കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി കോട്ടകള്‍ പൊളിക്കാന്‍ കോണ്‍ഗ്രസ്; 25 കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തു!! വ്യത്യസ്ത പോളിങ് തന്ത്രം

Google Oneindia Malayalam News

ജയ്പൂര്‍: ബിജെപി ഭരണകൂടത്തിനെതിരെ ശക്തമായ നീക്കം നടത്താന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. വര്‍ഷങ്ങളായി ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. തുടര്‍ച്ചയായ ഭരണമായതുകൊണ്ടുതന്നെ ഒട്ടേറെ ആരോപണങ്ങളും ബിജെപി ഭരണകൂടത്തിനെതിരെ ഉയരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ ഉപയോഗപ്പെടുത്തി ബിജെപി വിരുദ്ധ വികാരം ആളികത്തിക്കാനുള്ള ഒരുക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്.

പാര്‍ട്ടിക്ക് ജയസാധ്യതയില്ലാത്ത മണ്ഡലങ്ങള്‍ കണ്ടെത്തി വ്യത്യസ്തമായ തിരഞ്ഞെടുപ്പ് തന്ത്രം പയറ്റാനാണ് കോണ്‍ഗ്രസ് തീരുമാനം. രാജസ്ഥാനില്‍ ഇത്തവണ കോണ്‍ഗ്രസ് വന്‍ മുന്നേറ്റം നടത്തുമെന്നാണ് സര്‍വെ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. പ്രചാരണം തുടങ്ങിക്കഴിഞ്ഞ രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍...

 കോണ്‍ഗ്രസിന് മികച്ച മുന്നേറ്റം

കോണ്‍ഗ്രസിന് മികച്ച മുന്നേറ്റം

കോണ്‍ഗ്രസ് മികച്ച മുന്നേറ്റം രാജസ്ഥാനില്‍ നടത്തുമെന്ന് അടുത്തിടെ പുറത്തുവന്ന സര്‍വെ ഫലങ്ങള്‍ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസിന് അനുകൂലമായ തരംഗമാണ് സര്‍വെയില്‍ വ്യക്തമായത്. തിരഞ്ഞെടുപ്പ് ഫല സാധ്യത സംബന്ധിച്ച് കോണ്‍ഗ്രസ് സ്വന്തമായി ഒരു പഠനം നടത്തുകയും ചെയ്തു.

പഠനത്തില്‍ തെളിഞ്ഞത്

പഠനത്തില്‍ തെളിഞ്ഞത്

പഠനത്തില്‍ ആത്മവിശ്വാസം നല്‍കുന്ന ഫലമാണ് കണ്ടത്. മിക്കയാളുകളും ബിജെപി ഭരണത്തില്‍ മാറ്റം വരണമെന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസിന് ഭരണം ലഭിക്കുമെന്ന് ഇതുകൊണ്ട് അര്‍ഥമില്ല. നേരത്തെ നടന്ന തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ സീറ്റ് ലഭിക്കുമെന്ന് മാത്രമാണ് പഠനം വ്യക്തമാക്കുന്നത്.

തീരെ ജയിക്കാത്ത മണ്ഡലങ്ങള്‍

തീരെ ജയിക്കാത്ത മണ്ഡലങ്ങള്‍

പാര്‍ട്ടി സ്വന്തമായി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന് തീരെ ജയസാധ്യതയില്ലാത്ത മണ്ഡലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ബിജെപി തുടര്‍ച്ചയായി വിജയിക്കുന്ന മണ്ഡലങ്ങളാണിത്. മുഖ്യമന്ത്രി വസുന്ദര രാജയുള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ വിജയിച്ച മണ്ഡലങ്ങള്‍.

25 മണ്ഡലങ്ങള്‍ തിരഞ്ഞെടുത്തു

25 മണ്ഡലങ്ങള്‍ തിരഞ്ഞെടുത്തു

ഇതില്‍ 25 മണ്ഡലങ്ങള്‍ കോണ്‍ഗ്രസ് പ്രത്യേകം തിരഞ്ഞെടുത്തു. ഇവിടെ പ്രവര്‍ത്തനം സജീവമാക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. പാര്‍ട്ടിയുടെ നിലപാടുകള്‍ വ്യക്തമാക്കി ഈ മണ്ഡലങ്ങളില്‍ വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. ഓരോ വീടുകള്‍ കയറി ഇറങ്ങിയുള്ള പ്രചാരണമാണ് പദ്ധതിയിടുന്നത്.

അഞ്ച് തിരഞ്ഞെടുപ്പുകളില്‍

അഞ്ച് തിരഞ്ഞെടുപ്പുകളില്‍

കഴിഞ്ഞ അഞ്ച് തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വിജയിച്ചിട്ടില്ലാത്ത മണ്ഡലങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇവിടെ ഓരോ വീട്ടിലും കയറിയിറങ്ങി പാര്‍ട്ടിയുടെ നയരേഖ വിശദീകരിക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും വ്യക്തമാക്കും. കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്ന ബദല്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യും.

പ്രചാരണം ഇങ്ങനെയും

പ്രചാരണം ഇങ്ങനെയും

മാത്രമല്ല, തിരഞ്ഞെടുത്ത 25 മണ്ഡലങ്ങൡ പ്രത്യേക പരസ്യപ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. പൊതുയോഗങ്ങളും മറ്റും സംഘടിപ്പിക്കും. ലഘുലേഖ വിതരണങ്ങളുണ്ടാകും. ഈ 25 മണ്ഡലങ്ങളില്‍ ഇളക്കം തട്ടിക്കാന്‍ സാധിച്ചാല്‍ കോണ്‍ഗ്രസിന് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ കരുതല്‍.

