കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറില്‍ മഹാസഖ്യം വിപുലീകരിക്കണം...രാഹുല്‍ ഗാന്ധിയുടെ ആവശ്യം ഇങ്ങനെ

Google Oneindia Malayalam News

പട്‌ന: ബീഹാറില്‍ വല്യേട്ടന്‍ ചമഞ്ഞ് കോണ്‍ഗ്രസ്. അടിമുടി മാറ്റങ്ങള്‍ക്കാണ് പാര്‍ട്ടി ഒരുങ്ങുന്നത്. അതേസമയം മഹാസഖ്യം വിപുലീകരിക്കാന്‍ ആര്‍ജെഡി മുന്‍കൈയ്യെടുക്കണമെന്നാണ് നിര്‍ദേശം. പരമാവധി ചെറുകക്ഷികളെ ഉള്‍പ്പെടുത്തി ബിജെപിയെ നേരിടണെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. വിമത സ്ഥാനാര്‍ത്ഥികള്‍ക്ക് സീറ്റ് നല്‍കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.

അതേസമയം കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് അനുവദിച്ച് തരാന്‍ സാധ്യമല്ലെന്നാണ് ആര്‍ജെഡിയില്‍ നിന്ന് തന്നെയുള്ള അഭിപ്രായം. ഇതോടെ സംസ്ഥാനത്തെ സീറ്റ് വിഭജനം ഇനിയും വൈകുമെന്ന് വ്യക്തമായിരിക്കുകയാണ്. രാഹുല്‍ ഗാന്ധി കൂടുതല്‍ ചര്‍ച്ചകള്‍ക്കായി സംസ്ഥാനത്തെത്തുന്നുണ്ട്. ഇതോടെ കാര്യങ്ങള്‍ ധാരണയാവുമെന്നാണ് സൂചന.

കൂടുതല്‍ പാര്‍ട്ടികള്‍

കൂടുതല്‍ പാര്‍ട്ടികള്‍

ബീഹാറിലെ മഹാസഖ്യം വിപുലീകരിക്കണമെന്ന നിര്‍ദേശമാണ് രാഹുല്‍ നല്‍കിയിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ജെഡിയു ബിജെപി സഖ്യം ശക്തമാണെന്നും, ഇവരെ വീഴ്ത്തണമെങ്കില്‍ ചെറിയ പാര്‍ട്ടികളെ കൂട്ടുപിടിക്കണമെന്നുമാണ് നിര്‍ദേശം. ബിജെപി ജെഡിയു വിമത നേതാക്കളുമായി ചര്‍ച്ച തുടങ്ങണമെന്നാണ് നിര്‍ദേശം. ബിജെപിയുടെ സീറ്റുകള്‍ പരമാവധി കുറയ്ക്കാനാണ് നിര്‍ദേശം.

12 സീറ്റുകള്‍

12 സീറ്റുകള്‍

കോണ്‍ഗ്രസ് 12 സീറ്റുകളാണ് ബീഹാറില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ആര്‍ജെഡിക്ക് അംഗീകരിക്കാനാവില്ല. പരമാവധി പത്ത് സീറ്റുകള്‍ വരെയാണ് ആര്‍ജെഡി വാഗ്ദാനം ചെയ്തിരിക്കുന്നത്. സഖ്യത്തില്‍ മറ്റ് പാര്‍ട്ടികള്‍ ഉള്ളത് കൊണ്ട് ഇത്രയും സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കുന്നത് പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം ഇതില്‍ നിന്ന് വിട്ടുവീഴ്ച്ചയ്ക്ക് ഒരുക്കമല്ലെന്നാണ് രാഹുലിന്റെ നിലപാട്.

ചെറുകിട പാര്‍ട്ടികള്‍

ചെറുകിട പാര്‍ട്ടികള്‍

മഹാസഖ്യത്തില്‍ നിലവില്‍ രണ്ട് ചെറിയ പാര്‍ട്ടികളുണ്ട്. വികാന്‍ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടിയും ലോക് താന്ത്രിക് ജനതാദളുമാണ് രണ്ട് പാര്‍ട്ടികള്‍. ഇവര്‍ക്ക് രണ്ട് സീറ്റുകള്‍ വീതം നല്‍കാനാണ് തീരുമാനം. എന്നാല്‍ ബിജെപിയില്‍ നിന്ന് നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് വരുന്നത് കൊണ്ട് കൂടുതല്‍ സീറ്റുകള്‍ ആവശ്യമാണെന്ന് കോണ്‍ഗ്രസ് പറയുന്നു. അതേസമയം തേജസ്വി യാദവ് സീറ്റ് ചര്‍ച്ചകള്‍ക്കായി രാഹാല്‍ ഗാന്ധിയെ കാണുന്നുണ്ട്.

