കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍പിപി വഞ്ചകര്‍... മണിപ്പൂരില്‍ സംഭവിച്ചത് വെളിപ്പെടുത്തി കോണ്‍ഗ്രസ്, അവര്‍ ഞങ്ങളെ സമീപിച്ചു!!

Google Oneindia Malayalam News

ഇംഫാല്‍: മണിപ്പൂരില്‍ എന്‍പിപി ചതിച്ചെന്ന് കോണ്‍ഗ്രസ്. അവര്‍ വഞ്ചകരാണ്. സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കിയതിന് കാരണം എന്‍പിപിയാണെന്നും കോണ്‍ഗ്രസ് തുറന്നടിച്ചു. എന്‍പിപി പല ബിജെപി എംഎല്‍എമാരുടെയും രാഷ്ട്രീയ കരിയറാണ് ഇല്ലാതാക്കിയത്. ജനങ്ങള്‍ ബിജെപി എംഎല്‍എമാരുടെ കണ്ടാല്‍ തുപ്പുന്ന തരത്തിലേക്ക് അവരെ എത്തിച്ചെന്നും കോണ്‍ഗ്രസ് വക്താവ് ജോയ്കിഷന്‍ പറഞ്ഞു. സംസ്ഥാനത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് പിന്നില്‍ കളിച്ചത് എന്‍പിപിയായിരുന്നുവെന്ന് കോണ്‍ഗ്രസ് വെളിപ്പെടുത്തി.

1

കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചത് എന്‍പിപിയാണ്. ബിജെപി ക്യാമ്പിലെ ചില എംഎല്‍എമാര്‍ക്കും അതില്‍ പങ്കുണ്ട്. എന്നാല്‍ കോണ്‍ഗ്രസിനെ അവര്‍ പ്രകോപിപ്പിച്ചത് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ്. ബിരേന്‍ സിംഗിനെ താഴെയിറക്കണമെന്ന് അവര്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അത് അവരുടെ സ്വന്തം രാഷ്ട്രീയ ലാഭത്തിന് വേണ്ടിയായിരുന്നു. അതിനായി ബിജെപി എംഎല്‍എമാരെയും അവര്‍ ഉപയോഗപ്പെടുത്തി. ഇപ്പോള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ബിജെപി എംഎല്‍എമാരെ അവരുടെ സുരക്ഷിത ഇടത്തില്‍ നിന്ന് പുറത്തുചാടിക്കുകയാണ് എന്‍പിപി ചെയ്തതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. അതിലൂടെ അവരുടെ രാഷ്ട്രീയ ഭാവിയെ തന്നെ ഇല്ലാതാക്കി കളഞ്ഞു.

കോണ്‍ഗ്രസിന് ബിജെപി സര്‍ക്കാരിനെ താഴെയിറക്കണമെന്ന് ആഗ്രഹമില്ലായിരുന്നു. എന്നാല്‍ എന്‍പിപി എംഎല്‍എമാര്‍ ഞങ്ങളെ സമീപിക്കുകയായിരുന്നു. സര്‍ക്കാരിനെ വീഴ്ത്തണമെന്ന തന്ത്രവുമായി അവര്‍ ഞങ്ങളെ സമീപിക്കുകയായിരുന്നു. ഇത്രയും വലിയൊരു നീക്കം നടത്തി അവര്‍ കോണ്‍ഗ്രസ് ക്യാമ്പിലെത്തിയത് അവിശ്വസിക്കേണ്ട കാര്യമില്ലായിരുന്നു. ഒരു പാര്‍ട്ടിയും അത്തരമൊരു നീക്കം മനസ്സില്‍ കാണില്ലെന്നും കോണ്‍ഗ്രസ് പറഞ്ഞു. എന്‍പിപിയുടെ ധാര്‍മികതയാണ് ഇത് കാണിക്കുന്നത്. സ്വന്തം നിലപാട് ഒരാഴ്ച്ച പോലും നിലനിര്‍ത്താന്‍ സാധിക്കാത്തവരാണ് അവരെന്നും കോണ്‍ഗ്രസ് പറഞ്ഞു

കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ എത്തിയാണ് സര്‍ക്കാരിന് പുറത്താക്കണമെന്ന് നിരന്തരം എന്‍പിപി ആവശ്യപ്പെട്ടിരുന്നത്. കോണ്‍ഗ്രസിനൊപ്പം ചേരാനുള്ള ആഗ്രഹവും ഇവര്‍ പങ്കുവെച്ചു. എന്‍പിപി ബിജെപിക്കൊപ്പം നിന്നാല്‍ അവരുടെ അവസ്ഥ പരിതാപകരമാകുമെന്ന് പോലും നേതാക്കളെ പറഞ്ഞ് വിശ്വസിച്ചു. അവര്‍ തിരഞ്ഞെടുപ്പ് വിജയിക്കുമെന്നുള്ള പ്രതീക്ഷ പോലും അവസാനിപ്പിച്ചെന്ന് ജോയ്കിഷന്‍ പറഞ്ഞു. അതേസമയം പ്രശ്‌നങ്ങള്‍ തല്‍ക്കാലത്തേക്കാണ് ബിജെപിയില്‍ അടങ്ങിയിരിക്കുന്നത്. എന്‍പിഎഫും കോണ്‍ഗ്രസിലെ വിമതരും മന്ത്രിസ്ഥാനത്തിനായി ബിരേന്‍ സിംഗിനെ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്. ബിജെപിയുടെ തന്നെ സ്വന്തം എംഎല്‍എമാരും ഇവരോടൊപ്പമുണ്ട്.

English summary
congress says npp cheated them and create political instabiltiy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X