കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലെന്നാല്‍ നാടകക്കാരന്‍, ഇടിവെട്ട് മറുപടിയുമായി സീനിയര്‍ ടീം, 4 നേതാക്കള്‍, ധനമന്ത്രിയോട്!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ അടുത്തൊന്നും കേട്ട് കേള്‍വിയില്ലാത്ത കാര്യങ്ങളാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്. സീനിയര്‍ ടീം രാഹുല്‍ ഗാന്ധിക്ക് ഒപ്പം അണിനിരന്നിരിക്കുകയാണ്. ഇപ്പോള്‍ മോദി സര്‍ക്കാരിനെ നേരിടാന്‍ മുന്നിലുള്ളത് സീനിയര്‍ ടീമാണ്. കഴിഞ്ഞ ദിവസം ധനമന്ത്രി നിര്‍മലാ സീതാരാമന്‍ രാഹുലിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസ് ക്യാമ്പിനെ ഇളക്കിമറിച്ചിരിക്കുകയാണ്. നല്ല തിരിച്ചടിയാണ് ഇതിലൂടെ സീനിയര്‍ നല്‍കിയിരിക്കുന്നത്. നിര്‍മല അതിഥി തൊഴിലാളികളോട് മാപ്പുപറയണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ഇതോടൊപ്പം രാഹുലിന് കവചമൊരുക്കിയിരിക്കുകയാണ്.

രാഹുലിനെതിരെ വിഷം ചീറ്റല്‍

രാഹുലിനെതിരെ വിഷം ചീറ്റല്‍

രാഹുല്‍ അതിഥി തൊഴിലാളികളെ ദില്ലിയില്‍ വെച്ച് കണ്ടത് ധനമന്ത്രിയെ കഴിഞ്ഞ ദിവസം ചൊടിപ്പിച്ചിരുന്നു. നാടകക്കാരനെന്നാണ് ധനമന്ത്രി രാഹുലിനെ വിശേഷിപ്പിച്ചത്. കോണ്‍ഗ്രസിനോട് വളരെ താഴ്മയോടെ ഞാന്‍ അപേക്ഷിക്കുകയാണ്. നമ്മള്‍ എല്ലാം ഒരുരമിച്ച് നിന്ന് ഈ അവസരത്തില്‍ അതിഥി തൊഴിലാളികളെ സഹായിക്കണം. സംസ്ഥാനങ്ങളുമായി സഹകരിച്ച് പ്രത്യേക ട്രെയിന്‍ തൊഴിലാളികള്‍ക്കായി ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും നിര്‍മല പറഞ്ഞു. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ ട്രെയിനുകള്‍ പോകാതിരിക്കുന്നത്. അവര്‍ എന്ത് കൊണ്ടാണ് കൂടുതല്‍ ട്രെയിന്‍ കേന്ദ്രത്തോട് ആവശ്യപ്പെടാതിരിക്കുന്നത്. അതിഥി തൊഴിലാളികള്‍ക്കൊപ്പമിരുന്ന് സംസാരിച്ചാലൊന്നും കാര്യം നടക്കില്ല. അവര്‍ക്കൊപ്പം രാഹുലും നടക്കട്ടെ. അവരുടെ ബാഗുകള്‍ ചുമക്കട്ടെ. അതാണ് ഏറ്റവും നല്ലതെന്നും ധനമന്ത്രി പരാമര്‍ശിച്ചിരുന്നു.

ആദ്യ മറുപടി

ആദ്യ മറുപടി

തീര്‍ത്തും ബുദ്ധിശൂന്യമായ കാര്യമാണ് ധനമന്ത്രി പറഞ്ഞതെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. ആനന്ദ് ശര്‍മ ഇതിന് പിന്നാലെ തന്നെ ധനമന്ത്രിക്കെതിരെ രംഗത്തെത്തി. 3.22 ട്രില്യണ്‍ പാക്കേജിന്റെ പ്രഖ്യാപനങ്ങള്‍ വെറും തട്ടിപ്പാണെന്ന് അദ്ദേഹം ആരോപിച്ചു. ജിഡിപിയുടെ 1.6 ശതമാനം മാത്രമാണ് ബിജെപി ഉപയോഗിക്കുന്നത്. പത്ത് ശതമാനമെന്നുള്ളത് കള്ളക്കണക്കാണ്. അതേസമയം ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 40000 കോടി അധികമായി അനുവദിക്കാനുള്ള തീരുമാനം മാത്രമാണ് സ്വാഗതാര്‍ഹമെന്നും ആനന്ദ് ശര്‍മ പറഞ്ഞു.

