കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശ് പ്രതിസന്ധി:കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്നം, പ്രതികരിക്കാനില്ലെന്ന് ശിവരാജ് ചൗഹാന്‍

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ പ്രതികരണവുമായി ബിജെപി നേതാവ് ശിവരാജ് സിംഗ് ചൗഹാന്‍. മധ്യപ്രദേശ് സര്‍ക്കാരിനെ താഴെവീഴ്ത്താന്‍ ബിജെപി താല്‍പ്പര്യപ്പെടുന്നില്ലെന്നാണ് ചൗഹാന്റെ പ്രതികരണം. അതേ സമയം ഇപ്പോള്‍ ഉണ്ടായിട്ടുള്ളത് ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ ആഭ്യന്തര വിഷയമാണെന്നും ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.

 ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടു!! ഒപ്പം രാജിവെച്ച് 14 എംഎല്‍എമാരും!! ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടു!! ഒപ്പം രാജിവെച്ച് 14 എംഎല്‍എമാരും!!

സിന്ധ്യ പക്ഷത്തുള്ള ആറ് മന്ത്രിമാര്‍ ഉള്‍പ്പെടെ 16 എംഎല്‍എമാരാണ് മധ്യപ്രദേശിലെ നീക്കങ്ങള്‍ക്കിടെ ബെംഗളൂരുവിലേക്ക് കടന്നത്. ഇതോടെ കര്‍ണാടകത്തില്‍ ബിജെപി നടപ്പിലാക്കിയ തന്ത്രം മധ്യപ്രദേശിലും കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ പയറ്റുന്നതെന്ന് വ്യക്തമായിക്കഴിഞ്ഞു. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിരുന്നു. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷനായ സോണിയാ ഗാന്ധിക്ക് രാജിക്കത്ത് നല്‍കിയതിന് പിന്നാലെ കോണ്‍ഗ്രസ് സിന്ധ്യയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

സര്‍ക്കാര്‍ താഴെ വീഴുന്നു!!

സര്‍ക്കാര്‍ താഴെ വീഴുന്നു!!

മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ താഴെവീഴുകയാണെന്നാണ് മുന്‍ മന്ത്രിയും ബിജെപി നേതാവുമായ നരോട്ടം ശര്‍മയുടെ പ്രതികരണം. ഇതിനിടെ മധ്യപ്രദേശില്‍ ബിജെപി നിയമസഭാ കക്ഷി യോഗവും വിളിച്ചുചേര്‍ത്തിട്ടുണ്ട്. വൈകിട്ട് നടക്കുന്ന യോഗത്തില്‍ എല്ലാ നേതാക്കളോടും പങ്കെടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസില്‍ ശരിയല്ലാത്ത കാര്യങ്ങള്‍ സംഭവിക്കുന്നുവെന്നതിന്റെ സൂചനയാണെന്നാണ് ബിജെപി നേതാവ് നരോട്ടം മിശ്ര പ്രതികരിച്ചത്. ഈ സര്‍ക്കാര്‍ അതിജീവിക്കുമെന്ന് കരുതുന്നില്ല. കമല്‍നാഥ് സര്‍ക്കാര്‍ താഴെ വീഴുമെന്ന് തന്നെയാണ് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 കോണ്‍ഗ്രസിന്റെ ആഭ്യന്തര വിഷയം

കോണ്‍ഗ്രസിന്റെ ആഭ്യന്തര വിഷയം


മധ്യപ്രദേശില്‍ ജനങ്ങള്‍ക്ക് ഹോളി ആശംസിക്കുന്നതിനിടെ ഉയര്‍ന്ന ചോദ്യങ്ങള്‍ക്കാണ് ശിവരാജ് സിംഗ് ഹൗചാന്റെ പ്രതികരണം. ഇത് കോണ്‍ഗ്രസിന്റെ ആഭ്യന്തര വിഷയമാണെന്നും ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നും നേരത്തെ ചൗഹാന്‍ ട്വീറ്റില്‍ കുറിച്ചിരുന്നു. സര്‍ക്കാരിനെ താഴെ വീഴ്ത്താന്‍ താല്‍പ്പര്യമില്ലെന്ന് ആദ്യ ദിവസം തന്നെ പറഞ്ഞതാണെന്നും അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു.

