Get Updates
Get notified of breaking news, exclusive insights, and must-see stories!

നഗര വോട്ടര്‍മാര്‍ക്കായി അവഞ്ചേഴ്‌സ് പോസ്റ്റര്‍, തിയ്യേറ്ററുകളില്‍ കോണ്‍ഗ്രസ് പോസ്റ്ററുകള്‍

ദില്ലി: ഗ്രാമീണ മേഖലയാകെ ഒപ്പം നില്‍ക്കുന്ന സാഹചര്യങ്ങളില്‍ നഗര വോട്ടര്‍മാരിലും സ്വാധീനം ചെലുത്താന്‍ കോണ്‍ഗ്രസ് പുത്തന്‍ പ്രചാരണ രീതിയൊരുക്കുന്നു. ലോക ശ്രദ്ധ നേടിയ അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിനെ മുന്‍നിര്‍ത്തിയാണ് പുതിയ പ്രചാരണം. സിനിമാ തിയ്യേറ്ററുകളില്‍ അടക്കം വമ്പന്‍ പ്രചാരണങ്ങളാണ് യുവാക്കളെ കൈയ്യിലെടുക്കാനായി കോണ്‍ഗ്രസ് സ്വീകരിച്ചത്.

അതേസമയം ഇന്ത്യന്‍ ആദ്യ ദിനം തന്നെ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് കൊണ്ടിരിക്കുന്ന ചിത്രമാണ് അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം. കഴിഞ്ഞ ദിവസമാണ് ഇത് ഇന്ത്യയില്‍ റിലീസ് ചെയ്തത്. അതിനൊപ്പം തന്നെ പ്രചാരണ പ്രവര്‍ത്തനം നടത്താനുള്ള കോണ്‍ഗ്രസിന്റെ നീക്കം വന്‍ വിജയമായിരിക്കുകയാണ്. എല്ലാവരും ശ്രദ്ധിക്കുന്ന ക്യാമ്പയിനാണ് ഇത് മുന്നേറുന്നുണ്ട്.

അവഞ്ചേഴ്‌സിന്റെ കുതിപ്പ്

അവഞ്ചേഴ്‌സിന്റെ കുതിപ്പ്

ആഗോള വിപണിയില്‍ തന്നെ വന്‍ കുതിപ്പ് നടത്തി കൊണ്ടിരിക്കുന്ന ഹോളിവുഡ് ചിത്രമാണ് അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം. മാര്‍വെല്‍ കോമിക് ബുക്കിനെ ആസ്പദമാക്കിയാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യയിലെ നഗരങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. മള്‍ട്ടിപ്ലെക്‌സ് തിയ്യേറ്ററുകളില്‍ എന്‍ഡ്‌ഗെയിമിനൊപ്പമാണ് കോണ്‍ഗ്രസ് തങ്ങളുടെ പ്രചാരണത്തിന് തുടക്കമിട്ടത്. ഇത് യുവാക്കളെ അടക്കം ഞെട്ടിക്കുന്നതായിരുന്നു.

പ്രചാരണം ഇങ്ങനെ

പ്രചാരണം ഇങ്ങനെ

ഏറ്റവും കൂടുതല്‍ ജനങ്ങള്‍ എത്തുന്ന മേഖലയെ ലക്ഷ്യമിടുക എന്ന തന്ത്രമാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. മനുഷ്യന്റെ വലുപ്പമുള്ള ലുഡോ ബോര്‍ഡുകളാണ് ചിത്രം കാണാനെത്തിയവരെ കഴിഞ്ഞ ദിവസം സ്വീകരിച്ചത്. ഇതിനകത്ത് കോണ്‍ഗ്രസ് പ്രകടനപത്രികയിലെ എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. മൊബൈല്‍ വോട്ടര്‍മാരെ പരമാവധി ആകര്‍ഷിക്കുക എന്ന തന്ത്രം മുന്‍നിര്‍ത്തിയാണ് ഈ തന്ത്രം ഒരുക്കിയിരിക്കുന്നത്.

6 നഗരങ്ങള്‍

6 നഗരങ്ങള്‍

ഇന്ത്യയിലെ ആറ് നഗരങ്ങളിലായി 20 മള്‍ട്ടിപ്ലെക്‌സുകളിലാണ് പുതുരീതി കോണ്‍ഗ്രസ് പരീക്ഷിച്ചത്. ലുഡോ ബോര്‍ഡും പാമ്പും കോണിയും വഴി പ്രകടന പത്രിക എല്ലാ വീടുകളിലും പരമാവധി എത്തിക്കാനാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ആദ്യ ദിനം തന്നെ ഈ നീക്കം വന്‍ ഹിറ്റായി കഴിഞ്ഞു. ദില്ലി, മുംബൈ, അഹമ്മദാബാദ്, ലഖ്‌നൗ, ഗുവാഹത്തി എന്നിവിടങ്ങളിലാണ് ഈ പ്രചാരണം ആദ്യം നടത്തിയത്. കോണ്‍ഗ്രസിന്റെ ഏറ്റവും മികച്ച വാഗ്ദാനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയത്.

അബ് ഹോഗാ ന്യായ്

അബ് ഹോഗാ ന്യായ്

കോണ്‍ഗ്രസിന്റെ യുവ ടീമാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഇത്തവണ നീതി ലഭിക്കും എന്ന കോണ്‍ഗ്രസിന്റെ പ്രചാരണ വാക്യവും ഇതോടൊപ്പം പ്രചരിപ്പിക്കുന്നുണ്ട്. പ്രത്യേക സെല്‍ഫി ബൂത്തുകളും തിയ്യേറ്ററുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. യുട്യൂബ് പരസ്യങ്ങളും ഇതോടെ പാര്‍ട്ടി തയ്യാറാക്കുന്നുണ്ട്. ഒരു മിനുട്ട് നീളമുള്ള പരസ്യങ്ങള്‍ വീഡിയോ കാണുമ്പോള്‍ ഇടയ്ക്ക് ഉണ്ടാവും. ഇതില്‍ ജിഎസ്ടി ലഘൂകരിക്കുന്നത്, ന്യായ് പദ്ധതി എന്നിവയെ കുറിച്ച് കൃത്യമായി പറയും.

രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം

രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം

രാഹുല്‍ ഗാന്ധിയാണ് ഇത്തരമൊരു പ്രചാരണ രീതി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം. നഗര വോട്ടര്‍മാരും പ്രധാനമാണെന്ന് കോണ്‍ഗ്രസ് പറയുന്നു. ഇതിന് പിന്നാലെ റേഡിയോയില്‍ പ്രിയങ്ക ഗാന്ധിയുടെ ശബ്ദത്തിലുള്ള പരസ്യങ്ങളും പോകുന്നുണ്ട്. ന്യായ് പദ്ധതിയെ കുറിച്ചാണ് പ്രിയങ്ക സംസാരിക്കുന്നത്. അതേസമയം വനിതകളുടെ അവകാശങ്ങളെ കുറിച്ചും പ്രിയങ്ക സംസാരിക്കുന്നുണ്ട് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ വളരെ ശക്തമായി തന്നെ മുന്നോട്ട് പോകുമെന്നാണ് വ്യക്തമാകുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+