പ്രശ്‌നം ഈ സീറ്റുകളില്‍

പ്രശ്‌നം ഈ സീറ്റുകളില്‍

കോണ്‍ഗ്രസിന് മൂന്ന് സീറ്റുകളിലാണ് പ്രതിസന്ധി ഉള്ളത്. ദര്‍ബംഗ, മുംഗര്‍, പൂര്‍ണിയ എന്നീ മണ്ഡലങ്ങളാണ് അത്. ദര്‍ബംഗ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ കീര്‍ത്തി ആസാദിന്റെ മണ്ഡലമാണ്. ദര്‍ബംഗ അദ്ദേഹത്തിനായി വിട്ടുനല്‍കണമെന്നാണ് ആവശ്യം. അതേസമയം മുംഗറില്‍ സ്വതന്ത്ര എംഎല്‍എ ആനന്ദ് സിംഗിന്റെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന് താല്‍പര്യം. പൂര്‍ണിയയില്‍ ജന്‍ അധികാര്‍ പാര്‍ട്ടി നേതാവും വിമത എംപിയുമായ പപ്പു യാദവിനെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

വിട്ടുകൊടുക്കാതെ ആര്‍ജെഡി

വിട്ടുകൊടുക്കാതെ ആര്‍ജെഡി

ആര്‍ജെഡി ഇബിസി നേതാവ് മുകേഷ് സാഹ്നിയെ സഖ്യത്തിന്റെ ഭാഗമാക്കിയത് ദര്‍ബംഗ സീറ്റ് വാഗ്ദാനം ചെയ്താണ്. സാഹ്നി ഇവിടെ നിന്ന് മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തേജസ്വി അതുകൊണ്ട് ഉറപ്പും നല്‍കിയിരുന്നു. കീര്‍ത്തി ആസാദിനെ ജാര്‍ഖണ്ഡില്‍ വരെ മത്സരിപ്പിക്കാണെന്നാണ് ആര്‍ജെഡി പറയുന്നത്. ദര്‍ബംഗയില്‍ നിന്ന് അദ്ദേഹത്തെ മാറ്റണമെന്നാണ് തേജസ്വിയുടെ ആവശ്യം.

എതിര്‍ക്കുന്ന സീറ്റുകള്‍

എതിര്‍ക്കുന്ന സീറ്റുകള്‍

ആനന്ദ് സിംഗിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ തുടക്കം മുതല്‍ ആര്‍ജെഡി എതിര്‍ക്കുന്നുണ്ട്. അദ്ദേഹത്തിനെതിരെ നിരവധി ക്രിമിനല്‍ കേസുണ്ട്. അതുകൊണ്ട് സഖ്യത്തില്‍ വേണ്ടെന്നാണ് നിലപാട്. ബീഹാറില്‍ കൊടുംകുറ്റവാളിയെന്ന പേരും അദ്ദേഹത്തിനുണ്ട്. മസില്‍മാന്‍ എന്ന വിളിപ്പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്. അതേസമയം പപ്പു യാദവിന്റെ സ്ഥാനാര്‍ത്ഥിത്വത്തെയും ആര്‍ജെഡി എതിര്‍ക്കുന്നുണ്ട്. മധേപുര തങ്ങള്‍ ജയിച്ച മണ്ഡലമാണെന്നും അതുകൊണ്ട് വിമത സ്ഥാനാര്‍ത്ഥിയായ പപ്പുവിന് സീറ്റ് നല്‍കില്ലെന്നുമാണ് ആര്‍ജെഡിയുടെ മുന്നറിയിപ്പ്.

വിജയസാധ്യത പ്രധാന ഘടകം

വിജയസാധ്യത പ്രധാന ഘടകം

വിജയസാധ്യതയാണ് പ്രധാന ഘടകമെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. അത്തരം നേതാക്കളെ പശ്ചാത്തലം നോക്കാതെ മത്സരിപ്പിക്കാമെന്നാണ് രാഹുലിന്റെ തീരുമാനം. അതേസമയം പപ്പു യാദവിന്റെ ഭാര്യക്ക് ഇത്തവണ സീറ്റ് നല്‍കിയാല്‍ അദ്ദേഹത്തിന് സീറ്റുണ്ടാവില്ലെന്നാണ് കോണ്‍ഗ്രസ് നല്‍കുന്ന സൂചന. പപ്പുവിന്റെ ഭാര്യ രഞ്ജീത്ത് രഞ്ജന്‍ നിലവില്‍ കോണ്‍ഗ്രസ് എംപിയാണ്. രണ്ട് സീറ്റ് മാത്രം വിജയിച്ച കോണ്‍ഗ്രസിന് 12 സീറ്റുകള്‍ നല്‍കാനാവില്ലെന്ന് ആര്‍ജെഡി പറയുന്നു.

യുപിയില്‍ മഹാസഖ്യമായി.... ആര്‍എല്‍ഡിക്ക് 3 സീറ്റ്, മുസഫര്‍നഗര്‍ വിട്ടുകൊടുത്തു!!യുപിയില്‍ മഹാസഖ്യമായി.... ആര്‍എല്‍ഡിക്ക് 3 സീറ്റ്, മുസഫര്‍നഗര്‍ വിട്ടുകൊടുത്തു!!

English summary
congress seeks more rjd smaller wait
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X