കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

50 ഇടത്ത് ടിക്കറ്റ് റെഡി, യുപിയില്‍ ഒരുപടി മുന്നേ പ്രിയങ്ക, വജ്രായുധം അവസാന റൗണ്ടില്‍ ഇറങ്ങും

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് തന്ത്രം മാറ്റി പിടിക്കുന്നു.സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അടക്കം പുതുരീതികളാണ് പരീക്ഷിക്കുന്നത്. പ്രിയങ്ക ഗാന്ധി യുപിയില്‍ വിശാലമായ പര്യടനത്തിന് ഒരുങ്ങുകയാണ്. ബ്രാഹ്മണ വിഭാഗത്തില്‍ നിന്ന് അടക്കം കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ഇത്തവണയുണ്ടാവും. അതേസമയം പ്രിയങ്കയുടെ വരവ് യുപി മാത്രം ലക്ഷ്യമിട്ടല്ല. പല സംസ്ഥാനങ്ങളിലേക്ക് ഇറങ്ങി ചെന്നുള്ള പ്രചാരണമാണ് പ്രിയങ്ക നടത്താന്‍ പോകുന്നത്.

സാരിയിൽ സുന്ദരിയായി ഭാമ; ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

1

പ്രിയങ്ക ഗാന്ധി ഉടന്‍ തന്നെ സംസ്ഥാനത്ത് പര്യടനം നടത്തുമെന്നാണ് സൂചന. അതിന് പുറമേ ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലും പ്രിയങ്ക പ്രചാരണത്തിനായി എത്തും. അതിന് യുപിയില്‍ 675 ക്യാമ്പുകളാണ് തുടങ്ങാന്‍ പോകുന്നത്. ഇതിലൂടെ ന്യായ് പഞ്ചായത്ത് പ്രസിഡന്റുമാരെ പരിശീലിപ്പുക്കുകയാണ് ലക്ഷ്യം. വാര്‍ഡ്-ജില്ല തലത്തിലുള്ള പ്രസിഡന്റുമാരെയാണ് പരിശീലനത്തിനായി തിരഞ്ഞെടുത്തത്. യുപിയിലെ 75 ജില്ലകളിലായിട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഓഗസ്റ്റ് അഞ്ചിന് പദ്ധതി ആരംഭിക്കും.

2

കോണ്‍ഗ്രസിന്റെ നേട്ടം വലിയ തോതില്‍ യുപിയില്‍ ഉണ്ടാവില്ലെന്ന് പ്രിയങ്കയ്ക്കറിയാം. ഇത് മനസ്സിലാക്കിയാണ് സീനിയര്‍ നേതാക്കളെ പോലും പാര്‍ട്ടിയിലേക്ക് തിരിച്ച് കൊണ്ടുവരാന്‍ പ്രിയങ്ക തയ്യാറായത്. ഒരു പാര്‍ട്ടിയുമായും സഖ്യം വേണ്ടെന്നാണ് കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്ന ഉപദേശം. കാരണം കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് മുന്നോക്ക വോട്ടുകളാണ്. ഈ വോട്ടുകളൊരിക്കലും എസ്പിയിലേക്കോ ബിഎസ്പിയിലേക്കോ പോകില്ല. ഇത്തവണ ബ്രാഹ്മണ വിഭാഗത്തില്‍ കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരണമെന്നാണ് പ്രിയങ്കയ്ക്ക് ഡാറ്റ അനലിറ്റിക് ടീമും നല്‍കിയിരിക്കുന്ന നിര്‍ദേശം.

3

കോണ്‍ഗ്രസ് പ്രത്യയശാസ്ത്രം, തിരഞ്ഞെടുപ്പ് വിജയങ്ങള്‍, തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ എന്നിവയൊക്കെയാണ് ഈ ക്യാമ്പുകളില്‍ പഠിപ്പിക്കുക. ഒപ്പം സോഷ്യല്‍ മീഡിയയില്‍ ബിജെപിയെ നേരിടുന്ന കാര്യവും പരിശീലിപ്പിക്കുന്നുണ്ട്. കൊവിഡ് പാളിച്ച എല്ലായിടത്തും ചര്‍ച്ചയാക്കാനാണ് പ്രിയങ്കയുടെ നിര്‍ദേശം. അതെല്ലാം ഈ പരിശീലന സെഷനിലൂടെയാണ് കണ്ടെത്തുക. അതിലുപരി ഈ ക്യാമ്പില്‍ നിന്നാണ് ആരൊക്കെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് തീരുമാനിക്കുക.

