കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയ്ക്ക് കോണ്‍ഗ്രസ് സ്പീക്കര്‍; നാനാ പട്ടോളെക്ക് എതിരില്ല, ബിജെപി പിന്മാറി

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര നിയമസഭാ സ്പീക്കറായി കോണ്‍ഗ്രസ് എംഎല്‍എ നാനാ പട്ടോളെ തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി. ബിജെപി സ്ഥാനാര്‍ഥിയായിരുന്ന കിസാന്‍ കത്തോറെ മല്‍സരരംഗത്തുനിന്ന് പിന്മാറിയതോടെ പട്ടോളെക്ക് എതിരില്ല. കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന സര്‍ക്കാര്‍ ശനിയാഴ്ച വിശ്വാസ വോട്ട് നേടിയിരുന്നു. ഇന്ന് 11 മണിക്കാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ് തീരുമാനിച്ചത്. എന്നാല്‍ വോട്ടെടുപ്പിന് അല്‍പ്പം മുമ്പായി ബിജെപി സ്ഥാനാര്‍ഥി പിന്‍മാറി.

Nana

56കാരനായ പട്ടോളെ നാല് തവണ എംഎല്‍എ ആയിട്ടുണ്ട്. വിദര്‍ഭയിലെ സകോലി മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയാണ് ഇദ്ദേഹം. നേരത്തെ കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിച്ചിരുന്നെങ്കിലും 2014ല്‍ രാജിവച്ച് ബിജെപിയില്‍ ചേരുകയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി ജയിക്കുകയും ചെയ്തു. പ്രധാനമന്ത്രി മോദിയുമായും മുഖ്യമന്ത്രി ഫട്‌നാവിസുമായുമുള്ള ഭിന്നതയെ തുടര്‍ന്ന് 2017ല്‍ ബിജെപിയില്‍ നിന്ന് രാജിവച്ചു കോണ്‍ഗ്രസില്‍ തിരിച്ചെത്തി.

വിദര്‍ഭ മേഖലിയല്‍ നിന്നുള്ള നേതാവാണ് നാനാ പട്ടോളെ. ഒബിസി കുണാബി സമുദായത്തില്‍പ്പെട്ട ഇദ്ദേഹത്തിന് കര്‍ഷകര്‍ക്കിടയില്‍ വന്‍ സ്വാധീനമാണ്. നേരത്തെ ബിജെപി എംപിയായിരുന്ന ഇദ്ദേഹം നിലവില്‍ കോണ്‍ഗ്രസിന്റെ കര്‍ഷക വിഭാഗത്തിന്റെ നേതാവ് കൂടിയാണ്. കര്‍ഷകരെ കൂടെ നിര്‍ത്തുക എന്നതാണ് പട്ടോളെയിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് നാനാ പട്ടോളെ ബിജെപിയില്‍ ചേര്‍ന്നത്. ബാന്ധര്‍ ഗോണ്ടിയയില്‍ സ്ഥാനാര്‍ഥിയായ അദ്ദേഹം എന്‍സിപിയുടെ ശക്തനായ നേതാവ് പ്രഫുല്‍ പട്ടേലിനെ പരാജയപ്പെടുത്തി ആദ്യമായി ലോക്‌സഭയിലെത്തി. അധികം വൈകാതെ അദ്ദേഹം ബിജെപിയുമായി ഉടക്കുകയായിരുന്നു. മോദി സര്‍ക്കാരിന്റെ ആദ്യ ഭരണത്തില്‍ ബിജെപി നേതൃത്വത്തിനെതിരെ കലാപമുയര്‍ത്തിയ നേതാവാണ് നാനാ പട്ടോളെ. പിന്നീട് വിമതനായി മാറിയ അദ്ദേഹം ബിജെപിയില്‍ നിന്ന് രാജിവയ്ക്കുകയായിരുന്നു. ശേഷം നാഗ്പൂര്‍ മണ്ഡലത്തില്‍ നിതിന്‍ ഗഡ്കരിക്ക് എതിരെ മല്‍സരിച്ചെങ്കിലും വിജയിച്ചില്ല.

English summary
Congress's Nana Patole Unopposed In Maharashtra Speaker Race
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X