കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമയം കിട്ടുമ്പോൾ വായിക്കൂ, പ്രധാനമന്ത്രിക്ക് ഭരണഘടനയുടെ പകർപ്പ് അയച്ചു നൽകി കോൺഗ്രസ്

Google Oneindia Malayalam News

ദില്ലി: രാജ്യം 71-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ പ്രധാനമന്ത്രിക്ക് ഇന്ത്യൻ ഭരണഘടനയുടെ പകർപ്പ് അയച്ചുകൊടുത്ത് കോൺഗ്രസ്. രാജ്യത്തെ ഭിന്നിപ്പിക്കുന്നതിനിടയിൽ സമയം ലഭിക്കുകയാണെങ്കിൽ വായിക്കൂ എന്ന കുറിപ്പോടെയാണ് ഭരണഘടന അയച്ചു നൽകിയിരിക്കുന്നത്.

പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും ഇന്ത്യൻ ഭരണ ഘടനയുടെ ലംഘനമാണെന്ന് ആവർത്തിച്ച് വിമർശനം ഉന്നയിക്കുന്നതിനിടെയാണ് പ്രതിപക്ഷത്തിന്റെ നീക്കം. പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്ന രാഷ്ട്രീയ നേതാക്കൾ, കലാകാരന്മാർ, ആക്ടിവിസ്റ്റുകൾ തുടങ്ങിയവർ റിപ്പബ്ലിക് ദിനത്തിൽ ഭരണഘടനയുടെ ആമുഖം വായിച്ചിരുന്നു.

modi

' പ്രിയപ്പെട്ട പ്രധാനമന്ത്രി, ഭരണഘടന വളരെപെട്ടെന്ന് നിങ്ങളുടെ അടുത്തേയ്ക്ക് എത്തും. രാജ്യത്തെ ഭിന്നിപ്പിക്കുന്നതിനിടയിൽ സമയം കിട്ടുമ്പോൾ ദയവായി ഇത് വായിക്കു, സ്നേഹാദരങ്ങളോടെ കോൺഗ്രസ്. കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലാണ് ഈ സന്ദശം പ്രത്യക്ഷപ്പെട്ടത്. ആമസോണിൽ നിന്നും 170 രൂപ വിലയുള്ള ഭരണഘടനയുടെ പകർപ്പ് വാങ്ങിയതിന്റെ രസീതും ട്വീറ്റ് ചെയ്തിട്ടുണ്ട്.

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് രാഹുൽ ഗാന്ധി എന്നിവർ രാജ്ഘട്ടിൽ നടന്ന പ്രതിഷേധത്തിനിടെ ഭരണഘടനുടെ ആമുഖം വായിക്കുന്ന ദൃശ്യങ്ങളും കോൺഗ്രസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

English summary
Congress sent copy of Indian constitution to Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X