കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓപ്പറേഷന്‍ താമരയുടെ തണ്ടൊടിക്കാന്‍ കോണ്‍ഗ്രസ്; രാജസ്ഥാനില്‍ നീക്കങ്ങള്‍ ശക്തം, ദില്ലിയിലും ചര്‍ച്ച

Google Oneindia Malayalam News

ജയ്പൂര്‍: മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാറിനെ സര്‍ക്കാറിനെ അട്ടമറിച്ച മാതൃകയില്‍ ബിജെപി രാജസ്ഥാന്‍ സര്‍ക്കാറിനെയും അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്. പണവും സ്ഥാനമാനങ്ങളും വാഗ്ദാനം ചെയ്ത് ബിജെപി എംഎല്‍എമാരെ കുറുമാറ്റാന്‍ ശ്രമിക്കുന്നുവെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് തന്നെയാണ് കഴിഞ്ഞ ദിവസം രംഗത്ത് എത്തിയത്. 25 കോടി രൂപവരെ എംഎല്‍എമാര്‍ക്ക് വാഗ്ദാനം ചെയ്തുവെന്നാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രി ആരോപിച്ചത്. എന്നാല്‍ മധ്യപ്രദേശില്‍ സംഭവിച്ചത് രാജസ്ഥാനില്‍ സംഭവിക്കാതിരിക്കാന്‍ വലിയ നീക്കങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നത്.

മധ്യപ്രദേശ് മാതൃകയില്‍

മധ്യപ്രദേശ് മാതൃകയില്‍

മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ജ്യോതിരാദിത്യ സിന്ധ്യയെ മുന്‍ നിര്‍ത്തി മധ്യപ്രദേശില്‍ അധികാരം പിടിച്ചെടുത്ത മാതൃകയില്‍ രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെ മുന്നില്‍ നിര്‍ത്തി നീക്കങ്ങള്‍ നടത്താനാണ് ബിജെപിയുടെ ശ്രമമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ബിജെപി ഇത്തരം നീക്കങ്ങള്‍ ആരംഭിച്ചിരുന്നു.

25 കോടി വരെ

25 കോടി വരെ

എന്നാല്‍ ഇതിനെയെല്ലാം അതിവിദഗ്ധമായി തകര്‍ക്കുകയായിരുന്നു കോണ്‍ഗ്രസ്. രാജ്യസാഭ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ബിജെപിയിലേക്ക് കുറുമാറുന്നതിനായി 25 കോടി വരെ വാഗ്ദാനം ചെയ്തെന്ന കേസ് നിലവിലുണ്ട്. ഈ കേസില്‍ അശോക് സിങ്, ഭരത് മിലാനി എന്നിവരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

പൈലറ്റിന് കേന്ദ്ര മന്ത്രി സ്ഥാനം

പൈലറ്റിന് കേന്ദ്ര മന്ത്രി സ്ഥാനം

ഇതുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ഫോണ്‍ സന്ദേശങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ബിജെപി നിര്‍ദ്ദേശിക്കുന്ന ആളെ മുഖ്യമന്ത്രിയാക്കാന്‍ സമ്മതിക്കണമെന്നും സച്ചിന്‍ പൈലറ്റിനെ കേന്ദ്ര മന്ത്രിയാക്കാമെന്നും വാഗ്ദാനം ചെയ്യുന് ഫോണ്‍ സംഭാഷണമാണ് ലഭിച്ചതെന്നാണ് എഫ്ഐആറില്‍ പറയുന്നു. എന്നാല്‍ ഈ കേസില്‍ അറസ്സിലായവര്‍ക്ക് തങ്ങളുമായി ബന്ധമില്ലെന്നാണ് ബിജെപിയുടെ വാദം.

വീണ്ടും ശ്രമം

വീണ്ടും ശ്രമം

എന്നാല്‍ ഇതേ മാതൃകയില്‍ അശോക് ഗെഹ്ലോട്ട് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബിജെപി വീണ്ടും ശ്രമം നടത്തുവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ ആരോപിക്കുന്നത്. ഇതോടെ കോണ്‍ഗ്രസ് ദേശീയ നേതൃത്വവും വലിയ ജാഗ്രതയാണ് പുലര്‍ത്തുന്നത്. മധ്യപ്രദേശില്‍ സംഭവിച്ച പാളിച്ച രാജസ്ഥാനില്‍ ഉണ്ടാവരുതെന്ന കര്‍ശന നിര്‍ദേശം സംസ്ഥാന നേതാക്കള്‍ക്കും ഹൈക്കമാന്‍ഡ് നല്‍കിയിട്ടുണ്ട്.

കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും

കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും

മധ്യപ്രദേശില്‍ കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസമായിരുന്ന സര്‍ക്കാറിന്‍റെ തകര്‍ച്ചയ്ക്ക് വഴി വെച്ചത്. ആ ഒരു ഘട്ടത്തിലേക്ക് എത്തില്ലെങ്കിലും രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടെന്ന് സംസ്ഥാന നേതാക്കള്‍ തന്നെ തുറന്ന് സമ്മതിക്കുന്നു.

നേതാക്കള്‍ രംഗത്ത്

നേതാക്കള്‍ രംഗത്ത്

ഇരുവരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ രാഹുല്‍ ഗാന്ധി, കെസി വേണുഗോപല്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ നേരിട്ട് തന്നെ രംഗത്തിറങ്ങുന്നുണ്ട്. ഗെഹ്ലോട്ട് സര്‍ക്കാറിനെ അട്ടിമറിച്ച് രാജസ്ഥാനില്‍ അധികാരത്തില്‍ എത്താമെന്നുള്ളത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നുമാണ് സംസ്ഥാനത്തെ ഒരു മുതിര്‍ന്ന നേതാവ് വ്യക്തമാക്കിയത്.

