കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവസേന നേതാക്കള്‍ ഗവര്‍ണറെ കണ്ടു, പിന്തുണയില്‍ വ്യക്തമായ തീരുമാനം എടുത്തിട്ടില്ലെന്ന് കോണ്‍ഗ്രസ്

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും ട്വിസ്റ്റ്. ഗവര്‍ണറെ ശിവസേന കണ്ടതിന് പിന്നാലെ സഖ്യത്തില്‍ വ്യക്തമായ തീരുമാനമെടുത്തിട്ടില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്. സോണിയാ ഗാന്ധിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ച്ചയിലാണ് നേതാക്കള്‍ തീരുമാനമാവാതെ പിരിഞ്ഞത്. എന്‍സിപിയുമായി ചേര്‍ന്ന് കൂടുതല്‍ ചര്‍ച്ച നടത്തുമെന്നും എഐസിസി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇതോടെ സഖ്യ കാര്യത്തില്‍ വീണ്ടും അനിശ്ചിതത്വം വന്നിരിക്കുകയാണ്.

1

നേരത്തെ രണ്ട് റൗണ്ട് ചര്‍ച്ചകള്‍ കോണ്‍ഗ്രസ് നടത്തിയിരുന്നു. ഇതിന് പുറമേ ഉദ്ധവ് താക്കറെ സോണിയാ ഗാന്ധിയെ വിളിച്ച് പിന്തുണ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ നടന്നത്. അതേസമയം ശിവസേന നേതാക്കള്‍ ആദിത്യ താക്കറെയുടെ നേതൃത്വത്തില്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ കണ്ടു. സര്‍ക്കാരുണ്ടാക്കാന്‍ ശിവസേന അവകാശവാദമുന്നയിച്ചിട്ടുണ്ട്. നേരത്തെ കോണ്‍ഗ്രസ് എന്‍സിപി നേതാക്കളും ശിവസേന സഖ്യത്തിനൊപ്പമുണ്ടാവുമെന്നായിരുന്നു പ്രതീക്ഷ.

അതേസമയം മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ മാത്രമാണ് ശിവസേനയ്‌ക്കൊപ്പം ഗവര്‍ണറെ കാണാനായി എത്തിയത്. ഇതിനിടെ ശിവസേനയെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് മീനാക്ഷി ലേഖി രംഗത്തെത്തി. ശിവസേനയുടെ വളര്‍ച്ച ശരിക്കും നാം കാണേണ്ടതാണ്. ബാല്‍ താക്കറെയുടെ ശിവസേനയില്‍ നിന്ന് സോണിയാ ഗാന്ധിയുടെ സേനയിലേക്ക് അവര്‍ വീണിരിക്കുകയാണെന്നും മീനാക്ഷി ലേഖി പറഞ്ഞു.

നേരത്തെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ശിവസേനയ്ക്ക് വാക്കാല്‍ പിന്തുണ നല്‍കാമെന്ന് പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഉദ്ധവ് താക്കറെയുമായുള്ള സംസാരത്തിന് വഴിയൊരുക്കിയത് ശിവസേന നേതാവ് മിലിന്ദ് നര്‍വേക്കറാണ്. ഉദ്ധവുമായി സംസാരിക്കാന്‍ സോണിയ താല്‍പര്യം കാണിക്കുകയായിരുന്നു. സഖ്യ കാര്യത്തില്‍ ഉടന്‍ തീരുമാനം പറയാമെന്നാണ് സോണിയ ഉദ്ധവിനെ അറിയിച്ചത്. എന്നാല്‍ ഇത് വീണ്ടും നീണ്ടിരിക്കുകയാണ്.

 മഹാരാഷ്ട്രയില്‍ സഖ്യമായി... ഉറപ്പിച്ച് എംഎല്‍എമാര്‍, പുറത്ത് നിന്ന് പിന്തുണയ്ക്കണമെന്ന് സീനിയേഴ്‌സ് മഹാരാഷ്ട്രയില്‍ സഖ്യമായി... ഉറപ്പിച്ച് എംഎല്‍എമാര്‍, പുറത്ത് നിന്ന് പിന്തുണയ്ക്കണമെന്ന് സീനിയേഴ്‌സ്

English summary
congress says no final decision on supporting shiv sena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X