കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസ് സുപ്രീം കോടതിയിൽ പോയാല്‍ എന്ത് സംഭവിക്കും? കര്‍ണാടകത്തില്‍ സംഭവിക്കാന്‍ പോകുന്നത് ഇതൊക്കെ..

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ക്കിടെ കോണ്‍ഗ്രസിന്റെ പുതിയ നീക്കം. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ക്ഷണിച്ചാല്‍ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാതെ ബിജെപിയെ ക്ഷണിക്കുമെന്ന സൂചനകളാണ് കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചിട്ടുള്ളത്. കോണ്‍ഗ്രസിന്റെ അഭിഷേക് മനു സിങ് വിയുടെ നേതൃത്വത്തിലുള്ള സംഘം സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിന് കൃത്യമായ ഭൂരിപക്ഷമുണ്ടെന്നിരിക്കെ സഖ്യത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുമെന്നാണ് കരുതുന്നത്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ് പ്രത്യാശ പ്രകടിപ്പിച്ച് രംഗത്തെത്തിയത്. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ജി പരമേശ്വരയ്ക്കൊപ്പം വീണ്ടും ഗവര്‍ണറെ കാണുമെന്ന് എച്ച്ഡി കുമാരസ്വാമി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ആരില്‍ നിന്നും മുഖ്യമന്ത്രി പദം ചോദിച്ച് വാങ്ങിയിട്ടില്ലെന്നും കോണ്‍ഗ്രസ് ജെഡിഎസിന് നിരുപാധിക പിന്തുണ ലഭിക്കുകയായിരുന്നുവെന്നും കുമാരസ്വാമിയും വ്യക്തമാക്കിയിരുന്നു. നേരത്തെയുള്ള 104 സീറ്റുകള്‍ക്കൊപ്പം രണ്ട് സ്വതന്ത്രന്‍മാര്‍ കൂടി ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ നിലവിലെ സമ്പാദ്യം 106 സീറ്റുകളാണ്. കോണ്‍ഗ്രസിന്റെ സ്വതന്ത്രന്‍ എച്ച് നാഗേഷും മറ്റൊരു സ്വതന്ത്രനായ ആര്‍ ശങ്കറുാമാണ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്.

ഗവർണർക്ക് ചെയ്യാവുന്നത്

ഗവർണർക്ക് ചെയ്യാവുന്നത്

വെങ്കട്ടരാമന്‍ ഫോര്‍മുല ഉപയോഗിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയെ ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാം. യെദ്യൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയും ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യാം. ബിജെപിയ്ക്ക് ഭൂരിപക്ഷം തെളിയിക്കാം. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാൻ അവസരം കൊടുക്കാം. ബിജെപിക്ക് സർക്കാരുണ്ടാക്കാനുള്ള നമ്പർ ഇല്ല എന്ന് തോന്നിയാൽ ജെഡിഎസ് - കോൺഗ്രസ് സഖ്യത്തെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കാം. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കേന്ദ്രമന്ത്രി അനന്ത്കുമാറിനൊപ്പം യെദ്യൂരപ്പ ഗവര്‍ണറെ കണ്ടിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയ്ക്ക് സമയം അനുവദിക്കണമെന്നാണ് യെദ്യൂരപ്പ മുന്നോട്ടുവച്ചിട്ടുള്ള ആവശ്യം. നിലവില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് ബിജെപി.

