ആപിന് കോണ്‍ഗ്രസ് 90 ദിവസത്തെ സമയപരിധി നിശ്ചയിച്ചു
ദില്ലി: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതോടെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് കോണ്‍ഗ്രസ് 90 ദിവസത്തെ സമയം പരിധി നിശ്ചയ്ച്ചു.
എഎപിയ്ക്ക് പിന്തുണ നല്‍കുന്നതിനെ കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പറഞ്ഞു. വൈദ്യുതി നിരക്കുകള്‍ സബ്‌സിഡി നല്‍കാതെ തന്നെ കുറയ്ക്കാന്‍ കെജ്രിവാള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ മൂന്ന് മാസത്തെ സമയപരിധി വേണ്ടിവരുമെന്നാണ് എഎപി പറഞ്ഞിരുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ എഎപിയുടെ വാഗ്ദാനം പ്രാവര്‍ത്തികമാക്കാനുള്ള പിന്തുണയാണ് കോണ്‍ഗ്രസ് നല്‍കുന്നതെന്ന് ഷീല ദീക്ഷിത്തും പറഞ്ഞു.
പതിനെട്ട് വാഗ്ദാനങ്ങളാണ് എഎപി മുന്നോട്ട് വച്ചത്. അതോടൊപ്പം അധികാരത്തിലെത്തിയാല്‍ പല അഴിമതികളും പുറത്തുകൊണ്ടുവരുമെന്നും ആപ് പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ച കെജ്രവാള്‍ ഉള്‍പ്പടെയുള്ള ഏഴ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
രാംലീല മൈതാനത്തില്‍ ശനിയാഴ്ച 12 മണിക്കാണ് സത്യപ്രതിജ്ഞ. അരവിന്ദ് കെജ്രിവാളിനൊപ്പം മനീഷ് സിസോദിയ, സൗരഭ ഭരദ്വാജ്, സോംനാഥ്, ഭാരതി, രാഖി ബിര്‍ള, സത്യേന്ദ്ര ജെയിന്‍ തുടങ്ങിയവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതോടെ ദില്ലിയില്‍ ആപ് സര്‍ക്കാര്‍ നിലവില്‍വരും.












Click it and Unblock the Notifications