കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസര്‍കോട് മണ്ഡലത്തിലെ 100 ബൂത്തുകളില്‍ റീ പോളിങ് വേണം; പരാതിയുമായി യുഡിഎഫ് കളക്ടറെ കാണും

Google Oneindia Malayalam News

കാസര്‍കോട്: 90 ശതമാനത്തിലധികം പോളിങ് നടന്ന കാസര്‍കോട് മണ്ഡലത്തിലെ നൂറോളം ബൂത്തുകളില്‍ റീ പോളിങ് നടത്തണമെന്ന ആവശ്യവുമായി യുഡിഎഫ് രംഗത്ത്. കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെട്ട പിലാത്തറയിലെ ബൂത്തില്‍ കള്ളവോട്ട് നടന്നതായി ആരോപിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് റീ പോളിങ് നടത്തണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടിരിക്കുന്നത്.

<strong> മലപ്പുറത്തെ സിപിഐക്ക് തന്നേക്കാള്‍ സ്നേഹം ലീഗിനോട്; ആവും വിധമെല്ലാം ഉപദ്രവിച്ചെന്ന് പിവി അന്‍വര്‍</strong> മലപ്പുറത്തെ സിപിഐക്ക് തന്നേക്കാള്‍ സ്നേഹം ലീഗിനോട്; ആവും വിധമെല്ലാം ഉപദ്രവിച്ചെന്ന് പിവി അന്‍വര്‍

എരമംകുറ്റൂർ പഞ്ചായത്തിലും ചെറുതാഴം പഞ്ചായത്തിലും വ്യാപകമായി കള്ളവോട്ട് നടന്നതായാണ് കോൺഗ്രസിന്‍റെ ആരോപണം. ചെറുതാഴം പഞ്ചായത്തിലെ പത്തൊൻപതാം നമ്പര്‍ ബൂത്തിൽ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്നും കോൺഗ്രസ് പറയുന്നു. കാസര്‍കോട് മണ്ഡലത്തിലെ 126 ബൂത്തുകളിലാണ് 90 ശതമാനത്തിലധികം പോളിങ് നടന്നത്. ഇതില് 100 ബുത്തുകളില്‍ റീപോളിങ് വേണമെന്നാണ് യുഡിഎഫിന്‍റെ ആവശ്യം.

congress

റീപോളിങ് നടക്കുന്ന ബൂത്തുകളില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നും പോളിങ് ഉദ്യോഗസ്ഥരായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരെ നിയോഗിക്കണമെന്നും യുഡിഎഫ് നേതൃത്വം ആവശ്യപ്പെടുന്നു. റിപോളിങ് ആവശ്യവുമായി യുഡിഎഫ് നേതാക്കള്‍ ജില്ലാ കളക്ടറെ കാണും.

കോണ്‍ഗ്രസിന്‍റെ പ്രചരണത്തിനായി കനയ്യ കുമാര്‍ എത്തുന്നു; കനയ്യയുടെ പ്രചരണം ഭോപ്പാലില്‍കോണ്‍ഗ്രസിന്‍റെ പ്രചരണത്തിനായി കനയ്യ കുമാര്‍ എത്തുന്നു; കനയ്യയുടെ പ്രചരണം ഭോപ്പാലില്‍

English summary
congress seeks re polling at kasaragod lok sabha constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X