ബിജെപിക്ക് ചെയ്യാവുന്നത്

ബിജെപിക്ക് ചെയ്യാവുന്നത്

ഗവർണർ ഭൂരിപക്ഷം തെളിയിക്കാൻ അവസരം നല്‍കുന്ന പക്ഷം അതിന് ശ്രമിക്കുക എന്നതാണ് ബിജെപിക്ക് മുമ്പിലുള്ള ഒരു മാര്‍ഗ്ഗം.
ഒന്നുകിൽ കുറച്ച് എംഎൽഎമാര്‍ ഭൂരിപക്ഷം തെളിയിക്കുന്നതില്‍ നിന്നും നിന്നും മാറിനിൽക്കുക.
അല്ലെങ്കിൽ ജെഡിഎസിന്റെ മൂന്നിൽ മൂന്നിലൊന്ന് എംഎല്‍എമാരെ ( അതായത് 13 പേരെ സ്വന്തമാക്കണം) ഇത് കോൺഗ്രസിൽ നിന്നായാലും കുഴപ്പമില്ല. അതുമല്ലെങ്കിൽ എംഎൽമാർ രാജിവെക്കുക. എന്നാല്‍ കേവലഭൂരിപക്ഷമായ 112 എന്ന നമ്പര്‍ സ്വന്തമാക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

കോൺഗ്രസിനും ജെഡിഎസിനും ചെയ്യാവുന്നത്

കോൺഗ്രസിനും ജെഡിഎസിനും ചെയ്യാവുന്നത്


ബിജെപിക്ക് സർക്കാരുണ്ടാക്കാനുള്ള നമ്പർ ഇല്ല എന്ന് തോന്നി ഗവർണർ വിളിക്കുന്നത് വരെ കാത്തിരിക്കുക. ബിജെപി സർക്കാരുണ്ടാക്കിയാല്‍ ഫ്ലോർ ടെസ്റ്റിൽ പരാജയപ്പെടുത്തുക. തുടർന്ന് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കുക. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശ വാദം ഉന്നയിച്ച് ബിജെപിയും കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യവും ഗവര്‍ണര്‍ വാജുഭായ് വാലയ്ക്ക് കത്തുനല്‍കിയിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്നും ഇരു സംഘവും ഗവര്‍ണറെ അറിയിച്ചിരുന്നു.

 എന്താണ് കെ ആര്‍ നാരായണന്‍ ഫോര്‍മുല

എന്താണ് കെ ആര്‍ നാരായണന്‍ ഫോര്‍മുല


കെ ആര്‍ നാരായണ്‍ ഫോര്‍മുല പ്രകാരം തിരഞ്ഞെടുപ്പിന് ശേഷമുള്ള വലിയ സഖ്യത്തെയാണ് സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കേണ്ടത്. നിലവിലെ സാഹചര്യത്തില്‍ എച്ച്ഡി കുമാരസ്വാമിയോട് സര്‍ക്കാര്‍ രൂപീകരിക്കാനും ഭൂരിപക്ഷം തെളിയിക്കാനും ആവശ്യപ്പെടണം. കോണ്‍ഗ്രസിന് 78ഉം ജെഡിഎസിന് 38 സീറ്റുകളുമാണുള്ളത്. ഇതോടെ സര്‍ക്കാര്‍ രൂപീകരിച്ച് കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിന് അധികാരത്തിലെത്താന്‍ കഴിയും.

Recommended Video

cmsvideo
Karnataka Elections 2018 : 12 കോൺഗ്രസ് MLAമാരെ കാണാനില്ല,കൂറുമാറിയെന്നു സൂചന | Oneindia Malayalam
 വെങ്കട്ടരാമന്‍ ഫോര്‍മുല

വെങ്കട്ടരാമന്‍ ഫോര്‍മുല


വെങ്കട്ടരാമന്‍ ഫോര്‍മുല ഉപയോഗിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയായ പാര്‍ട്ടിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കുകയും ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യാം. നിലവിലെ സാഹചര്യത്തില്‍ ബിജെപിയാണ് സംസ്ഥാനത്തുള്ള ഏറ്റവും വലിയ ഒറ്റക്കക്ഷി. പ്രതിപക്ഷ എംഎല്‍മാരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ താഴെപ്പോകുകയും ചെയ്യും.

English summary
According to reports, Abhishek Manu Singhvi of Congress will lead a delegation of leaders and move Supreme Court if the Governor does not invite the JD(S)-Congress combine to stake claim to form the government in Karnataka.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X