കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോദിച്ചത് അര്‍ഹിക്കുന്നതിലും കൂടുതല്‍ സീറ്റുകള്‍, എംവിഎ സഖ്യം പൊളിഞ്ഞതിനെ കുറിച്ച് കോണ്‍ഗ്രസ്

Google Oneindia Malayalam News

പനാജി: ഗോവയില്‍ മഹാവികാസ് അഗാഡി മോഡല്‍ സഖ്യത്തിനുള്ള ശ്രമം പരാജയപ്പെട്ടതിന് കാരണം തങ്ങളല്ലെന്ന് കോണ്‍ഗ്രസ്. ശിവസേനയും കോണ്‍ഗ്രസും ആവശ്യപ്പെട്ടത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത കാര്യങ്ങളാണെന്ന് കോണ്‍ഗ്രസുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഒരിക്കലും എംവിഎ സഖ്യം ഗോവയില്‍ ഔരിക്കലും സാധ്യമാകില്ലെന്ന് നേരത്തെ എന്‍സിപിയും ശിവസേനയും പറഞ്ഞിരുന്നു. രണ്ട് കക്ഷികളും സഖ്യം പൊളിഞ്ഞതിന് കാരണക്കാരായി കോണ്‍ഗ്രസിനെയായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ സത്യാവസ്ഥ അതല്ലെന്ന് കോണ്‍ഗ്രസ് പറയുന്നു. ഇരു പാര്‍ട്ടികളും ആവശ്യപ്പെട്ട കാര്യങ്ങള്‍ ഒരിക്കലും ആരും അംഗീകരിക്കാത്ത കാര്യങ്ങളാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.

യുപിയില്‍ പോരാട്ടം മുറുകും, പക്ഷേ അധികാരത്തില്‍ എത്തുന്നത് ഇവര്‍, സീ ന്യൂസ് സര്‍വേയുടെ പ്രവചനംയുപിയില്‍ പോരാട്ടം മുറുകും, പക്ഷേ അധികാരത്തില്‍ എത്തുന്നത് ഇവര്‍, സീ ന്യൂസ് സര്‍വേയുടെ പ്രവചനം

1

അതേസമയം കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിനും ശിവസേനയ്ക്കും നല്‍കുന്നത് അപകടമാണെന്ന് കോണ്‍ഗ്രസ് നേരത്തെ തിരിച്ചറിഞ്ഞതാണ്. ഇവര്‍ വിജയസാധ്യതയെ തന്നെ ഇല്ലാതാക്കും. നിലവില്‍ ഒരു സീറ്റ് പോലും ഇല്ലാത്ത പാര്‍ട്ടിയാണ് ശിവസേന. എന്‍സിപിക്കാണെങ്കില്‍ ഒരു എംഎല്‍എയാണ് ഉള്ളത്. ഇത്തരത്തിലുള്ള രണ്ട് പാര്‍ട്ടികളുമായി ചേര്‍ന്ന് ഒരു റിസ്‌കെടുക്കാന്‍ കോണ്‍ഗ്രസിനും താല്‍പര്യമില്ലായിരുന്നു. നിലവില്‍ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുമായിട്ടാണ് കോണ്‍ഗ്രസിന് സഖ്യമുള്ളത്. ചെറുപാര്‍ട്ടികള്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കിയാല്‍ ബിജെപിക്ക് ജയം എളുപ്പമാകും. എഎപിയും തൃണമൂലും അടക്കമുള്ള പാര്‍ട്ടികളും ഗോവയില്‍ വേരോട്ടമുണ്ടാക്കിയിട്ടില്ല.

ഗോവയില്‍ എന്‍സിപിക്കുണ്ടായിരുന്ന കരുത്തൊക്കെ പാര്‍ട്ടിക്ക് നഷ്ടമായെന്നാണ് അവരുടെ നേതൃത്വം കരുതുന്നതെന്ന് കോണ്‍ഗ്രസ് പറയുന്നു. അവരുടെ ഏക എംഎല്‍എ ചര്‍ച്ചില്‍ അലമാവോ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. എന്‍സിപി ഞങ്ങളുമായി സീറ്റിന്റെ കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഉത്തര ഗോവയില്‍ ശിവസേനയ്ക്ക് കുറച്ച് കരുത്തുണ്ട്. എന്നാല്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ അവരെയും ഉള്‍പ്പെടുത്തി നടത്താനാവില്ലെന്നും ഗോവ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. പല സംസ്ഥാനങ്ങളിലും വ്യത്യസ്ത സഖ്യങ്ങളാണ് ഉണ്ടാവുക. സംസ്ഥാനങ്ങള്‍ മാറുമ്പോള്‍ സഖ്യങ്ങള്‍ തമ്മിലും മാറ്റമുണ്ടാകുമെന്നും കോണ്‍ഗ്രസ് പറയുന്നു.

മഹാരാഷ്ട്രയില്‍ ശിവസേനയും എന്‍സിപിയും ഞങ്ങളുമായി സഖ്യത്തിലാണ്. എന്നാല്‍ ഗോവയില്‍ അത് സാധ്യമല്ല. കാരണം തന്ത്രങ്ങളിലെല്ലാം മാറ്റമുണ്ടെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. അതേസമയം മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പലിനെ പിന്തുണയ്ക്കാനാണ് എന്‍സിപിയുടെയും ശിവസേനയുടെയും തീരുമാനം. പനാജി സീറ്റില്‍ പക്ഷേ കോണ്‍ഗ്രസ് മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസും സഖ്യത്തിനായി ശ്രമിച്ചെങ്കിലും പറ്റില്ലെന്ന നിലപാടിലായിരുന്നു കോണ്‍്ര്രഗസ്. താന്‍ ഡിസംബര്‍ 24ന് ചിദംബരത്തെ സഖ്യത്തിനായി കണ്ടിരുന്നുവെന്ന് തൃണമൂല്‍ നേതാവ് പവന്‍ വര്‍മ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ അത്തമൊരു കാര്യമേ നടന്നിട്ടില്ലെന്നാണ് ചിദംബരം പറയുന്നതെന്നും പവന്‍ വര്‍മ വ്യക്തമാക്കി.

Recommended Video

cmsvideo
ഞായറാഴ്ച സമ്പൂര്‍ണ്ണ അടച്ചിടല്‍, സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം | Oneindia Malayalam

ധനുഷും ഐശ്വര്യയും വേര്‍പിരിഞ്ഞിട്ടില്ല, കസ്തൂരിരാജയുടെ ഞെട്ടിച്ച വെളിപ്പെടുത്തല്‍, നടന്നത് അക്കാര്യംധനുഷും ഐശ്വര്യയും വേര്‍പിരിഞ്ഞിട്ടില്ല, കസ്തൂരിരാജയുടെ ഞെട്ടിച്ച വെളിപ്പെടുത്തല്‍, നടന്നത് അക്കാര്യം

English summary
congress says shiv sena and ncp asks more than acceptable things on no goa alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X