കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ ഡിജിറ്റല്‍ സ്‌ട്രൈക്കിനെ പൊളിച്ച് കോണ്‍ഗ്രസ്, ഇത്ര നാളും ആ ആപ്പുകള്‍ സുരക്ഷിതമായിരുന്നോ?

Google Oneindia Malayalam News

ദില്ലി: ചൈനയ്‌ക്കെതിരെ ഇന്ത്യ നടത്തിയത് ഡിജിറ്റല്‍ സ്‌ട്രൈക്കായിരുന്നുവെന്ന രവിശങ്കര്‍ പ്രസാദിന്റെ ആരോപണത്തെ പൊളിച്ച് കോണ്‍ഗ്രസ്. ഇത്തരം ധീരത യുക്തിക്ക് നിരക്കുന്നതല്ലെന്ന് സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. ഈ തിരിച്ചടി ഇന്ത്യയെ സഹായിക്കുമെങ്കില്‍ ഞങ്ങള്‍ സര്‍ക്കാരിനെ പിന്തുണയ്ക്കാം. എന്നാല്‍ ഇത് വെറും അര്‍ത്ഥമില്ലാത്തതാണെങ്കില്‍ എന്തിന് ഞങ്ങള്‍ പിന്തുണയ്ക്കണമെന്നും ഖുര്‍ഷിദ് ചോദിച്ചു. ഞങ്ങള്‍ പറയുന്നത് ഈ വിഷയം ജനങ്ങള്‍ക്കിടയില്‍ പരസ്യമാക്കണമെന്നല്ല. ഇത് രാഷ്ട്രീയ കക്ഷികളുമായി പങ്കുവെക്കൂ. നേതൃത്വത്തോട് ഇത്രയും രഹസ്യ സ്വഭാവമുള്ള കാര്യങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടി അറിയേണ്ടതുണ്ടെന്ന് വ്യക്തമാക്കണമെന്നും ഖുര്‍ഷിദ് പറഞ്ഞു.

1

നേരത്തെ കോണ്‍ഗ്രസ് ആപ്പുകള്‍ നിരോധിച്ച നീക്കത്തെ സ്വാഗതം ചെയ്തിരുന്നു. പക്ഷേ പേടിഎം പോലുള്ള ആപ്പുകള്‍ എന്തുകൊണ്ട് നിരോധിക്കുന്നില്ലെന്നും ചോദിച്ചിരുന്നു. മാസങ്ങള്‍ക്ക് മുമ്പേ ഈ ആപ്പുകള്‍ ഇന്ത്യക്കാരുടെ ഡാറ്റകള്‍ ശേഖരിച്ചിരുന്നു. അതിന് ശേഷമാണ് അവരെ നിരോധിച്ചിരിക്കുന്നത്. ഇതൊരു ഗൗരവപ്പെട്ട ചോദ്യമാണ്. ഇത്രയും കാലം അവര്‍ ഇന്ത്യയുടെ താല്‍പര്യങ്ങള്‍ വിരുദ്ധമായി ഡാറ്റകള്‍ ശേഖരിച്ചിരുന്നു. അത്രയും കാലം ഈ സര്‍ക്കാര്‍ ഒന്നും മിണ്ടിയില്ല. പെട്ടെന്ന് ഒരു ദിവസം അത് മാറാന്‍ കാരണമെന്താണെന്നും കോണ്‍ഗ്രസ് ചോദിച്ചു. ഇത്രയും കാലം ഡാറ്റ ചോര്‍ത്തല്‍ സര്‍ക്കാര്‍ കണ്ടുപിടിച്ചില്ലേ എന്നും ഖുര്‍ഷിദ് ചോദിച്ചു.

Recommended Video

cmsvideo
‘Banning Chinese apps a digital strike’: Union minister Ravi Shankar Prasad | Oneindia Malayalam

കഴിഞ്ഞ രണ്ട് വര്‍ഷമായി ഡാറ്റ ശേഖരിക്കാന്‍ അനുമതി നല്‍കിയിരുന്നു. അതുകൊണ്ട് യാതൊരു പ്രശ്‌നവും ഇല്ലായിരുന്നു. എന്നാല്‍ ഇന്ന് അത് വലിയ പ്രശ്‌നമായി മാറിയിരിക്കുന്നു. എന്താണ് ഇത് തമ്മിലുള്ള വ്യത്യാസമെന്ന് കോണ്‍ഗ്രസിന് അറിയണമെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് ചൈനീസ് വിഷയത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമെന്ന സൂചനകളാണ് നല്‍കുന്നത്. എന്തുകൊണ്ട് ചൈനയ്‌ക്കെതിരെ കൂടുതല്‍ നടപടിയില്ലെന്നും കോണ്‍ഗ്രസ് ചോദിച്ചിരുന്നു. അതേസമയം പ്രതിപക്ഷത്തെ ബിജെപി സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കണമെന്നും ഖുര്‍ഷിദ് ആവശ്യപ്പെട്ടു.

ദേശീയ സുരക്ഷ കോണ്‍ഗ്രസിന് വളരെ പ്രധാനപ്പെട്ടതാണ്. സര്‍ക്കാര്‍ അതുകൊണ്ട് കോണ്‍ഗ്രസ് വിശ്വാസത്തിലെടുക്കാന്‍ തയ്യാറാവണം. ദേശീയ സുരക്ഷാ കാര്യത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കാന്‍ കോണ്‍ഗ്രസിന് സാധിക്കും. സര്‍ക്കാരിന്റെ കളിപ്പാവയായി ഞങ്ങളെ കാണരുത്. തീര്‍ച്ചയായും ഇക്കാര്യത്തില്‍ സര്‍ക്കാരിന് സഹായം തേടാം. ദേശീയ സുരക്ഷയില്‍ ഏതെങ്കിലും അയല്‍രാജ്യങ്ങള്‍ ഇന്ത്യന്‍ ജനതയുടെ താല്‍പര്യത്തിന് ഭീഷണിയായാല്‍ അവര്‍ക്കെതിരെ ഏറ്റുമുട്ടലുണ്ടാവും. അതിനൊപ്പം തന്നെയാണ് കോണ്‍ഗ്രസ് എപ്പോഴും നില്‍ക്കുക. പക്ഷേ സര്‍ക്കാര്‍ പറയുന്നത് മാത്രം കേള്‍ക്കാനാവില്ല. ഞങ്ങള്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ച് നല്‍കണമെന്നും സല്‍മാന്‍ ഖുര്‍ഷിദ് ആവശ്യപ്പെട്ടു.

English summary
congress seeks digital strike details says government will share with them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X