അരവിന്ദ് കെജ്രിവാള്‍ രാംദേവിനെപ്പോലെയോ?
ദില്ലി: അരവിന്ദ് കെജ്രിവാള്‍ എങ്ങിനെയാണ് യോഗ ഗുരു ബാബ രാംദേവിനെ പോലെ ആകുന്നത്? കെജ്രിവാള്‍ സന്യാസിയല്ല, അദ്ദേഹത്തിന് ശിഷ്യന്മാരുമില്ല. യോഗയോ മറ്റെന്തെങ്കിലും ചെപ്പടിവിദ്യയോ കാണിച്ച് ആളെ കൂട്ടിയുമല്ല അദ്ദേഹം ആളായത്. എന്നിട്ടും കോണ്‍ഗ്രസ് പറയുന്നു കെജ്രിവാള്‍ രാംദേവിനെ പോലെയാണ് എന്ന്.
അനാവശ്യ വിവാദങ്ങളില്‍ തലവെച്ച് കൊടുത്തും പോലീസിന്റെ തല്ല് പേടിച്ച് ഭക്തര്‍ക്കിടയില്‍ ഒളിച്ചും വാര്‍ത്തകളില്‍ നിറഞ്ഞ രാംദേവിനെ പോലെയാണോ അഴിമതിമുക്ത ഇന്ത്യ എന്ന സ്വപ്‌നവുമായി യുവാക്കളടക്കമുള്ള ഒരു വലി സമൂഹത്തെ രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് തിരിച്ചുകൊണ്ടുവന്ന കെജ്രിവാളിനെ കോണ്‍ഗ്രസ് പാര്‍ട്ടി കാണുന്നത്. ഇതാണോ കൊട്ടിഘോഷിക്കപ്പെടുന്ന കോണ്‍ഗ്രസ് സെക്കുലറിസം?

അരവിന്ദ് കെജ്രിവാളും ബാബ രാംദേവും പബ്ലിസിറ്റിക്ക് വേണ്ടി സ്റ്റണ്ട് നടത്തുന്നവരാണ് എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. അഴിമതിയെക്കുറിച്ച് തുറന്ന സംവാദത്തിന് മുഖ്യമന്ത്രി ഷീല ദീക്ഷിതിനെ കെജ്രിവാള്‍ വെല്ലുവിളിച്ചതാണ് സഹിഷ്ണുതയ്ക്ക് പേരുകേട്ട കോണ്‍ഗ്രസിനെ പൊള്ളിച്ചത്. തനിക്ക് മാധ്യമശ്രദ്ധ കിട്ടുന്ന എന്തിനെക്കുറിച്ചും കെജ്രിവാള്‍ ഒച്ചയുണ്ടാക്കും എന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വക്താവ് മീം അഫ്‌സല്‍ പറയുന്നത്.
ബാബ രാംദേവിനെയും അരവിന്ദ് കെജ്രിവാളിനെയും പബ്ലിസിറ്റി സ്റ്റണ്ട് നടത്തുന്നവര്‍ എന്ന് കളിയാക്കുന്ന കോണ്‍ഗ്രസ് സ്വന്തം പാര്‍ട്ടി വൈസ് പ്രസിഡണ്ടിനെ എന്ത് വിളിക്കും എന്നാണ് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുടെ മറുചോദ്യം. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും പേര് പറഞ്ഞ് കരഞ്ഞും, യു പിയിലെ മുസ്ലിങ്ങളെ പാക് ഐ എസ് ഐ ഭീകരര്‍ വന്ന് ബന്ധപ്പെട്ടു എന്ന് വിളിച്ചുപറഞ്ഞും രാഹുല്‍ നടത്തുന്ന പ്രകടനം പബ്ലിസിറ്റി സ്റ്റണ്ടിന്റെ പരിധിയില്‍ വരുമോ എന്നും ഇവര്‍ ചോദിക്കുന്നു.












Click it and Unblock the Notifications