Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്‍മോഹന്‍ സിങ്ങ് തമിഴ്നാട്ടില്‍ നിന്ന് രാജ്യസഭയിലെത്തും? ഡിഎംകെയോട് അപേക്ഷിച്ച് കോണ്‍ഗ്രസ്

ചെന്നൈ: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ തമിഴ്നാട്ടില്‍ നിന്നും രാജ്യസഭയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് നീക്കം.തങ്ങളുടെ ആവശ്യം കോണ്‍ഗ്രസ് ഡിഎംകെയ്ക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ മനസ് തുറക്കാന്‍ ഡിഎംകെ തലവന്‍ സ്റ്റാലിന്‍ തയ്യാറായിട്ടില്ല. ഈ മാസം 14 നാണ് മന്‍മോഹന്‍ സിംഗിന്‍റെ രാജ്യസഭ കാലാവധി അവസാനിച്ചത്.

stalinmanmohan

1991 മുതൽ അസമിൽ നിന്നുള്ള രാജ്യസഭാ എംപിയാണ് മൻമോഹൻ സിംഗ്. എന്നാല്‍ ഇത്തവണയും മന്‍മോഹനെ വിജയിപ്പിക്കാനുള്ള ഭൂരിപക്ഷം കോണ്‍ഗ്രസിന് അസം നിയമസഭയില്‍ ഇല്ല. 43 അംഗങ്ങളുടെ പിന്തുണയുണ്ടായാലേ ഇവിടെ വിജയിക്കാന്‍ സാധിക്കൂ. നിലവില്‍ 25 എംഎല്‍എമാരാണ് കോണ്‍ഗ്രസിന് ഇവിടെ ഉള്ളത്.

മധ്യപ്രദേശ് കര്‍ണാടക, ഛത്തീസ്ഗഡ് , പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ആവശ്യത്തിന് പിന്തുണ ഉണ്ടെങ്കിലും ഇവിടെയൊന്നും രാജ്യസഭ സീറ്റുകള്‍ ഒഴിവില്ല. അതുകൊണ്ട് തന്നെ ഇനി തമിഴ്നാട് മാത്രമാണ് കോണ്‍ഗ്രസിന് മുന്നിലുള്ള ഏക പോംവഴി.

കോണ്‍ഗ്രസുമായി സഖ്യത്തിലാണ് ഡിഎംകെ ലോക്സഭ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇത്തവണ കൂറ്റന്‍ വിജയമാണ് തമിഴ്നാട്ടില്‍ ഡിഎംകെ നേടിയത്. അത് തന്നെയാണ് കോണ്‍ഗ്രസിന്‍റെ ആശങ്കയും. നിലവില്‍ തമിഴ്നാട്ടില്‍ 101 അംഗങ്ങളാണ് ഡിഎംകെയ്ക്ക് നിയമസഭയില്‍ ഉള്ളത്. മൂന്ന് പേരെ നിയമസഭയിലേക്ക് അയക്കാനാണ് ഡിഎംകെയ്ക്ക് സാധിക്കുക. ഒരു സീറ്റ് എംഡിഎംകെ തലവന്‍ വൈകോയ്ക്ക് നല്‍കാമെന്ന് ഡിഎംകെ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ വാഗ്ദാനം ചെയ്തതാണ്.

ഒറ്റയ്ക്ക് വലിയ ഭൂരിപക്ഷം നേടിയ ഡിഎംകെ എന്തിന് കോണ്‍ഗ്രസിന് ഒരു സീറ്റ് നല്‍കണമെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. കോണ്‍ഗ്രസിന് ഒരു സീറ്റ് കൂടി നല്‍കിയാല്‍ ഡിഎംകെയുടെ കൈയ്യില്‍ അവശേഷിക്കുന്നത് ഒരു സീറ്റ് മാത്രമായിരിക്കും. അതേസമയം കോണ്‍ഗ്രസിന്‍റെ ആവശ്യം ഡിഎംകെ ശക്തമായി പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+