4

1200 അപേക്ഷകള്‍ മത്സരിക്കുന്നതിനായി ഇതുവരെ കോണ്‍ഗ്രസിന് ലഭിച്ച് കഴിഞ്ഞു. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുക. കോണ്‍ഗ്രസിന്റെ വിദഗ്ധ സമിതിയാണ് സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും സീറ്റുകള്‍ കൂടുതല്‍ കൊടുക്കാനാണ് പ്രിയങ്കയുടെ നിര്‍ദേശം. ഓരോ മേഖലയിലെയും മികവ് കൂടി പരിശോധിച്ചാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക. കോണ്‍ഗ്രസ് ബന്ധമുണ്ടെന്ന് കരുതി ടിക്കറ്റ് നല്‍കാന്‍ പ്രിയങ്ക തയ്യാറല്ല.

5

ഏതൊക്കെ നേതാക്കളുടെ മേഖലയില്‍ ഏതൊക്കെ ബൂത്ത് കമ്മിറ്റികള്‍ തിരഞ്ഞെടുപ്പിന് സജ്ജമായി, ഗ്രാമസഭകള്‍ ആരൊക്കെ നടത്തി, എന്നിവയൊക്കെ പരിശോധിച്ച് മാത്രമേ മത്സരിക്കാന്‍ പ്രിയങ്ക അനുവദിക്കൂ. 50 സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് തയ്യാറാക്കി കഴിഞ്ഞു. ഈ അന്‍പതിടത്തും കോണ്‍ഗ്രസിന് ഒറ്റ സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് ഉള്ളത്. അതുകൊണ്ടാണ് ഇത്രയും സീറ്റിലേക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയത്. പണിയെടുത്താല്‍ മാത്രമേ ടിക്കറ്റ് നല്‍കൂ എന്നാണ് പ്രിയങ്കയുടെ നിലപാട്.

6

ബ്രാഹ്മണര്‍, ദളിതുകള്‍, ഒബിസി, നിഷാദ് സമാജ്, പാല്‍ വിഭാഗം, തൊഴിലാളികള്‍, മുസ്ലീം വിഭാഗം എന്നിവയാണ് കോണ്‍ഗ്രസ് പ്രത്യേക പരിഗണന നല്‍കുന്ന വിഭാഗം. രാഹുല്‍ പ്രചാരണത്തിന്റെ ആദ്യ ഘട്ടം യുപിയില്‍ തുടക്കമിടാന്‍ ഒരുങ്ങുകയാണ്. അവശതകളുണ്ടെങ്കിലും റായ്ബറേലിയില്‍ സോണിയ ഗാന്ധി പ്രചാരണം നടത്തുമെന്നാണ് സൂചന. പ്രിയങ്ക സംസ്ഥാന പര്യടനം ഉടന്‍ ആരംഭിക്കും. ഒപ്പം മഹാപഞ്ചായത്തിലൂടെ ബിജെപിയുടെ വീഴ്ച്ചകള്‍ ജനങ്ങളെ അറിയിക്കുകയാണ് പ്ലാന്‍.

7

അതേസമയം അവസാന ഘട്ടമാകുമ്പോഴേക്ക് പ്രശാന്ത് കിഷോറിനെ ഒരിക്കല്‍ കൂടി യുപിയില്‍ ഇറക്കാനാണ് പ്രിയങ്കയുടെ പ്ലാന്‍. നേരത്തെ പ്രിയങ്കയുമായി കിഷോര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. 2017ലെ തിരിച്ചടിയാണ് പ്രിയങ്കയെ പ്രശാന്ത് അറിയിച്ചത്. ഇത്തവണ എസ്പിയുമായി സഖ്യമുണ്ടാവില്ലെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ച് കഴിഞ്ഞു. ഇത് ചിലപ്പോള്‍ ഗുണകരമാകും. കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് ചോര്‍ത്തുന്നത് ബിജെപിയാണെന്നാണ് അഭ്യൂഹം. 50 സീറ്റുകളാണ് കോണ്‍ഗ്രസ് റിയലിസ്റ്റിക്കായി കയറുന്നത്. ഇത് നേടിയാല്‍ കോണ്‍ഗ്രസ് കിംഗ്മേക്കറാവും.

Recommended Video

cmsvideo
Saudi Arabia To Reopen To Vaccinated Tourists After 17-Month Covid Closure

English summary
congress says candiation in 50 sets ready, priyanka gandhi may seek help form prashant kishor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X