സിഖ് വിരുദ്ധ കലാപത്തെ രാഷ്ട്രീയവത്കരിക്കരുത്...... ബിജെപിക്കെതിരെ തുറന്നടിച്ച് കോണ്‍ഗ്രസ്!!
ദില്ലി: സിഖ് വിരുദ്ധ കലാപത്തില്‍ സജ്ജന്‍ കുമാറിനെ ജീവപര്യന്തം ശിക്ഷിച്ചതിന് പിന്നാലെ ബിജെപി കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. സിഖ് വിരുദ്ധ കലാപത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. നിലവിലുള്ള രാഷ്ട്രീയ സാഹചര്യവുമായി ചേര്‍ത്ത് ഈ കേസിനെ കാണരുത്. നിയമം അതിന്റെ വഴിക്ക് തന്നെ പോകും. ഈ കേസില്‍ അപ്പീലുകള്‍ ഉണ്ടാവുമെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്വി പറഞ്ഞു. ഇത്തരം കേസുകള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ചിലര്‍ ശിക്ഷിക്കപ്പെടും, ചിലരെ വെറുതെ വിടുമെന്നും അദ്ദേഹം പറഞ്ഞു.

സജ്ജന്‍കുമാര്‍ കോണ്‍ഗ്രസിനുള്ളില്‍ ഒരു ചുമതലയും വഹിക്കുന്നില്ലെന്ന് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ പറഞ്ഞു. പല കേസുകളിലും സത്യം മറച്ചുവെക്കുന്നത് നമ്മള് കണ്ടിട്ടുണ്ട്. സൊഹറാബുദ്ദീന്‍ കേസ് അത്തരത്തിലുള്ളതാണ്. ജസ്റ്റിസ് ലോയയുടെ മരണവും അങ്ങനെയുള്ളത്. അതിലൊന്നും കുറ്റക്കാര്‍ക്കെതിരെ വിധിയുണ്ടായിട്ടില്ല. അതുകൊണ്ട് ഇത്തരം കേസുകള്‍ക്ക് രാഷ്ട്രീയ നിറം നല്‍കരുത്. അത് കോടതിയുടെ തീരുമാനം മാത്രമാണ്. ഗുജറാത്ത് കലാപത്തില്‍ നിരവധി ബിജെപി നേതാക്കളുടെ പേര് കുറ്റപത്രത്തിലുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ കോണ്‍ഗ്രസ് മുതലെടുപ്പ് നടത്തിയിട്ടില്ലെന്നും കപില്‍ സിബല്‍ വ്യക്തമാക്കി.
-
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
എഫ്സിആര്‍എ നിയമ ഭേദഗതി: കോണ്‍ഗ്രസ് എംപിമാര്‍ക്ക് ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദേശം -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications