കോണ്‍ഗ്രസില്‍ പുതുമുഖങ്ങള്‍ ഇനി ഈ ശപഥങ്ങള്‍ എടുക്കണം; 7 നിര്‍ദേശങ്ങളടങ്ങിയ പ്രതിജ്ഞ
രണ്ട് കാര്യങ്ങളാണ് നിര്‍ബന്ധമായും കോണ്‍ഗ്രസ് അംഗങ്ങള്‍ ചെയ്യേണ്ടത്. ഉത്തേജക ടെസ്റ്റ് നടത്തി താന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നില്ലെന്ന് പാര്‍ട്ടിക്ക് മുന്നില്‍ തെളിയിക്കണം.

ദില്ലി: കോണ്‍ഗ്രസില്‍ അംഗമായവര്‍ ഇനി ഈ കടമ്പകള്‍ കൂടി കടക്കണം. പാര്‍ട്ടിയിലെ പുതുമുഖങ്ങള്‍ ഏഴ് കാര്യങ്ങളില്‍ പ്രതിജ്ഞയെടുക്കണമെന്നാണ് നിര്‍ദേശം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കൂടി ചേര്‍ന്നാണ് ഈ തീരുമാനമെടുത്തത്.
കോണ്‍ഗ്രസ് പ്ലീനറി സെഷന്റെ ഭാഗമായിട്ടുള്ളതാണ് പുതിയ നിര്‍ദേശങ്ങള്‍ നേരത്തെ പാര്‍ട്ടിയിലെ അംഗമായാല്‍ മദ്യാപനമോ, മയക്കുമരുന്നോ തുടങ്ങിയ ശീലങ്ങള്‍ ഉണ്ടാവാന്‍ പാടില്ലെന്നായിരുന്നു നിര്‍ദേശം.
ഇത് പുതിയ നിര്‍ദേശത്തില്‍ മാറ്റിയിരിക്കുകയാണ്. മദ്യം കഴിക്കുന്നത് കൊണ്ട് പ്രശ്‌നമില്ല. എന്നാല്‍ മയക്കുമരുന്ന് പോലുള്ള മാരക പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് നിര്‍ദേശിക്കുന്നുണ്ട്.
അതേസമയം രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മുമ്പുള്ള നിബന്ധനകളില്‍ നിന്ന് മദ്യത്തെ ഒഴിവാക്കിയത്. കോണ്‍ഗ്രസ് അംഗങ്ങളില്‍ നിരവധി പേര്‍ മദ്യപിക്കുന്നുണ്ട്. ഇത്തരമൊരു നിയമമുണ്ടാക്കിയാല്‍ അത് ചോദ്യം ചെയ്യപ്പെടും.

അവരുടെ അംഗത്വം റദ്ദാക്കാനുള്ള ആവശ്യമാകും. ഇതൊരിക്കലും സാധ്യമായ കാര്യമല്ല. അതുകൊണ്ട് അത്തരമൊരു നിബന്ധന ആവശ്യമില്ലെന്ന് രാഹുല്‍ ഗാന്ധി അറിയിക്കുകയായിരുന്നു.
എന്നാല്‍ മയക്കുമരുന്നിനെ ഉള്‍പ്പെടുത്തിയത് കോണ്‍ഗ്രസിന്റെ നയത്തിന്റെ ഭാഗമായിട്ടാണ്. മയക്കുമരുന്നിനെതിരെയുള്ള കോണ്‍ഗ്രസിന്റെ പോരാട്ടമാണിത്. പുതിയ അംഗങ്ങള്‍ ഈ നിബന്ധന നിര്‍ബന്ധമായും പാലിച്ചിരിക്കണം.
രണ്ട് കാര്യങ്ങളാണ് നിര്‍ബന്ധമായും കോണ്‍ഗ്രസ് അംഗങ്ങള്‍ ചെയ്യേണ്ടത്. ഉത്തേജക ടെസ്റ്റ് നടത്തി താന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നില്ലെന്ന് പാര്‍ട്ടിക്ക് മുന്നില്‍ തെളിയിക്കണം. അതല്ലെങ്കില്‍ ഇക്കാര്യത്തില്‍ ക്ലീന്‍ ചിറ്റ് ഈ അംഗത്തിന് ലഭിക്കണം. ഇതെല്ലാം പുതിയ അംഗങ്ങള്‍ നിര്‍ബന്ധമായും ചെയ്യേണ്ട കാര്യമാണ്.
രാഹുല്‍ ഗാന്ധി സജീവ രാഷ്ട്രീയത്തിന്റെ ഭാഗമായത് മുതല്‍ നേതാക്കള്‍ക്ക് ചില നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. കാലത്തിനനുസരിച്ച് മുന്നേറാന്‍ പാര്‍ട്ടി ശ്രമിക്കണം. ഭൂരിഭാഗം അംഗങ്ങളും മദ്യപിക്കുന്നുണ്ട്. ഇത് കാരണമാക്കി പുതിയ അംഗങ്ങളെ പാര്‍ട്ടിയില്‍ ചേര്‍ക്കാതിരിക്കുന്നത് പ്രാക്ടിക്കലായ കാര്യമല്ലെന്നാണ് രാഹുല്‍ അറിയിച്ചിരിക്കുന്നത്.
കോണ്‍ഗ്രസിന്റെ ചില നിയമങ്ങള്‍ നടപ്പാക്കാന്‍ പ്രയാസമേറിയതാണ്. അതില്‍ കര്‍ശന നിലപാട് സ്വീകരിച്ചാല്‍ കോണ്‍ഗ്രസില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കാനാവില്ല. അതുകൊണ്ടാണ് കാലത്തിന് അനുസരിച്ച് മാറാന്‍ നിര്‍ദേശിച്ചത്.
അതിലുപരി യുവാക്കളുടെ പാര്‍ട്ടിയാണെന്ന തോന്നല്‍ കോണ്‍ഗ്രസ് ഉണ്ടാക്കിയെടുക്കണമെന്നാണ് ആവശ്യം. മയക്കുമരുന്ന് യുവാക്കളെ എത്രത്തോളം ബാധിക്കുന്നുവെന്ന് ബോധ്യപ്പെടുത്തണം.
പ്രത്യേകിച്ച് തൊഴിലില്ലാത്ത യുവാക്കളെ ഇത് തീവ്രമായി ബാധിക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്തണമെന്നും പാര്‍ട്ടി നിര്‍ദേശിക്കുന്നു. മതേതരത്വം, ഖാദി ധരിക്കല്‍ എന്നിവയാണ് പ്രതിജ്ഞയുടെ ഭാഗമായ മറ്റ് കാര്യങ്ങള്‍.












Click it and Unblock the Notifications