• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുപി പിടിക്കാന്‍ യുപിഎ മോഡല്‍, മിഷന്‍ 75ന് ആ വോട്ടര്‍മാര്‍, ടാര്‍ഗറ്റുമായി പ്രിയങ്ക, 60 ചോദ്യങ്ങള്‍!

ലഖ്‌നൗ: കോണ്‍ഗ്രസ് പഴയ നൊസ്റ്റാള്‍ജിയയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തിയെടുക്കാന്‍ ഒരുങ്ങുന്നു. ഉത്തര്‍പ്രദേശിലെ പ്രഥമ വോട്ടര്‍മാരെ ലക്ഷ്യമിട്ടുള്ള തന്ത്രമാണ് ഒരുങ്ങുന്നത്. യുപിഎ മോഡല്‍ ആണിത്. യുവാക്കള്‍ക്കിടയില്‍ പ്രിയങ്ക ഗാന്ധിക്ക് കരുത്തും ജനപ്രീതിയും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. യോഗിയുടെ പ്രധാന വോട്ടുബാങ്കും ഇതായിരുന്നു. എന്നാല്‍ തൊഴിലില്ലായ്മ രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ഉള്ളത് ഉത്തര്‍പ്രദേശിലാണ്. ഇതാണ് കോണ്‍ഗ്രസ് ടാര്‍ഗറ്റ് ചെയ്യുന്നത്.

മിഷന്‍ 75

മിഷന്‍ 75

കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് മിഷന്‍ 75 എന്ന മൂന്ന് വര്‍ഷത്തെ പ്ലാനാണ്. അടുത്ത വര്‍ഷത്തിന്റെ പകുതിയാവുമ്പോഴേക്ക് ഓരോ ജില്ലാ സമിതിയും ശക്തമാകണമെന്നാണ് പ്രിയങ്കയുടെ നിര്‍ദേശം. താനാണ് പാര്‍ട്ടിയുടെ നേതാവെന്ന് അറിയാത്ത ഒരു പ്രവര്‍ത്തകനും ഉണ്ടാവരുത്. ഓരോ പ്രവര്‍ത്തകനെയും നേരിട്ട് അറിഞ്ഞ്, അവരില്‍ നിന്ന് റിപ്പോര്‍ട്ടുകള്‍ ഓരോ ആഴ്ച്ചയിലും പ്രിയങ്ക വാങ്ങും. ഇതിലൂടെ എല്ലാവരുമായി ഏറ്റവും അടുത്ത ബന്ധം ഉണ്ടാക്കിയെടുക്കാനുള്ള നീക്കമാണ് പ്രിയങ്ക നടത്തുന്നത്.

ലക്ഷ്യം മുഖ്യമന്ത്രി സ്ഥാനമോ?

ലക്ഷ്യം മുഖ്യമന്ത്രി സ്ഥാനമോ?

പ്രിയങ്കയുടെ നീക്കങ്ങള്‍ അവര്‍ മുഖ്യമന്ത്രി പദത്തിലേക്കുള്ള പോക്കാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. എന്നാല്‍ അജയ് കുമാര്‍ ലല്ലു, സന്ദീപ് സിംഗ് എന്നിവരുടെ പ്രിയങ്ക സജീവമായി പരിഗണിക്കുന്ന നേതാക്കളാണ്. ദളിത് മുഖ്യമന്ത്രി എന്ന ആശയവും പാര്‍ട്ടിക്ക് മുന്നിലുണ്ട്. എന്നാല്‍ പ്രിയങ്ക വന്നാല്‍ കോണ്‍ഗ്രസിന് ക്രെഡിബിളിറ്റി ഉണ്ടാവൂ എന്ന് നേതാക്കള്‍ പറയുന്നു. ഗാന്ധി കുടുംബത്തിലെ ഒരാള്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുമ്പോള്‍ അത്രയും പരിഗണന യുപിക്ക് കോണ്‍ഗ്രസ് നല്‍കുന്നുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ സാധിക്കും.

ഇവരാണ് വിജയ ഫോര്‍മുല

ഇവരാണ് വിജയ ഫോര്‍മുല

എല്ലാ വോട്ടിനും പുറത്ത് നിഷ്പക്ഷമായി നില്‍ക്കുന്ന വോട്ടര്‍മാരാണ് കന്നി വോട്ടര്‍മാര്‍. 16നും 22നും ഇടയില്‍ പ്രായമുള്ളവരെയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. എന്നാല്‍ ഇവരെ വോട്ടര്‍മാരായി മാത്രമല്ല, വോട്ടിംഗ് പ്രായമെത്തുന്നതിന് മുമ്പ് പാര്‍ട്ടിയുടെ ഭാഗമാകാനുള്ള തന്ത്രമാണ് പ്രിയങ്ക നിര്‍ദേശിക്കുന്നത്. രാജീവ് ഗാന്ധി പൊതുവിജ്ഞാന മത്സരം കോണ്‍ഗ്രസ് നടത്തുന്നുണ്ട്. സെപ്റ്റംബര്‍ 13, 14 ദിവസങ്ങളിലാണ് ഇത്. യുവാക്കളെ കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കാനാണ് ഈ തന്ത്രമൊരുക്കുന്നത്.

