Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ പണി ഇനി ചെയ്യരുത്..... ചൗഹാനെ പൊളിച്ചടുക്കി കോണ്‍ഗ്രസ്, നാണംകെട്ട് ബിജെപി, ഇത് കുറ്റകരം!!

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്. ബിജെപി കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ബിജെപി രാഷ്ട്രീയം കലര്‍ത്തിയത് പൊളിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ഭക്ഷണത്തിന്റെ പാക്കറ്റിലും മറ്റ് ആനുകൂല്യങ്ങളിലും ശിവരാജ് സിംഗ് ചൗഹാന്റെ ചിത്രം പതിപ്പിച്ചാണ് സര്‍ക്കാര്‍ എത്തിക്കുന്നത്. ബിജെപിയാണ് ഇതിന് പിന്നിലുള്ളത്. ഇത് കുറ്റകരമായ സംഗതിയാണ്. ഉപതിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപിയുടെ കടന്നുപോയ രാഷ്ട്രീയമാണ് ഇത്. എന്നാല്‍ കോണ്‍ഗ്രസ് ചൗഹാനെ ശരിക്കും പൊളിച്ചടുക്കിയിരിക്കുകയാണ്.

ചൗഹാന്റെ പാക്കറ്റ്

ചൗഹാന്റെ പാക്കറ്റ്

ആയുര്‍വേ കഥ പാക്കറ്റാണ് ബിജെപി വിതരണം ചെയ്യുന്നത്. സര്‍ക്കാരിന്റെ ബാനറിലാണ് ഇത് ജനങ്ങളിലേക്ക് എത്തിക്കുന്നത്. പ്രകൃതി ദത്തമായ കഷായ പാക്കറ്റാണ് ഇത്. ഈ കഷായം കുടിച്ചാല്‍ കൊറോണവൈറസിനെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ വാദം. ഇതിലുള്ള ലോജിക്ക് അവിടെ നില്‍ക്കട്ടെ. പക്ഷേ ഈ പാക്കറ്റില്‍ ചൗഹാന്റെ ചിത്രം പതിപ്പിച്ചാണ് ജനങ്ങളിലേക്ക് എത്തിക്കുന്നത്. ഒരുകോടി പേര്‍ക്ക് ഈ കിറ്റുകള്‍ വിതരണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

പദ്ധതി ഇങ്ങനെ

പദ്ധതി ഇങ്ങനെ

ചൗഹാന്‍ കഴിഞ്ഞ ദിവസമാണ് ജീവന്‍ അമൃത് യോജന പദ്ധതി പ്രഖ്യാപിച്ചത്. ഇതുവഴി 50 ഗ്രാമിന്റെ കഥ പാക്കറ്റുകളാണ് വിതരം ചെയ്യുന്നത്. നമ്മുടെ ഋഷിമാരും യോഗികളും കാലങ്ങള്‍ക്ക് മുമ്പേ മരുന്നുകള്‍ ഉണ്ടാക്കിയിരുന്നു. ഇത് പ്രതിരോധ ശേഷിയെ വര്‍ധിപ്പിച്ച് നമ്മെ ആരോഗ്യവാന്മാരായി നിലനിര്‍ത്തുന്നതാണ്. ഈ കഷായ പാക്കറ്റ് ആയുഷ് വിഭാഗമാണ് നിര്‍മിച്ചത്. പ്രതിരോധ ശേഷം വര്‍ധിപ്പിക്കാന്‍ നല്ലതാണെന്നും ചൗഹാന്‍ അവകാശപ്പെട്ടു. ഇതിനായി മധ്യപ്രദേശ് ലഘു വനോപാജ് സംഘിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ ചോദ്യം

കോണ്‍ഗ്രസിന്റെ ചോദ്യം

ശിവരാജ് ജി ക്ഷമിക്കണം. സര്‍ക്കാര്‍ പാക്കറ്റുകളില്‍ നിങ്ങളുടെ മുഖം പതിക്കുന്നത് തെറ്റായ സന്ദേശമാണ്. സര്‍ക്കാര്‍ പാക്കറ്റുകളില്‍ മുഖ്യമന്ത്രിയുടെ ചിത്രം പതിക്കുന്നത് കുറ്റകരമായ കാര്യമാണെന്ന് നിങ്ങള്‍ക്കറിയില്ലേ എന്നും കോണ്‍ഗ്രസ് ചോദിച്ചു. ഇത് നാണം കെട്ട പരിപാടിയാണെന്ന് കോണ്‍ഗ്രസ് വക്താവ് അജയ് സിംഗ് യാദവ് പറഞ്ഞു. മധ്യപ്രദേശില്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ നിരവധി പേര്‍ മരിച്ച് വീണു. എന്നാല്‍ ചൗഹാന്‍ മാധ്യമങ്ങളിലൂടെ സ്വന്തം പ്രമോഷനാണ് നടത്തുന്നതെന്നും, അദ്ദേഹത്തിന് അക്കാര്യത്തിലാണ് താല്‍പര്യമെന്നും അജയ് സിംഗ് പറഞ്ഞു.