ദില്ലിയിലെത്തി

ദില്ലിയിലെത്തി

അതിനിടെ, സച്ചിന്‍ പൈലറ്റ് തന്‍റെ വിശ്വസ്തരായ എംഎല്‍എമാരുമായി ദില്ലിയിലെത്തിയിട്ടുണ്ട്. ഇന്നലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ അഹമ്മദ് പട്ടേലുമായി ചര്‍ച്ചകള്‍ നടത്തിയ സച്ചിന്‍ പൈലറ്റ് ഇന്ന് പാര്‍ട്ടി താല്‍ക്കാലിക അധ്യക്ഷ സോണിയ ഗാന്ധിയുമായും ചര്‍ച്ച നടത്തും. രാഹുല്‍ ഗാന്ധിയെ കാണുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

23 എംഎല്‍എമാര്‍

23 എംഎല്‍എമാര്‍

സംസ്ഥാന രാഷ്ട്രീയത്തിലെ നിലവിലെ സാഹചര്യങ്ങള്‍ അഹമ്മദ് പട്ടേലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സച്ചിന്‍ പൈലറ്റ് വ്യക്തിമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്ത് പ്രശ്നങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കാമെന്നും കടുത്ത തീരുമാനങ്ങളിലേക്ക് കടക്കരുതെന്നും അഹമ്മദ് പട്ടേല്‍ വ്യക്തമാക്കി. തനിക്കൊപ്പം 23 എംഎല്‍എമാര്‍ ഉണ്ടെന്നാണ് സച്ചിന്‍ പൈലറ്റ് അവകാശപ്പെടുന്നത്.

ചര്‍ച്ച ചെയ്ത് പരിഹരിക്കും

ചര്‍ച്ച ചെയ്ത് പരിഹരിക്കും

മധ്യപ്രദേശിലേത് പോലെ ആഴത്തിലുള്ള പ്രശ്നങ്ങല്‍ അല്ല രാജസ്ഥാനില്‍ ഉള്ളതെന്നാണ് മുതിര്‍ന്ന നേതാക്കളുടെ വിലയിരുത്തല്‍. കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നുള്ള ഉറപ്പ് സച്ചിന്‍ പൈലറ്റിന് പാര്‍ട്ടി നേതൃത്വം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. തന്‍റെ ചില ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന നിര്‍ദ്ദേശം പൈലറ്റും പാര്‍ട്ടി നേതൃത്വത്തിന് മുന്നില്‍ വെച്ചിട്ടുണ്ട്.

പരിഗണന ലഭിക്കാത്തത്

പരിഗണന ലഭിക്കാത്തത്

പാര്‍ട്ടിയിലെ യുവ നേതാക്കള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കാത്തത് അവരെ ചൊടിപ്പിക്കുന്നുണ്ടെന്നുള്ളത് യാതാര്‍ത്ഥ്യമാണ്. തങ്ങളുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക അവരെ വലിയ തോതില്‍ അലട്ടുന്നുണ്ട്. ലോകസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷമായിരുന്നു പാര്‍ട്ടിയില്‍ തലമുറ മാറ്റം വേണമെന്ന ആവശ്യം യുവനേതൃത്വം ശക്തമാക്കാന്‍ തുടങ്ങിയത്.

200 അംഗനിയമസഭയില്‍

200 അംഗനിയമസഭയില്‍

200 അംഗനിയമസഭയില്‍ 107 അംഗങ്ങളാണ് കോണ്‍ഗ്രസിന് തനിച്ച് തന്നെ രണ്ട് സീറ്റുകളിലും വിജയിക്കാന്‍ സാധിക്കും. ബിഎസ്പി ടിക്കറ്റിൽ ജയിച്ച ആറ് അംഗങ്ങള്‍ കോൺഗ്രസിൽ ചേര്‍ന്നതോടെയാണ് പാര്‍ട്ടിയുടെം അംഗബലം107 ല്‍ എത്തിയത്. 12 സ്വതന്തരുടേയും പിന്തുണ കോണ്‍ഗ്രസ് സര്‍ക്കാറിനുണ്ട്. സിപിഎം-2, ഭാരതീയ ട്രൈബല്‍ പാര്‍ട്ടി-2, ആര്‍എല്‍ഡി-1, എന്നിവരും നിര്‍ണ്ണായക സമയത്ത് സര്‍ക്കാറിന് പിന്തുണ നല്‍കിയേക്കും.

പ്രതിപക്ഷത്ത്

പ്രതിപക്ഷത്ത്

ഇവരുടെയെല്ലാം കൂടെ കണക്കാക്കുമ്പോള്‍ 200 അംഗ നിയമസഭയില്‍ 124 അംഗങ്ങളുടെ പിന്തുണ അശോക് ഗെഹ്ലോട്ട് സര്‍ക്കാറിനുണ്ട്. പ്രതിപക്ഷത്ത് 76 പേര്‍ മാത്രമാണ് ഉള്ളത്. 72 പേരുടെ പിന്തുണയാണ് ബിജെപിക്ക് തനിച്ചുള്ളത്. രാഷ്ട്രീയ ലോക് താന്ത്രിക്ക് പാര്‍ട്ടി-3, സ്വതന്ത്രന്‍- എന്നിവരുടെ കൂടി പിന്തുണ ലഭിച്ചാലും പ്രതിപക്ഷത്തെ അംഗബലം 76 ല്‍ മാത്രമാണ്

English summary
Congress says Rajasathan govt is safe; discussions going on
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X