഹ്‌റുവിന്റെ മന്ത്രിസഭയിൽ നിന്ന് കാര്യമായ എതിർപ്പുകൾ നേരിടേണ്ടി വന്നിരുന്നു. നെഹ്‌റു സംവരണത്തിന്റെ വ്യാപ്തിയെയും അതിന്റെ സ്ഥിരതയെയും ശക്തമായി എതിർത്തിരുന്നു. ഇത് മെറിറ്റിനെ ഇല്ലാതാക്കുമെന്നായിരുന്നു നെഹ്റുവിന്റെ വാദം. ഇതേ വാദങ്ങൾ ഇന്നും ഉയർന്നു വരുന്നുണ്ട്. ഹിന്ദു വ്യക്തി നിയമങ്ങൾ പരിഷ്കരിക്കുന്നതിനായി അംബേദ്കർ മുന്നോട്ട് വെച്ച ഹിന്ദു കോഡ് ബിൽ നെഹ്‌റുവിന്റെ സർക്കാർ തടഞ്ഞു വെക്കുകയും പിന്നീട് അത് ദുർബലപ്പെടുത്തുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ചു 1951-ൽ അംബേദ്കർ രാജിവെച്ചു.
തുടർന്ന് നടന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് അംബേദ്കറിനെതിരെ സ്ഥാനാർത്ഥികളെ നിർത്തുകയും അദ്ദേഹത്തെ പരാജയപ്പെടുത്താനുള്ള ശ്രമങ്ങൾ ശക്തമാക്കുകയും ചെയ്തു. അംബേദ്കറുടെ പട്ടികജാതി ഫെഡറേഷനെതിരെ ദളിത് നേതാക്കളെയും സംഘടനകളെയും കോൺഗ്രസ് പിന്തുണച്ചു. കോൺഗ്രസിന്‌റെ ഈ നീക്കങ്ങൾ ദളിത് രാഷ്ട്രീയത്തെ ദുർബലപ്പെടുത്തിയെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
ഭരണഘടനാ ഭേദഗതികളും കേന്ദ്രീകൃത നിയന്ത്രണവും
ഭരണഘടനയെ ബഹുമാനിക്കുന്ന കാര്യത്തിൽ കോൺഗ്രസ് സ്വീകരിച്ച വ്യത്യസ്ത നിലപാടുകൾ ചരിത്രം പരിശോധിച്ചാൽ കാണാൻ സാധിക്കും. നെഹ്റുവിന്റെ കാലത്ത് അഭിപ്രായ സ്വാതന്ത്ര്യ നിയന്ത്രിച്ചുകൊണ്ടുള്ള 1951 ലെ ഒന്നാം ഭേദഗതിയെ അംബേദ്കർ പരസ്യമായി വിമർശിച്ചിരുന്നു. ഇന്ദിരാഗാന്ധിയുടെ ഭരണകാലത്താണ് (1975-77) ഭരണഘടനയെ കോൺഗ്രസ് ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്തത്. പ്രധാനമന്ത്രിയെ ജുഡീഷ്യൽ പരിശോധനയിൽ നിന്ന് ഒഴിവാക്കാനും ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താനുമായി 39-ഉം 42-ഉം ഭേദഗതികൾ സർക്കാർ വരുത്തി.
ഈ സമയത്ത് കോൺഗ്രസ് ആർട്ടിക്കിൾ 356 ഉപയോഗിച്ച് പ്രതിപക്ഷ സർക്കാരുകളെ പിരിച്ചുവിട്ടു. ഇത് ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തി. ഈ സമയത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ പോലുള്ള സ്ഥാപനങ്ങൾ കർശനമായ എക്‌സിക്യൂട്ടീവ് നിയന്ത്രണത്തിലായിരുന്നു. രാഷ്ട്രീയത്തിലെ കൂറുമാറ്റവും പണത്തിന്റെ സ്വാധീനവും തടയുന്നതിനുള്ള പരിഷ്കാരങ്ങൾ വൈകിപ്പിക്കുകയും ദുർബലപ്പെടുത്തുകയും ചെയ്തു.
കാലതാമസത്തിന്റെയും നിഷേധത്തിന്റെയും ചരിത്രം
ഇന്ന് കോൺഗ്രസ് ജാതി സെൻസസിന് വേണ്ടി ശക്തമായ വാദം ഉയർത്തുന്നുണ്ട്. എന്നാൽ ചരിത്രപരമായി കോൺഗ്രസ് സർക്കാരുകൾ ഇതിനോടൊക്കെ വിമുഖത കാണിച്ചവരാണ്. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് 1980-ൽ സമർപ്പിച്ചെങ്കിലും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും അത് പൂഴ്ത്തിവെച്ചു. പിന്നീട് പിവി നരസിംഹ റാവു പ്രധാനമന്ത്രിയായ 1990 കളിലാണ് ഇത് നടപ്പാക്കിയത്.