സംസ്ഥാന നേതാവ് പറയുന്നു

സംസ്ഥാന നേതാവ് പറയുന്നു

പ്രത്യേക പരിശീലനം നേടിയ യുവാക്കളെയാണ് 25 മണ്ഡലങ്ങളില്‍ വിന്യസിച്ചിരിക്കുന്നതെന്ന് സേവാദള്‍ അധ്യക്ഷന്‍ രാകേഷ് പരീക്ക് പറയുന്നു. ഇവിടെയുള്ള രാഷ്ട്രീയ അന്തരീക്ഷവും ജനങ്ങളുടെ നിലപാടുകളും സംഘം ശേഖരിക്കും. സംസ്ഥാന നേതൃത്വം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

 രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍

രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍

തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തവണ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രത്യേകം ശ്രദ്ധപതിപ്പിക്കുന്നുണ്ട്. സംസ്ഥാന നേതാക്കളുമായി അദ്ദേഹം നിരന്തരം സംവദിക്കുന്നുണ്ടെന്ന് നേതാക്കള്‍ പറയുന്നു. രാഹുല്‍ ഗാന്ധി അടുത്തിടെ രാജസ്ഥാനിലെത്തിയപ്പോള്‍ നല്‍കിയ ഉറപ്പിന്റെ വിശ്വാസത്തിലാണ് യുവജനങ്ങള്‍.

യുവരക്തത്തിന് പ്രാമുഖ്യം

യുവരക്തത്തിന് പ്രാമുഖ്യം

കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിക്കുന്നവരില്‍ യുവരക്തത്തിന് പ്രാമുഖ്യം നല്‍കാനാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം. മാത്രമല്ല, ഇറക്കുമതി സ്ഥാനാര്‍ഥിയുണ്ടാകില്ലെന്നും രാഹുല്‍ പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി. ജയ്പൂരില്‍ ചേര്‍ന്ന പ്രധാന പ്രവര്‍ത്തകരുടെ യോഗത്തിലാണ് രാഹുല്‍ ഗാന്ധി തന്റെ തീരുമാനങ്ങള്‍ അറിയിച്ചത്.

അളവുകോല്‍ സോഷ്യല്‍ മീഡിയ

അളവുകോല്‍ സോഷ്യല്‍ മീഡിയ

ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ മുതിര്‍ന്ന നേതാക്കള്‍ മാത്രം മല്‍സരിക്കുന്ന സാഹചര്യം ഒഴിവാക്കാനും തീരുമാനമായി. രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിത്യേന ഇടപെടുന്ന യുവനേതാക്കള്‍ക്ക് സീറ്റുകള്‍ നല്‍കാനും തീരുമാനമായി. ജനപിന്തുണ കൂടുതുലള്ള നേതാക്കളെ തേടുകയാണ് കോണ്‍ഗ്രസ്.

താന്‍ വെട്ടിക്കളയുമെന്ന് രാഹുല്‍

താന്‍ വെട്ടിക്കളയുമെന്ന് രാഹുല്‍

ഇറക്കുമതി സ്ഥാനാര്‍ഥികള്‍ മല്‍സരിക്കരുതെന്നാണ് പ്രവര്‍ത്തകര്‍ പ്രധാനമായും രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടത്. ഇറക്കുമതി സ്ഥാനാര്‍ഥികള്‍ ഇത്തവണ രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാകില്ലെന്ന് രാഹുല്‍ ഗാന്ധി ഉറപ്പു നല്‍കി. ഏതെങ്കിലും ഇറക്കുമതി സ്ഥാനാര്‍ഥികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവരുടെ പേര് ഞാന്‍ ഇടപെട്ട് വെട്ടിക്കളയുമെന്ന് രാഹുല്‍ പറഞ്ഞു

നാല് സംസ്ഥാനങ്ങള്‍

നാല് സംസ്ഥാനങ്ങള്‍

ഐക്യത്തോടെയുള്ള കഠിനാധ്വാനമാണ് വേണ്ടതെന്ന് രാഹുല്‍ പറഞ്ഞു. രാജസ്ഥാന്‍ മാത്രമല്ല, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. മിസോറാമില്‍ കോണ്‍ഗ്രസാണ് ഭരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന നാല് സംസ്ഥാനങ്ങളില്‍ മിസോറാം മാത്രമേ കോണ്‍ഗ്രസ് ഭരിക്കുന്നുള്ളൂ.

ഖത്തര്‍ അമ്പരപ്പിക്കുന്നു!! വിദേശികള്‍ക്ക് കൂടുതല്‍ ആനുകൂല്യം; അമീറിന്റെ നീക്കത്തിന് വന്‍വരവേല്‍പ്പ്ഖത്തര്‍ അമ്പരപ്പിക്കുന്നു!! വിദേശികള്‍ക്ക് കൂടുതല്‍ ആനുകൂല്യം; അമീറിന്റെ നീക്കത്തിന് വന്‍വരവേല്‍പ്പ്

English summary
Congress’ Sewa Dal to go door to door in 25 Rajasthan seats to build direct contact
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X