കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഖ് വിരുദ്ധ കലാപത്തെ രാഷ്ട്രീയവത്കരിക്കരുത്...... ബിജെപിക്കെതിരെ തുറന്നടിച്ച് കോണ്‍ഗ്രസ്!!

Google Oneindia Malayalam News

ദില്ലി: സിഖ് വിരുദ്ധ കലാപത്തില്‍ സജ്ജന്‍ കുമാറിനെ ജീവപര്യന്തം ശിക്ഷിച്ചതിന് പിന്നാലെ ബിജെപി കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. സിഖ് വിരുദ്ധ കലാപത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. നിലവിലുള്ള രാഷ്ട്രീയ സാഹചര്യവുമായി ചേര്‍ത്ത് ഈ കേസിനെ കാണരുത്. നിയമം അതിന്റെ വഴിക്ക് തന്നെ പോകും. ഈ കേസില്‍ അപ്പീലുകള്‍ ഉണ്ടാവുമെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്‌വി പറഞ്ഞു. ഇത്തരം കേസുകള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ചിലര്‍ ശിക്ഷിക്കപ്പെടും, ചിലരെ വെറുതെ വിടുമെന്നും അദ്ദേഹം പറഞ്ഞു.

1

സജ്ജന്‍കുമാര്‍ കോണ്‍ഗ്രസിനുള്ളില്‍ ഒരു ചുമതലയും വഹിക്കുന്നില്ലെന്ന് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ പറഞ്ഞു. പല കേസുകളിലും സത്യം മറച്ചുവെക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. സൊഹറാബുദ്ദീന്‍ കേസ് അത്തരത്തിലുള്ളതാണ്. ജസ്റ്റിസ് ലോയയുടെ മരണവും അങ്ങനെയുള്ളത്. അതിലൊന്നും കുറ്റക്കാര്‍ക്കെതിരെ വിധിയുണ്ടായിട്ടില്ല. അതുകൊണ്ട് ഇത്തരം കേസുകള്‍ക്ക് രാഷ്ട്രീയ നിറം നല്‍കരുത്. അത് കോടതിയുടെ തീരുമാനം മാത്രമാണ്. ഗുജറാത്ത് കലാപത്തില്‍ നിരവധി ബിജെപി നേതാക്കളുടെ പേര് കുറ്റപത്രത്തിലുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ കോണ്‍ഗ്രസ് മുതലെടുപ്പ് നടത്തിയിട്ടില്ലെന്നും കപില്‍ സിബല്‍ വ്യക്തമാക്കി.

രാജസ്ഥാനിൽ ഇനി കോൺഗ്രസ് ഭരണം; അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും അധികാരമേറ്റുരാജസ്ഥാനിൽ ഇനി കോൺഗ്രസ് ഭരണം; അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും അധികാരമേറ്റു

പ്രതിപക്ഷ ഐക്യത്തിലേക്ക് ശിവസേന ചേക്കേറുമോ? ബിജെപിക്ക് നെഞ്ചിടിപ്പ്.. സമവായ ചര്‍ച്ചയ്ക്ക് ശ്രമംപ്രതിപക്ഷ ഐക്യത്തിലേക്ക് ശിവസേന ചേക്കേറുമോ? ബിജെപിക്ക് നെഞ്ചിടിപ്പ്.. സമവായ ചര്‍ച്ചയ്ക്ക് ശ്രമം

English summary
congress says dont politicise 1984 riots
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X