പതിറ്റാണ്ടുകൾക്ക് ശേഷം പാർട്ടി തലപ്പത്ത് ദളിത് നേതാവായ മല്ലികാർജ്ജുൻ ഖാർഗെയെ നിയമിച്ചതിനെ പലരും കൈയ്യടിക്കുന്നു. എന്നാൽ പാർട്ടിയുടെ ഉന്നത നേതൃത്വത്തിൽ അദ്ദേഹത്തിന് എത്രത്തോളം അധികാരം ഉണ്ടെന്നത് ചോദ്യമായി തന്നെ നിലനിൽക്കുന്നു.
ബിജെപിയുടെ നിലപാട്
എന്നാൽ മറുവശത്ത് സ്മാരകങ്ങൾ നിർമ്മിച്ചും പഞ്ചതീർത്ഥ് പോലുള്ള പരിപാടികൾ ആരംഭിച്ചും ദ്രൗപതി മുർമു, രാം നാഥ് കോവിന്ദ് തുടങ്ങിയ നേതാക്കളെ ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്ത് നിയമിച്ചും അംബേദ്കറുടെ പാരമ്പര്യം യഥാർത്ഥത്തിൽ പിന്തുടരുന്നുവരാണ് തങ്ങളെന്ന് ബിജെപി അവകാശപ്പെടുന്നു. ബിജെപിയുടെ തന്ത്രപരമായ നീക്കമായാണ് വിമർശകർ ഇതിനെ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ തങ്ങൾക്ക് ലഭിക്കുന്ന പ്രാതിനിധ്യമായും പുരോഗതിയുമായാണ് ദളിത്, ആദിവാസി സമൂഹങ്ങൾ ഇതിനെ നോക്കിക്കാണുന്നത്.
ഭരണഘടന സംരക്ഷിക്കുമെന്നാണ് കോൺഗ്രസ് ഇപ്പോൾ അവകാശപ്പെടുന്നത്. എന്നാൽ
അംബേദ്കറെ എതിർത്തതും അദ്ദേഹത്തിന്റെ പരിഷ്കാരങ്ങളെ ദുർബലപ്പെടുത്തിയതും അടിയന്തരാവസ്ഥ കാലത്ത് ഭരണഘടനയെ മാറ്റിയെഴുതിയും സാമൂഹിക നീതി വൈകിപ്പിച്ചതുമെല്ലാം കോൺഗ്രസിന്റെ വാദങ്ങളെ ചോദ്യം ചെയ്യുന്ന കാര്യങ്ങളാണ്.
ഒരു പാർട്ടിക്കും കുറ്റമറ്റ ചരിത്രം അവകാശപ്പെടാൻ കഴിയില്ലെങ്കിലും യഥാർത്ഥവും സ്ഥിരമായതുമായ നടപടികൾ പിന്തുടർന്നെങ്കിൽ മാത്രമേ അംബേദ്കറുടെ പൈതൃകത്തെ പരാമർശിക്കുന്നതിന് പ്രാധാന്യം ലഭിക്കൂ. ഭരണഘടനയെ കുറിച്ച്
ഇന്ത്യ ഭരണഘടനാ ചർച്ചകളിലൂടെ കടന്ന് പോകുമ്പോൾ ഭൂതകാലം കോൺഗ്രസിനെ സംബന്ധിച്ച് ഒരു കണ്ണാടിയായി തുടരുകയാണ്, ആ പ്രതിഫലനം എന്നത് കോൺഗ്രസിനെ സംബന്ധിച്ച് കൂടുതൽ സങ്കീർണവുമാണ്.
-
ശബരിമല സ്വർണ്ണക്കൊള്ള കേസ്; പത്മകുമാർ പുറത്തേക്ക്! മണ്ഡലം കൺവീനർ സ്ഥാനത്തുനിന്ന് നീക്കി; -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
എറണാകുളം ഐഎസ്ജെഡിക്ക് നൽകും, അങ്കമാലി സിപിഎം എടുക്കും; 55 സിറ്റിങ് എംഎൽഎമാരെ മത്സരിപ്പിക്കും -
'ഞാൻ ജീവിനോടെ ഇരിക്കുന്നതിന് കാരണം കാപ്പാടൻ രമേശൻ'; അനുസ്മരണ ചടങ്ങിനിടെ വിങ്ങിപ്പൊട്ടി കെ സുധാകരൻ -
കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക്; ഇത്തവണയും സബാഹിനെ ഇറക്കി സിപിഎം, താനൂരും തവനൂരും മാറ്റമില്ല -
4 മന്ത്രിമാരും മത്സരിക്കും;25 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐ -
ഭരണചക്രം ആർക്ക്? ബംഗാളിലും അസമിലും തിരഞ്ഞെടുപ്പ് പോരാട്ടത്തിന് കളമൊരുങ്ങി! -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
'നടിയായാല് പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും?









Click it and Unblock the Notifications