കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മയക്കുമരുന്ന് കേസിലെ പ്രതിയൊടൊപ്പമുള്ള കര്‍ണാടക റവന്യൂമന്ത്രിയുടെ ചിത്രം പുറത്തുവിട്ട് കോണ്‍ഗ്രസ്

Google Oneindia Malayalam News

ബെംഗ്‌ളൂരു: കര്‍ണാടക റവന്യൂ മന്ത്രി ആര്‍ അശോക മയക്കുമരുന്ന് കേസിലെ പ്രതിയൊടൊപ്പമുള്ള ചിത്രം പുറത്ത് വിട്ട് കോണ്‍ഗ്രസ്. ബെംഗ്‌ളൂരു മയക്കു മരുന്ന് കേസില്‍ സിസിബി അന്വേഷണം ശക്തമാക്കിയ സാഹചര്യത്തില്‍ കൂടിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. മറ്റ് പാര്‍ട്ടിയിലെ നേതാക്കള്‍ക്കള്‍ക്കെതിരെ ആരോപണം ഉയര്‍ത്തുന്ന ബിജെപി നേതാക്കള്‍ തന്നെ ആദ്യം അന്വേഷണം നേരിടണമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

സ്വിം സ്യൂട്ട് ചിത്രമിട്ട് സദാചാരവാദികൾക്ക് തകർപ്പൻ മറുപടി, അനശ്വര രാജന് പിന്തുണയുമായി റിമ കല്ലിങ്കൽസ്വിം സ്യൂട്ട് ചിത്രമിട്ട് സദാചാരവാദികൾക്ക് തകർപ്പൻ മറുപടി, അനശ്വര രാജന് പിന്തുണയുമായി റിമ കല്ലിങ്കൽ

'മയക്കുമരുന്ന് അഴിമതി തലവന്‍ രാഗുല്‍ തോന്‍ഷെയുമായുള്ള ആര്‍ അശോകയുടെ ഈ ഒരു ചെറിയ കൂടികാഴ്ച്ചയായി മാത്രം കാണാന്‍ കഴിയില്ല. അവര്‍ തമ്മില്‍ അടുത്ത ബന്ധമുണ്ട്. ഭരണകക്ഷിയായ ബിജെപി നേതാക്കള്‍ അവരുടെ അഴിമതികള്‍ മറച്ചുവെക്കാന്‍ മറ്റ് പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ളവര്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയാണ്. അവര്‍ തന്നെയാണ് ആദ്യം അന്വേഷണം നേരിടേണ്ടത്.' കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

r ashoka

എന്നാല്‍ കോണ്‍ഗ്രസിന്റെ ഈ ആരോപണങ്ങളെ തള്ളി മന്ത്രി രംഗത്തെത്തി. തന്റെ മണ്ഡലത്തില്‍ ഒരു കുട്ടിയുടെ പേരിടല്‍ ചടങ്ങിന് പോയപ്പോള്‍ എടുത്ത ചിത്രമാണിതെന്നും പൊതു പരിപാടിയില്‍ ഇത്തരം ചിത്രങ്ങള്‍ എടുക്കുന്നത് സ്വാഭാവികമാണെന്നും മന്ത്രി പ്രതികരിച്ചു.

പൊതു പരിപാടിയില്‍ ഇത്തരം ചിത്രങ്ങള്‍ എടുക്കുമ്പോള്‍ അവരുമായെല്ലാം നമുക്ക് ബന്ധം ഉണ്ടെന്നാണോ കരുതേണ്ടതെന്നും മന്ത്രി ചോദിക്കുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് പുറത്ത് വിട്ടിട്ടുള്ള ചിത്രം നാല് വര്‍ഷം മുമ്പ് എടുത്തതാണെന്നും നിലവില്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ അത്തരം പരിപാടികളില്‍ ഒന്നും പങ്കെടുക്കാറില്ലെന്നും അശോക വ്യക്തമാക്കി.

നേരത്തെ കോണ്‍ഗ്രസ് എംഎല്‍എ സമീര്‍ അഹമ്മദ് ഖാന്റെ പേര് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്നു. സമീര്‍ അഹമ്മദ് കൊളംബോയിലെ ഒരു ഷെയിക് ഫാസിലുമായുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ആരോപണം. എന്നാല്‍ സമീര്‍ അഹമ്മദ് ഖാനും ഈ ആരോപണങ്ങള്‍ തള്ളുകയായിരുന്നു.

Recommended Video

cmsvideo
മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടിമാർ കാണിച്ച പൊല്ലാപ്പുകൾ | Oneindia Malayalam

അതേസമയം ബെംഗ്‌ളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അന്തരിച്ച മുന്‍ മന്ത്രിയുടെ മകന്റെ ബംഗ്ലാവില്‍ ഇന്ന് സിസിബി റെയിഡ് നടത്തിയിരുന്നു. ജീവരാജ് ആല്‍വയുടെ മകന്‍ ആദിത്യ ആല്‍വയുടെ വീട്ടിലായിരുന്നു റെയിഡ്. നാല് ഏക്കറില്‍ വ്യാപിച്ചുകിടക്കുന്നതാണ് ആദിത്യ ആല്‍വെയുടെ ബംഗ്ലാവിലാണ് പ്രധാനമായും പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാൻ വേണ്ടതെല്ലാം ചെയ്യും; ചൈനക്കെതിരെ ആഞ്ഞടിച്ച് രാജ്നാഥ് സിംഗ് ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാൻ വേണ്ടതെല്ലാം ചെയ്യും; ചൈനക്കെതിരെ ആഞ്ഞടിച്ച് രാജ്നാഥ് സിംഗ്

കൊവിഡ് വാക്സിൻ നിർമാണത്തിൽ ഇന്ത്യ മുൻപന്തിയിൽ: ലോകത്തിന് സഹകരണം ആവശ്യമെന്ന് ബിൽഗേറ്റ്സ്കൊവിഡ് വാക്സിൻ നിർമാണത്തിൽ ഇന്ത്യ മുൻപന്തിയിൽ: ലോകത്തിന് സഹകരണം ആവശ്യമെന്ന് ബിൽഗേറ്റ്സ്

English summary
congress shares the image of karnataka Revenue Minister R Ashoka with an accused in a drugs case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X