മറുപടി ഇങ്ങനെ

മറുപടി ഇങ്ങനെ

ചൗഹാനെ ശരിക്കും നാണം കെടുത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. ജനങ്ങള്‍ക്ക് ഈ സമയത്ത് ആശ്വാസം നല്‍കുന്ന പ്രവര്‍ത്തികളാണ് വേണ്ടത്. എന്നാല്‍ സംസ്ഥാനത്തെ ഓരോ വീട്ടിലും സ്വന്തം ചിത്രം എത്തിക്കാനാണ് ചൗഹാന്റെ ശ്രമമെന്നും അജയ് സിംഗ് ആരോപിച്ചു. ഇതിലൊരു തെറ്റുമില്ലെന്ന് ബിജെപി പറഞ്ഞു. അദ്ദേഹം മധ്യപ്രദേശിന്റെ മുഖ്യമന്ത്രിയാണ്. അതുകൊണ്ട് പാക്കറ്റുകളില്‍ അദ്ദേഹത്തിന്റെ ചിത്രം വെക്കാം. വിശ്വാസത്തിന്റെ ആള്‍രൂപമാണ് അദ്ദേഹം. ചിത്രം ആ വിശ്വാസത്തെ ഉറപ്പിക്കുന്നതാണ്. കോണ്‍ഗ്രസ് എല്ലാ വിഷയത്തിലും രാഷ്ട്രീയം കാണുകയാണ്. കോണ്‍ഗ്രസ് ഈ വിഷയത്തില്‍ കേസിന് പോകട്ടെയെന്നും ബിജെപി വക്താവ് രജനീഷ് അഗര്‍വാള്‍ പറഞ്ഞു.

വിടാതെ കോണ്‍ഗ്രസ്

വിടാതെ കോണ്‍ഗ്രസ്

മീഡിയ വിഭാഗം പ്രസിഡന്റ് ജിത്തു പട്വാരിയും ചൗഹാനെതിരെ രംഗത്ത് വന്നിട്ടുണ്ട്. പല്ലും നഖവും ഉപയോഗിച്ചാണ് ബിജെപി മധ്യപ്രദേശില്‍ അധികാരം നേടിയത്. എന്നാല്‍ മുഖ്യമന്ത്രി പ്രചാരണത്തിന്റെ തിരക്കിലാണ്. ഇത്രയും കാലം നല്‍കിയ പരസ്യങ്ങളൊന്നും പോരെന്നാണ് ചൗഹാന്‍ പറയുന്നത്. ഇപ്പോള്‍ അദ്ദേഹം സ്വന്തം ചിത്രം കഷായ പാക്കറ്റുകളിലും പതിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നും പട്വാരി ആരോപിച്ചു. നാണക്കെട്ട സര്‍ക്കാര്‍ ക്യാമ്പയിനാണ് ഇത്. അതും മരുന്നിന്റെ പേരില്‍. ഇന്‍ഡോര്‍ വുഹാനിന് സമാനമായി മാറി കൊണ്ടിരിക്കുകയാണ്. മറ്റൊരു വശത്ത് ചൗഹാന്‍ മനുഷ്യത്വമില്ലായ്മയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

ചൗഹാന് നിര്‍ത്തുന്നില്ല

ചൗഹാന് നിര്‍ത്തുന്നില്ല

ചൗഹാന്‍ കോവിഡിനെ നേരിടാന്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുന്ന തിരക്കിലാണ്. യോഗയും ഭജനയും സംഗീതവും കൊണ്ട് കോവിഡിനെ നേരിടാമെന്നാണ് അദ്ദേഹം പറയുന്നത്. സ്‌നേഹം കൊണ്ട് പല രോഗങ്ങളും ഇല്ലാതാവുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ പരമ്പരാഗത ചികിത്സാ രീതികള്‍ പരിശോധിക്കാവുന്നതാണെന്നും ചൗഹാന്‍ പറഞ്ഞു. അതേസമയം മന്ത്രിമാരോടും പാര്‍ട്ടി അംഗങ്ങളോടും മറ്റ് മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരിക്കുകയാണ്. പുതിയ ചികിത്സാ രീതി മരണനിരക്ക് കുറയ്ക്കുമെന്നും ചൗഹാന്‍ പറഞ്ഞു.

വായ്പാ നയം തിരുത്തുന്നു

വായ്പാ നയം തിരുത്തുന്നു

കോണ്‍ഗ്രസിനെതിരെയുള്ള പ്രതികാര നടപടി ചൗഹാന്‍ ആരംഭിച്ചിരിക്കുകയാണ്. കമല്‍നാഥ് സര്‍ക്കാരിന്റെ കര്‍ഷക വായ്പാ നയമാണ് റദ്ദാക്കാനൊരുങ്ങുന്നത്. കര്‍ഷകര്‍ക്ക് രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പ എഴുതി തള്ളുമെന്ന് 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് രാഹുല്‍ ഗാന്ധിയാണ് പ്രഖ്യാപിച്ചത്. ഇത് ഏറിയ തോതില്‍ കമല്‍നാഥ് പൂര്‍ത്തിയാക്കിയിരുന്നു. നേരത്തെ തിരഞ്ഞെടുപ്പിന്റെ സമയത്ത് കോണ്‍ഗ്രസ് വാഗ്ദാനം പാലിച്ചെന്ന മറുപടിയാണ് ജനങ്ങളില്‍ നിന്ന് ബിജെപിക്കും ലഭിച്ചത്. കോണ്‍ഗ്രസിന്റെ ജനപ്രീതി കുറയ്ക്കാനുള്ള നടപടിയായിട്ടാണ് ചൗഹാന്‍ ഇതിനെ കാണുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+