'ഇന്ത്യയുടെ രോക്ഷത്തെക്കുറിച്ച് പ്രധാനമന്ത്രി ഗുഡ് ഫ്രണ്ടിനോട് പറഞ്ഞിട്ടില്ലെന്ന് വ്യക്തം'; കോൺഗ്രസ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോൺഗ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിൽ നിന്ന് ഇന്ത്യക്കാരെ നാടുകടത്തുന്നതിലുള്ള രോഷം ' ഗുഡ് ഫ്രണ്ട് ' ഡൊണാൾഡ് ട്രംപിനെ അറിയിച്ചില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് മോദി യു എസിൽ നിന്ന് തിരിച്ചെത്തിയത്.
" യു എസിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ നാടുകടത്തുന്ന രീതിയിലുള്ള നമ്മുടെ രാജ്യത്തിന്റെ രോഷം പ്രധാനമന്ത്രി ഗുഡ് ഫ്രണ്ടിനോട് പറഞ്ഞിട്ടില്ലെന്ന് വ്യക്തമാണ്. ഭീരുക്കൾ 56 ഇഞ്ച് നെഞ്ച് ഉള്ളതായി വീമ്പിളക്കുന്നു 116 " യു എസിൽ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യക്കാരെ കൈകാലുകൾ ബന്ധിച്ചതിനെ സംബന്ധിച്ച റിപ്പോർട്ടുകൾ പരാമർശിച്ച് കോൺഗ്രസ് വക്താവ് ജയറാം രമേഷ് പറഞ്ഞു.

അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി ഒരു യു എസ് സൈനിക വിമാനം ശനിയാഴ്ച രാത്രി അമൃത്സർ വിമാനത്താവളത്തിൽ ഇറങ്ങി. നാടുകടത്തപ്പെട്ടവരിൽ യാത്രക്കിടെ തങ്ങൾ ചങ്ങലയിലാണെന്നും സിഖ് യുവാക്കൾ തലപ്പാവ് ധരിച്ചിട്ടില്ലെന്നും പറയുന്നു. ഫെബ്രുവരി 5 ന് 104 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി അമേരിക്കൻ സൈനിക വിമാനം അമൃത്സറിൽ ഇറങ്ങിയിരുന്നു. ഇവരിൽ 33 പേർ ഹരിയാനയിൽ നിന്നും ഗുജറാത്തിൽ നിന്നും 30 പേർ പഞ്ചാബിൽ നിന്നുമാണ്.
അമൃത്സർ വിമാനത്താവളത്തിൽ നാടുകടത്തപ്പെട്ടവരെ വഹിച്ചുള്ള യു എസ് വിമാനങ്ങൾ ഇറക്കിയ സംഭവത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ചു. " ഞങ്ങളുടെ വിശുദ്ധ നഗരത്തെ നാടുകടത്തൽ കേന്ദ്രമാക്കരുത്," അദ്ദേഹം പറഞ്ഞു.
അതേ സമയം അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായുള്ള മൂന്നാമത്തെ അമേരിക്കൻ സൈനിക വിമാനം ഇന്ന് എത്തും. രാത്രിയോടെ അമൃത്സറിൽ എത്തുന്ന വിമാനത്തിൽ 150 ഓലം പേരുണ്ടെന്നാണ് റിപ്പോർട്ട്.
ഇന്നലെ എത്തിയ രണ്ടാമത്തെ വിമാനത്തിൽ യാത്ര ചെയ്ത ആളുകളുടെയും കൈകാലുകൾ ചങ്ങലകളാൽ ബന്ധിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. യു എസിൽ നിന്ന് അമൃത്സറിലേക്കുള്ള യാത്ര മധ്യേ നാടുകടത്തപ്പെട്ടവരെ വിമാനത്തിൽ കൈ കാലുകൾ ബന്ധിച്ചാണ് ഇരുത്തിയതെന്ന് നാടുകടത്തപ്പെട്ടവരിൽ ഒരാൾ പറഞ്ഞിരുന്നു.
അമേരിക്കയിൽ നിന്നും നാടുകടത്തപ്പെട്ടവരുമായി വന്ന ആദ്യ വിമാനത്തിലെ ആളുകളുടെ കൈകാലുകൾ ചങ്ങലകളാൽ ബന്ധിപ്പിച്ചത് വലിയ വിമർശനത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമതെത്തിയ വിമാനത്തിലെ ആളുകളെയും കൈകാലുകൾ ബന്ധിപ്പിച്ചാണ് എത്തിച്ചതെന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.












Click it and Unblock the Notifications