Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയില്‍ കോണ്‍ഗ്രസിന് 2 എംഎല്‍എമാര്‍, രാജ്യസഭയിലേക്ക് അയക്കുന്നത് 3 പേരെ, ഇതെന്ത് കണക്ക്!!

ദില്ലി: കോണ്‍ഗ്രസില്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെ നേതാക്കളൊക്കെ ചില കാര്യങ്ങള്‍ മനസ്സിലാക്കി തുടങ്ങിയിരിക്കുകയാണ്. ഇനി കോണ്‍ഗ്രസില്‍ തങ്ങള്‍ക്കൊന്നും ഭാവിയില്ല എന്ന കാര്യമാണത്. കപില്‍ സിബല്‍ ഇത് നേരത്തെ മനസ്സിലാക്കിയാണ് പാര്‍ട്ടി വിട്ടത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കാര്യങ്ങള്‍ നിയന്ത്രിക്കുന്ന സാഹചര്യത്തില്‍ വെറ്ററന്‍ നേതാക്കളെല്ലാം ഓരോരുത്തരായി പുറത്ത് പോവേണ്ടി വരും.

ബാലചന്ദ്രകുമാര്‍ 2016 ഡിസംബര്‍ 26ന് പത്മസരോവരത്തിലെത്തിയില്ല; ദിലീപിന്റെ വാദം പൊളിച്ച് തെളിവുകള്‍

എന്നാല്‍ ഇവര്‍ ഉള്ള സംസ്ഥാനത്തെ ഭരണവും നഷ്ടപ്പെടുത്തുമെന്ന അവസ്ഥയാണ് ഉള്ളത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള മൂന്ന് നേതാക്കളെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതാണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണം. ആനന്ദ് ശര്‍മ പാര്‍ട്ടി വിടുമെന്ന അഭ്യൂഹമൊക്കെ ഇതിന് പിന്നാലെ വന്നതാണ്.

1

കോണ്‍ഗ്രസിന്റെ പുതിയൊരു തീരുമാനം നേതാക്കള്‍ക്ക് പോലും എത്ര ആലോചിച്ചിട്ട് പോലും പിടികിട്ടിയിട്ടില്ല. ഉത്തര്‍പ്രദേശില്‍ നിന്നുള്ള മൂന്ന് നേതാക്കളെ രാജ്യസഭിയിലേക്ക് അയക്കാനുള്ള തീരുമാനമാണ് വലിയ ചര്‍ച്ചയായിരിക്കുന്നത്. കോണ്‍ഗ്രസിന് യുപിയില്‍ ആകെയുള്ളത് രണ്ട് എംഎല്‍എമാരാണ്. എന്നിട്ടും മൂന്ന് പേരെ തിരഞ്ഞെടുത്ത കണക്കാണ് ആര്‍ക്കും മനസ്സിലാവാത്തത്. ഏറ്റവും രസകരം ഈ മൂന്ന് പേരെയും യുപിയില്‍ നിന്നല്ല രാജ്യസഭയിലേക്ക് മത്സരിപ്പിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്ര, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് മത്സരിക്കുന്നത്.

2

കോണ്‍ഗ്രസ് ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളെയാണ് ഇതോടെ അകറ്റിയിരുന്നത്. ഈ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചിരുന്ന സീറ്റുകളാണ് രാഹുലും പ്രിയങ്കയും ചേര്‍ന്ന് വിശ്വസ്തര്‍ക്ക് നല്‍കിയത്. ഇമ്രാന്‍ പ്രതാപ്ഗഡി, പ്രമോദ് തിവാരി, രാജീവ് ശുക്ല എന്നീ പേരുകളാണ് യുപിയില്‍ നിന്നുള്ളത്. ഇവരാരും ജനകീയ നേതാക്കളല്ല. ഏതെങ്കിലും തരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി പോലും അടുപ്പമുള്ളവരല്ല. പ്രിയങ്കയുടെ വിശ്വസ്തരാണ് ഇവര്‍. ഇമ്രാനും പ്രമോദ് തിവാരിയും പ്രതാപ്ഗഡ് ജില്ലയില്‍ നിന്നുള്ളവരാണ്. രാജസ്ഥാനില്‍ ഇതിനോടകം എതിര്‍പ്പുകള്‍ ഉയര്‍ന്ന് കഴിഞ്ഞു.