പൊളിച്ചടുക്കി അമരീന്ദര്‍

പൊളിച്ചടുക്കി അമരീന്ദര്‍

അമരീന്ദര്‍ ശക്തമായ മറുപടിയാണ് നല്‍കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ പരിഹസിക്കുന്നതിന് പകരം ധനമന്ത്രി യോഗിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനോട് അതിഥി തൊഴിലാളികളെ നാട്ടിലെത്തിണമെന്ന് നിര്‍ദേശിക്കുകയാണ് വേണ്ടത്. അവിടെ പ്രിയങ്ക ഗാന്ധി ബസ്സുകള്‍ ഏര്‍പ്പാടാക്കാമെന്ന് പറഞ്ഞിട്ടുണ്ട്. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബിജെപി സര്‍ക്കാരുകളും രാജ്യത്തെ തൊഴിലാളി പ്രശ്‌നം വളര്‍ത്തുകയാണ്. ഒരു മനുഷ്യത്വ വിഷയത്തെ രാഷ്ട്രീയവത്കരിക്കുകയാണ് ഈ നേരത്ത് അവര്‍ ശ്രമിക്കുന്നതെന്നും അമരീന്ദര്‍ പറഞ്ഞു.

ഗ്രൂപ്പിസം മാറുന്നു

ഗ്രൂപ്പിസം മാറുന്നു

കോണ്‍ഗ്രസില്‍ സോണിയാ പക്ഷത്തുള്ളവര്‍ രാഹുലിന് പ്രതിരോധമൊരുക്കിയിരിക്കുകയാണ്. ഇത് തലമുറ മാറ്റത്തിന്റെ ലക്ഷണങ്ങളാണ്. സോണിയാ ഗ്രൂപ്പ് പാര്‍ട്ടിയില്‍ ഇല്ലാതാവുന്നു എന്ന ലക്ഷണം കൂടിയാണ്. നേരത്തെ സോണിയ പ്രതിരോധത്തിലായിരുന്നപ്പോള്‍ സര്‍വവും മറന്ന് പ്രതിരോധമൊരുക്കിയവരാണ് ഇവര്‍. സോണിയയുടെ വിദേശ പൗരത്വം അടക്കം ബിജെപി അക്കാലത്ത് ഉയര്‍ത്തി കൊണ്ടുവന്നപ്പോള്‍ അവര്‍ ചുറ്റും അണിനിരന്നവര്‍ രാഹുല്‍ ഗ്രൂപ്പിന്റെ ഭാഗമായി മാറിയിരിക്കുകയാണ്.

ചിദംബരം മുതല്‍

ചിദംബരം മുതല്‍

കോവിഡ് ടീമിന്റെ ഭാഗമായ ചിദംബരം ശക്തമായി തന്നെ വിഷയത്തെ പ്രതിരോധിച്ചിട്ടുണ്ട്. സര്‍വത്ര തട്ടിപ്പാണ് ധനമന്ത്രിയുടെ പാക്കേജെന്ന് ചിദംബരം തുറന്നടിച്ചു. ജയറാം രമേശും ഇതേ വാദമാണ് ഉന്നയിച്ചത്. ഇന്ത്യ നാറ്റോയിലെ അംഗമായെന്ന് രമേശ് പരിഹസിച്ചു. നാറ്റോ-നോ ആക്ഷന്‍ ടോക് ഒണ്‍ലി എന്ന പദമാണ് ജയറാം രമേശ് ഉപയോഗിച്ചത്. ഇന്ത്യയെ വളര്‍ത്തിയതും നിര്‍മിച്ചതും പൊതുമേഖലയാണ്. മോദി സര്‍ക്കാരിന്റെ ഭാരതീയ സ്‌നേഹം കാരണം പൊതുമേഖല ശ്മശാനത്തിലേക്കാണ് എടുക്കാനൊരുങ്ങുന്നത്. പാര്‍ലമെന്റിന്റെ അംഗീകാരം വേണ്ട കാര്യം കോവിഡിന്റെ മറവില്‍ ധനമന്ത്രി പാസാക്കിയെന്നും ജയറാം രമേശ് ആരോപിച്ചു.

