Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ റിപുണ്‍ ബോറ തൃണമൂലില്‍, അസമില്‍ ഞെട്ടിത്തരിച്ച് കോണ്‍ഗ്രസ്

ദില്ലി: അസമില്‍ വീണ്ടും കോണ്‍ഗ്രസിന്റെ കാലുവാരി തൃണമൂല്‍ കോണ്‍ഗ്രസ്. അസമിലെ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്ന റിപുണ്‍ ബോറ പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണ്. മുന്‍ രാജ്യസഭാ എംപി കൂടിയായിരുന്നു അദ്ദേഹം. അപ്രതീക്ഷിതമായി അദ്ദേഹം കോണ്‍ഗ്രസില്‍ നിന്ന് രാജി പ്രഖ്യാപിക്കുകയായിരുന്നു. പിന്നാലെ തന്നെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി തൃണമൂല്‍ പറഞ്ഞു. അതേസമയം കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ് ബോറ പാര്‍ട്ടി വിട്ടത്. അസം കോണ്‍ഗ്രസില്‍ അസംതൃപ്തി ശക്തമാകുന്നു എന്ന സൂചന കൂടിയാണ് പ്രമുഖ നേതാവ് തന്നെ പാര്‍ട്ടി വിട്ടതിലൂടെ വ്യക്തമാകുന്നത്.

1

കോണ്‍ഗ്രസില്‍ തനിക്ക് ഇനി ഭാവിയൊന്നും ഇല്ലെന്ന് റിപുണ്‍ ബോറയെ നേതൃത്വം അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നതാണ് നല്ല ഓപ്ഷന്‍. അസമിലെ സീനിയര്‍ നേതാക്കള്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്ന് ബോറ ആരോപിച്ചു. ഹിമന്തയുമായി രഹസ്യ ഇടപാട് തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം കോണ്‍ഗ്രസിന് സംസ്ഥാനത്ത് അധികാരം പിടിക്കാനാവാത്തതോടെ തുടങ്ങിയ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ തീവ്രമായിരിക്കുന്നത്. ത്രിപുരയില്‍ അടക്കം നേതാക്കള്‍ ഇതേ പോലെ പാര്‍ട്ടി വിട്ടിരുന്നു.

അസം കോണ്‍ഗ്രസ് സമീപ കാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. എടുത്ത് കാണിക്കാന്‍ പാകത്തിലുള്ള നേതാക്കളൊന്നും സംസ്ഥാനത്ത് കോണ്‍ഗ്രസിന് ബാക്കിയില്ല. അതേസമയം റിപുണ്‍ ബോറയുടെ കൂറുമാറ്റം കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്ന് ഹിമന്ത ശര്‍മ പറഞ്ഞു. ഒരു കാര്യം ഉറപ്പാണ്, അടുത്തിടെ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ അദ്ദേഹത്തിന് വോട്ട് ചെയ്തിട്ടില്ലെന്നും ഹിമന്ത പറഞ്ഞു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയായിരുന്നു ബോറ. എന്നാല്‍ എംഎല്‍എമാര്‍ ബിജെപിക്ക് വോട്ട് ചെയ്തതോടെ ബോറ തോല്‍ക്കുകയായിരുന്നു.

അപ്രതീക്ഷിതമായ തോല്‍വിയെ ബോറയെ ശരിക്കും ചൊടിപ്പി.ച്ചിരുന്നു. ജയിക്കാവുന്ന തിരഞ്ഞെടുപ്പ് കൈവിട്ടത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പിന്നില്‍ നിന്ന് കുത്തിയത് കൊണ്ടാണെന്ന് ബോറ കരുതുന്നു. തൃണമൂലിലേക്ക് മാറുന്ന വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നുള്ള മൂന്നാമത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവാണ് റിപുണ്‍ ബോറ. നേരത്തെ സുഷ്മിത ദേവ്, മുകുള്‍ സംഗ്മ എന്നിവരാണ് തൃണമൂലില്‍ ചേര്‍ന്നത്. അസമിലെ ഏറ്റവും പ്രമുഖ നേതാവ് തന്നെയാണ് റിപുണ്‍ ബോറ. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ തോറ്റതോടെ, സംസ്ഥാന അധ്യക്ഷ സ്ഥാനം അദ്ദേഹം രാജിവെച്ചിരുന്നു. എന്നാല്‍ രാജ്യസഭാ സീറ്റ് കോണ്‍ഗ്രസ് പോരാടാന്‍ തയ്യാറായിട്ടും കൈവിട്ടത് ബോറയെ ശരിക്കും ചൊടിപ്പിച്ചിരുന്നു.

അതേസമയം അസമില്‍ തൃണമൂല്‍ ഇതോടെ ശക്തമായ സാന്നിധ്യമായി മാറിയിരിക്കുകയാണ്. അടുത്തയാഴ്ച്ചയോടെ പുതിയ പാര്‍ട്ടി ഓഫീസുകള്‍ തൃണമൂല്‍ അസമില്‍ സജ്ജമാക്കും. അസം, ത്രിപുര, മേഘാലയ എന്നീ സംസ്ഥാനങ്ങള്‍ പിടിക്കാനുള്ള പ്ലാനാണ് മമത ബാനര്‍ജിക്ക് മുന്നിലുള്ളത്. മമതയും റിപുണ്‍ ബോറയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. അഭിഷേക് ബാനര്‍ജിയുടെ സാന്നിധ്യത്തിലായിരുന്നു ബോറയുടെ പാര്‍ട്ടി പ്രവേശം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+