3

കോണ്‍ഗ്രസ് കാണിച്ച വന്‍ അബദ്ധങ്ങളാണ് ഇവയെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാവും. ഒന്നാമത്തെ കാര്യം അടുത്ത വര്‍ഷം രാജസ്ഥാനിലും ഛത്തീസ്ഗഡിലും തിരഞ്ഞെടുപ്പ് നടക്കാനുള്ളതാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒന്നടങ്കം നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. തങ്ങള്‍ക്ക് അര്‍ഹിച്ച അംഗീകാരം കിട്ടാത്തത് കൊണ്ട് ഇവര്‍ കോണ്‍ഗ്രസിന്റെ തുടര്‍ ഭരണ സാധ്യതകളെ തന്നെ അട്ടിമറിക്കാം. ഇതിനോടകം വിഭാഗീയത രാജസ്ഥാനില്‍ ശക്തമായി തുടങ്ങിയിട്ടുണ്ട്. നേരത്തെ കെസി വേണുഗോപാലിനെ മത്സരിപ്പിച്ചപ്പോള്‍ തന്നെ പ്രശ്‌നങ്ങള്‍ ഗുരുതരമായിരുന്നു. തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ ഈ തീരുമാനമുണ്ടായത് കോണ്‍ഗ്രസിന് ക്ഷീണമാണ്.

4

കോണ്‍ഗ്രസ് ഇത് തന്ത്രമാണെന്നാണ് അവകാശപ്പെടുന്നത്. ബ്രാഹ്മണ നേതാവിനെയും മുസ്ലീം നേതാവിനെയും ഒരുമിച്ച് നോമിനേറ്റ് ചെയ്തത് രണ്ട് വിഭാഗത്തെയും കൂടെ നിര്‍ത്താനാണ്. ഇത് രണ്ടും കൂടെ നിന്നാല്‍ സംസ്ഥാനത്ത് വലിയൊരു തിരിച്ചുവരവ് കോണ്‍ഗ്രസിനുണ്ടാവും. മഹാരാഷ്ട്രയില്‍ നിന്നാണ് ഇമ്രാന്‍ മത്സരിക്കുന്നത്. തിവാരി രാജസ്ഥാനില്‍ നിന്നാണ്. ശുക്ല ഛത്തീസ്ഗഡില്‍ നിന്നും മത്സരിക്കും. ഇമ്രാന്‍ ബിജെപിയെ കേന്ദ്രത്തിലും സംസ്ഥാനത്തിലും ഒരുപോലെ നേരിടുന്നുണ്ട്. അതാണ് രാജ്യസഭാ നോമിനേഷന് പ്രധാന കാരണം. തിവാരി നേരത്തെ രാജ്യസഭയിലെത്തിയിട്ടുണ്ട്. പ്രതാപ്ഗഡിലെ രാംപൂര്‍ ഖാസില്‍ നിന്ന് ഒന്‍പത് തവണ വിജയിച്ച റെക്കോര്‍ഡ് തിവാരിക്കുണ്ട്.

5

2013ല്‍ പ്രമോദ് തിവാരി രാജ്യസഭയിലേക്ക് മത്സരിച്ചിരുന്നു.പിന്നീട് മകള്‍ ആരാധനാ മിശ്രയാണ് മത്സരിച്ചിരുന്നത്. ഈ സീറ്റില്‍ അവരാണ് അതിന് ശേഷം വിജയിച്ച് വരുന്നത്. ഈ തിരഞ്ഞെടുപ്പിലും ആരാധന വിജയിച്ചിരുന്നു. കോണ്‍ഗ്രസ് നേടിയ രണ്ട് സീറ്റുകളിലൊന്നും രാംപൂര്‍ ഖാസാണ്. രാജീവ് ശുക്ല പിന്നെ പൊതുവേദിയില്‍ വളരെ അറിയപ്പെടുന്ന വ്യക്തിയാണ്. ഐപിഎല്‍ ചെയര്‍മാന്‍ അദ്ദേഹമാണ്. ക്രിക്കറ്റ് മേഖലയുമായി സജീവ ബന്ധം അദ്ദേഹത്തിനുണ്ട്. അതേസമയം ഇവരെയൊന്നും യുപിക്ക് പുറത്തുള്ള പ്രവര്‍ത്തകര്‍ ഒട്ടും അംഗീകരിക്കാത്തവരാണ്. പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുള്ള ദുസൂചനയാണ്. രാഹുലും പ്രിയങ്കയും ഇത് തിരിച്ചറിഞ്ഞ് പരിഹരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ അസ്തമനം വൈകാതെയുണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+