കേന്ദ്രം എവിടെ

കേന്ദ്രം എവിടെ

ധനമന്ത്രി രാഹുല്‍ ഗാന്ധിയെ അനാവശ്യമായി വിമര്‍ശിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ വിമര്‍ശനത്തിന് പകരം പ്രതിപക്ഷവുമായി സംസാരിക്കാനാണ് വരേണ്ടതെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. അന്യസംസ്ഥാന തൊഴിലാളികളുടെ കാര്യത്തില്‍ അങ്ങനെയാണ് സഹകരണം ഉണ്ടാക്കേണ്ടത്. രാഹുലിനെതിരെയുള്ള ധനമന്ത്രി പരാമര്‍ശത്തെ അപലപിക്കുന്നുവെന്നും, പ്രതികരണം അര്‍ഹിക്കുന്നതല്ലെന്നും ഗെലോട്ട് പറഞ്ഞു.

രാഹുല്‍ ശക്തനാവുന്നു

രാഹുല്‍ ശക്തനാവുന്നു

രാഹുലിന്റെ തിരിച്ചുവരവ് നേരത്തെ തന്നെ ഉറപ്പിച്ചതാണ്. എല്ലാ പാര്‍ട്ടിയിലെ ഓരോ തടസ്സങ്ങളെയും ദിനംപ്രതി അദ്ദേഹം നീക്കി കൊണ്ടിരിക്കുകയാണ്. സീനിയര്‍ നേതാക്കളുടെ സഹകരണം തിരഞ്ഞെടുപ്പ് വിജയത്തിന് രാഹുലിന് കൂടുതല്‍ ഉപകരിക്കും. എല്ലാവരും ഒറ്റക്കെട്ടായി തന്നെ രംഗത്ത് വന്നത് മുമ്പ് കേട്ട് കേള്‍വിയില്ലാത്തതാണ്. രാഹുലിന് സീനിയര്‍ വിഭാഗത്തിനിടയില്‍ മതിപ്പ് വളരെ കുറവായിരുന്നു. ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നു എന്നായിരുന്നു മുമ്പുള്ള വിമര്‍ശനം. എന്നാല്‍ എല്ലാവരെയും ചേര്‍ത്ത് രാഹുല്‍ നടത്തുന്ന നീക്കങ്ങളാണ് സോണിയ ഗ്രൂപ്പിന്റെ പിണക്കം മാറ്റിയത്.

ലോക്ഡൗണ്‍ ഇളവ് വന്നു... ഇനി നാട്ടിലേക്ക് പോയേക്കാം, ജാര്‍ഖണ്ഡ് യുവാക്കള്‍ക്ക് സംഭവിച്ചത് ഇങ്ങനെലോക്ഡൗണ്‍ ഇളവ് വന്നു... ഇനി നാട്ടിലേക്ക് പോയേക്കാം, ജാര്‍ഖണ്ഡ് യുവാക്കള്‍ക്ക് സംഭവിച്ചത് ഇങ്ങനെ

സിന്ധ്യയുടെ മാസ്റ്റര്‍ പ്ലാന്‍, 4 പേര്‍ ക്യാബിനറ്റിലേക്ക്, ഇനി 50 50, ചിരി മാഞ്ഞ് ചൗഹാന്‍!!സിന്ധ്യയുടെ മാസ്റ്റര്‍ പ്ലാന്‍, 4 പേര്‍ ക്യാബിനറ്റിലേക്ക്, ഇനി 50 50, ചിരി മാഞ്ഞ് ചൗഹാന്‍!!

കോണ്‍ഗ്രസിനെ ശക്തമാക്കി തേര്‍ഡ് ഐ.... ഒരൊറ്റ ടീം, 6 സംസ്ഥാനങ്ങളില്‍, അവസാന ചിരി രാഹുലിന്!!കോണ്‍ഗ്രസിനെ ശക്തമാക്കി തേര്‍ഡ് ഐ.... ഒരൊറ്റ ടീം, 6 സംസ്ഥാനങ്ങളില്‍, അവസാന ചിരി രാഹുലിന്!!

English summary
congress senior team defending rahul gandhi hits back at finance minister nirmala sitharaman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X