യുപിഎ തന്ത്രം

യുപിഎ തന്ത്രം

കോണ്‍ഗ്രസ് ക്വിസ് മത്സരം നടത്തുന്നത് യുപിഎ സര്‍ക്കാരിന്റെ നേട്ടങ്ങളെ കേന്ദ്രീകരിച്ചാണ്. സ്‌കീമുകളെ കുറിച്ചുള്ള ചോദ്യങ്ങളുണ്ടാവും. സ്വാതന്ത്ര്യ സമര പോരാട്ടവും ഇതിനൊപ്പമുണ്ടാവും. അതേസമയം മോദി സര്‍ക്കാര്‍ നീറ്റ് പരീക്ഷ നടത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ അതിനെ വെല്ലുവിളിക്കാന്‍ കൂടിയാണ് ഈ ക്വിസ് നടത്തുന്നത്. നീറ്റ് പരീക്ഷയുടെ അതേ ദിവസമാണ് ഈ ക്വിസ് മത്സരം നടക്കുന്നത്. പ്രിയങ്കയുടെ പ്രത്യേക താല്‍പര്യമാണ് ഇതിന് പിന്നിലുള്ളത്.

ഒറ്റക്കെട്ടായി തന്ത്രം

ഒറ്റക്കെട്ടായി തന്ത്രം

ബിജെപിയെ മാത്രമല്ല സമാജ് വാദി പാര്‍ട്ടിയെയും ബിഎസ്പിയെയും നേരിടുകയാണ് പ്രിയങ്ക ഇതിലൂടെ ലക്ഷ്യമിടുന്നത്. മഹിലാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, ദേശീയ സ്റ്റുഡന്റ്‌സ് യൂണിയന്‍ എന്നിവര്‍ ജില്ലാ തലത്തിലേക്ക് ഇത് വിഭജിച്ച് എത്തിക്കും. സ്‌കൂളുകളെയും കോച്ചിംഗ് സെന്ററുകളെയും ജില്ലാ തലം മുതല്‍ ഏകോപിപ്പിക്കും. ലാപ്പ്‌ടോപ്പുകള്‍, മൊബൈലുകള്‍, ടാബ്ലെറ്റുകള്‍ എന്നിവ സമ്മാനമായും നല്‍കുന്നുണ്ട്. ഒറ്റക്കെട്ടായി കോണ്‍ഗ്രസിന്റെ എല്ലാ ഘടകങ്ങളെയും തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറക്കുകയാണ് പ്രിയങ്ക ലക്ഷ്യമിടുന്നത്.

രണ്ട് വര്‍ഷങ്ങള്‍ക്ക് അപ്പുറം...

രണ്ട് വര്‍ഷങ്ങള്‍ക്ക് അപ്പുറം...

16 വയസ്സുള്ളവരെ ലക്ഷ്യമിടുന്നതിന് പ്രത്യേക കാരണമുണ്ട്. ഇപ്പോള്‍ 16 വയസ്സുള്ളവര്‍ രണ്ട് വര്‍ഷം കഴിഞ്ഞാല്‍ 18 വയസ്സ് തികയും. നിയമസഭാ തിരഞ്ഞെടുപ്പ് ആ സമയത്താണ് എത്തുന്നത്. 18 ലക്ഷം യുവ വോട്ടര്‍മാരെയാണ് കോണ്‍ഗ്രസ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മിഷന്‍ 75 ഈസിയായി നേടാന്‍ ഈ വോട്ടുകള്‍ സഹായിക്കും. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് 12 ലക്ഷം കന്നിവോട്ടര്‍മാരുണ്ടായിരുന്നു യുപിയില്‍. ബിജെപിയുടെ വോട്ടുബാങ്കില്‍ ഈ നീക്കം വിള്ളല്‍ വീഴ്ത്തും. ഇതുവരെ ഇത്രയും ഒറ്റക്കെട്ടായും വാശിയോടെയും കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചിട്ടില്ല.

പ്രിയങ്ക നേരിട്ട് സംസാരിക്കും

പ്രിയങ്ക നേരിട്ട് സംസാരിക്കും

ജേതാക്കളുമായി പ്രിയങ്ക നേരിട്ട് സംസാരിക്കും. അവരുടെ കുടുംബത്തെ അനുമോദിക്കുകയും ചെയ്യും. ജനങ്ങളുമായി നേരിട്ട് സംവദിക്കുക എന്ന പ്രിയങ്കയുടെ മാസ്റ്റര്‍ ഗെയിമാണ് ഇത്. എക്കാലവും ഇത് അവര്‍ ഓര്‍ത്തിരിക്കും. 30 മിനുട്ട് ദൈര്‍ഘ്യമാണ് ക്വിസിനുണ്ടാവുക. 60 ചോദ്യങ്ങള്‍ നല്‍കും. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഭക്ഷ്യ സുരക്ഷാ നിയമം തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗാന്ധിയും നെഹ്‌റുവും വരെ ക്വിസിലുണ്ട്. ക്വിസ് തടസ്സപ്പെടാതിരിക്കാന്‍ പ്രത്യേക സോഫ്റ്റ് വെയറും കോണ്‍ഗ്രസ് ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ തട്ടിപ്പും തടയാന്‍ സാധിക്കും.

English summary
congress set an eye on first time voters in uttar pradesh, priyanka gandhi have a master plan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X