Get Updates
Get notified of breaking news, exclusive insights, and must-see stories!

തോല്‍വിയെ ന്യായീകരിക്കാന്‍ രണ്ട് ബാറ്റ്‌സ്മാന്‍മാര്‍.... കോണ്‍ഗ്രസിനെതിരെ മോദി!!

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരുമ്പോള്‍ കോണ്‍ഗ്രസ് തോല്‍ക്കുമെന്ന് ഉറപ്പാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ തോല്‍വിയെ ന്യായീകരിക്കാന്‍ കോണ്‍ഗ്രസ് രണ്ട് ബാറ്റ്‌സ്മാന്‍മാരെ രംഗത്തിറക്കിയിട്ടുണ്ടെന്നും മോദി പറഞ്ഞു. മണി ശങ്കര്‍ അയ്യരെയും സാം പിത്രോഡയെയും സൂചിപ്പിച്ചായിരുന്നു മോദിയുടെ പരാമര്‍ശം. മോദിക്കെതിരെ ഇരുവരും നേരത്തെ മോശം പരാമര്‍ശം നടത്തിയിരുന്നു.

1

സിഖ് വിരുദ്ധ കലാപത്തില്‍ സാം പിത്രോഡ നടത്തിയ പരാമര്‍ശം മോദി പ്രചാരണത്തില്‍ കൊണ്ടുവന്നിരുന്നു. മോദി നീച് ആദ്മിയാണെന്ന മണി ശങ്കര്‍ അയ്യരിന്റെ പ്രസ്താവനയാണ് മറ്റൊന്ന്. ഇത് രണ്ട് കോണ്‍ഗ്രസിന് തിരിച്ചടിയാവുമെന്നും, എന്നാല്‍ അതുകൊണ്ട് മാത്രമല്ല കോണ്‍ഗ്രസ് തോല്‍ക്കുന്നതെന്നും മോദി പറയുന്നു. ഇരുവരോടും തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് നിര്‍ദേശിച്ചെന്നും മോദി പറയുന്നു.

പിത്രോഡയുടെയും മണിശങ്കര്‍ അയ്യറിന്റെയും പ്രസ്താവനകള്‍ മെയ് 23ന് എന്തു സംഭവിക്കുമെന്നതിന്റെ സൂചനയാണെന്ന് മോദി പറഞ്ഞു. തോല്‍ക്കുമെന്ന് കോണ്‍ഗ്രസ് ഉറപ്പാണ്. കുടുംബാധിപത്യം കാരണമാണ് കോണ്‍ഗ്രസ് തോറ്റതെന്ന് ഒരിക്കലും പറയില്ല. അവര്‍ മറ്റുള്ളവരുടെ മേല്‍ തോല്‍വിയുടെ ഭാരം ഇറക്കിവെക്കുകയാണെന്നും മോദി ആരോപിച്ചു. അഞ്ച് ഘട്ടം കഴിഞ്ഞപ്പോഴേക്ക് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടെന്ന് മോദി പറഞ്ഞു.

കോണ്‍ഗ്രസിന് മുന്നില്‍ നിന്ന് മത്സസരം കളിക്കാന്‍ അറിയില്ല. ആ പാര്‍ട്ടിയിലെ നേതാക്കള്‍ എന്തെങ്കിലും ചെയ്യണമെങ്കിലും ക്യാപ്റ്റനോട് ചോദിക്കണം. കോണ്‍ഗ്രസില്‍ നിരവധി പേര്‍ ഇക്കാരണം കൊണ്ട് ഒന്നുമാവാതെ പോയിട്ടുണ്ട്. കോണ്‍ഗ്രസ് പല നിയമങ്ങളും തിരിച്ചുകൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഇതിലൂടെ തീവ്രവാദികള്‍ തിരിച്ചുവരുമെന്നും മോദി പറഞ്ഞു. ബിജെപിയുടെ ശ്രമം തീവ്രവാദികള്‍ക്കെതിരെയുള്ള പോരാട്ടമാണെന്നും മോദി പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+