കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജിത് ഡോവലിന്റെ മകന്റെ കമ്പനിയിലേക്ക് 8300 കോടി രൂപയുടെ നിക്ഷേപം; അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്‌

Google Oneindia Malayalam News

Recommended Video

cmsvideo
അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്‌ | Oneindia Malayalam

ദില്ലി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ വിവേക് ഡോവല്‍ ഡയറക്ടറായ കമ്പനിയുടെ പേരില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 8300 കോടി രൂപ വിദേശ നിക്ഷേപം വന്നത് കേന്ദ്രസര്‍ക്കാറിനെതിരെ ആയുധമാക്കി കോണ്‍ഗ്രസ്. രാജ്യത്ത് നോട്ട് നിരോധനം പ്രഖ്യാപിച്ച് 13 ദിവസത്തിനുള്ളിലാണ് കേമന്‍ ദ്വീപില്‍ രൂപവത്കരിച്ച് കമ്പനിയുടെ പേരില്‍ ഇത്രയും വലിയ തുക നിക്ഷേപമായി വന്നത് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് ആരോപിക്കുന്നു.

കമ്പനിക്ക് ലഭിച്ച വിദേശ നിക്ഷേപത്തിന്റെ കണക്കുകള്‍ ആര്‍ബിഐ പരിശോധിക്കണം. 2017-18 കാലത്ത് മാത്രം 8300 കോടി രൂപ വിദേശത്തു നിന്നും കമ്പനിയിലേക്ക് എത്തിയിട്ടുണ്ട്. 2000 മുതല്‍ 2017 വരെ ഇന്ത്യയിലേക്ക് എത്തിയ ആകെ വിദേശ നിക്ഷേപത്തിന് സമാനമാണിതെന്നും ജയറാം രമേശ് പറഞ്ഞു.

dovel

കമ്പനിക്ക് രണ്ടു ഡയറക്ടര്‍മാരാണുള്ളത്. ഒരാള്‍ അജിത് ഡോവലിന്റെ മകന്‍ വിവേക് ഡോവലാണ്. അടുത്തയാളെക്കുറിച്ച് ആര്‍ക്കും അറിയില്ല. ഡോണ്‍ ഡബ്ല്യു. ഇബാങ്കസ് എന്ന പേരാണ് രണ്ടാമത്തെ ആള്‍ക്ക് നല്‍കിയിരിക്കുന്നത്. ഇതാരാണെന്ന് വ്യക്തമാക്കണം.

രാജ്യം ഭരിക്കുന്ന ത്രിമൂര്‍ത്തികളില്‍ ഒരാളാണ് ഡോവലെന്നും ജയറാം രമേശ് പരിഹസിക്കുന്നു. വിദേശത്തുള്ള ഇന്ത്യക്കാരുടെ കള്ളപ്പണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ബിജെപി രൂപവത്കരിച്ച സമിതിയില്‍ ഡോവലുമുണ്ടായിരുന്നു. ഡോവലിന്റെ മകന്റെ കമ്പനിയുടെ ഇടപാടുകളെക്കുറിച്ച് ദി കാരവാന്‍ മാസികയാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തല്‍ നടത്തിയത്.

English summary
Congress seeks RBI probe into Ajit Doval’s son’s tax haven hedge fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X