 മന്ത്രിമാരുടെ രാജി

മന്ത്രിമാരുടെ രാജി

കോണ്‍ഗ്രസിലെ ഭിന്നത രൂക്ഷമായതോടെ മധ്യപ്രദേശില്‍ തിങ്കളാഴ്ച രാത്രി 20 മന്ത്രിമാരാണ് സര്‍ക്കാരില്‍ നിന്ന് രാജിവെച്ചത്. രാത്രി വിളിച്ചുചേര്‍ത്ത മന്ത്രിസഭാ യോഗത്തിനിടെയാണ് നിര്‍ണായക നീക്കം. 230 അംഗങ്ങളുള്ള മധ്യപ്രദേശ് നിയമസഭയില്‍ കോണ്‍ഗ്രസ് 114 അംഗങ്ങളും ബിജെപിക്ക് 107 അംഗങ്ങളുമാണുള്ളത്. ബിഎസ്പി, എസ്പി, നാല് സ്വതന്ത്ര എംഎല്‍എമാര്‍ എന്നിവരുടെ ബലത്തില്‍ 121 പേരുടെ പിന്തുണയോടെയാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ച് അധികാരത്തിലെത്തുന്നത്. ഈ സാഹചര്യത്തില്‍ പത്ത് എംഎല്‍എമാര്‍ കൂറുമാറിയാല്‍ കോണ്‍ഗ്രസിന് സംസ്ഥാനത്ത് അധികാരവും നഷ്ടമാകും.

 പാര്‍ട്ടിയിലെ അസ്വാരസ്യം

പാര്‍ട്ടിയിലെ അസ്വാരസ്യം


മധ്യപ്രദേശില്‍ കമല്‍നാഥിന്റെ കീഴില്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയതുമുതല്‍ പാര്‍ട്ടിക്കകത്ത് തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. കോണ്‍ഗ്രസിലെ യുവനേതാവായ ജ്യോതിരാതിദ്യ സിന്ധ്യക്ക് പ്രതീക്ഷിച്ചിരുന്ന മുഖ്യമന്ത്രി പദം നഷ്ടമായതാണ് അസ്വാരസ്യങ്ങള്‍ക്ക് വഴിവെച്ചത്. അതൃപ്തി എഐസിസി നേതൃത്വത്തെ സിന്ധ്യ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് കൂടി അടുത്തുവന്നതോടെ പ്രശ്നങ്ങള്‍ താല്‍ക്കാലികമായി കെട്ടടങ്ങുകയായിരുന്നു.

Recommended Video

cmsvideo
All You Want To Know About Jyotiraditya Scindia? | Oneindia Malayalam
 സിന്ധ്യയുടെ രാജി

സിന്ധ്യയുടെ രാജി


ചൊവ്വാഴ്ചയാണ് കോണ്‍ഗ്രസിന്റെം പ്രാഥമികാംഗത്വം ജ്യോതിരാദിത്യ സിന്ധ്യ രാജിവെക്കുന്നത്. സിന്ധ്യ രാജിക്കത്ത് സമര്‍പ്പിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് സിന്ധ്യയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇതിനിടെ 14 എംഎല്‍എമാര്‍ കൂടി രാജിവെച്ചതോടെ കോണ്‍ഗ്രസിന് ഭൂരിപക്ഷം നഷ്ടമായിക്കഴിഞ്ഞു. 116 എംഎല്‍എമാരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 14 എംഎല്‍എമാര്‍ രാജിവെച്ചതോടെ കോണ്‍ഗ്രസിന്റെ അംഗബലം 100ലെത്തുകയും ചെയ്യും.

English summary
"Congress's Internal Matter": Shivraj Chouhan On Madhya Pradesh Government Crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X