Get Updates
Get notified of breaking news, exclusive insights, and must-see stories!

നഗ്മയ്ക്ക് സംരക്ഷണം വേണമെന്ന് കോണ്‍ഗ്രസ്

ദില്ലി: താരങ്ങള്‍ സ്ഥാനാര്‍ത്ഥിയാകുന്നതൊക്കെ കൊള്ളാം. പക്ഷെ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങണമെങ്കില്‍ അംഗരക്ഷകര്‍ കൂടിയേ തീരൂ. തുടര്‍ച്ചയായി രണ്ടു തവണ അണികളില്‍ നിന്ന് മോശമായ അനുഭവമുണ്ടായ നടിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ നഗ്മയ്ക്ക് സെക്യൂരിറ്റി വേണമെന്ന്.

മീററ്റിലെ ലോക് സഭാ സ്ഥാനാര്‍ത്ഥിയായ നഗ്മയ്ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. പ്രചാരണത്തിനിറങ്ങിയ നഗ്മയെ പൊതുസ്ഥലത്ത് വച്ച് പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്യുകയും കയറിപ്പിടിച്ച് ഉമ്മവയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണ് കൂടുതല്‍ സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

nagma

മീററ്റിലെ ഹാപൂരില്‍ പ്രചാരണത്തിനെത്തിയ നഗ്മയെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തന്നെയാണ് പരസ്യമായി ചുംബിച്ചത്. ചിത്രങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിസൈറ്റുകളിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ സമാനമായ സംഭവം വീണ്ടുമുണ്ടായി. ഇത്തവണ താരത്തെ കേറി ഉമ്മവച്ചത് ഒരു യുവാവാണ്. മീററ്റില്‍ ഉമ്മവച്ച കോണ്‍ഗ്രസ് എം എല്‍ എയെ തള്ളിമാറ്റി ഒന്നും മിണ്ടാതെ വന്ന നഗ്മ പക്ഷെ സമാനമായ സംഭവം വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ കയറിപ്പിടിച്ചവന്റെ കരണത്തടിച്ചു. ഇനിയും ഇത്തരത്തില്‍ അനുഭവമുണ്ടായാല്‍ പ്രചരണത്തിന് താന്‍ മീററ്റിലേക്ക് വരില്ലെന്ന് പോലും താരത്തിന് പറയേണ്ടി വന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+