Get Updates
Get notified of breaking news, exclusive insights, and must-see stories!

സച്ചിന്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിനിറങ്ങും?

ഭോപ്പാല്‍: മദ്ധ്യപ്രദേശ് നിയമ സഭാതെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കായി സച്ചിന്‍ തെന്‍ഡുല്‍ക്കറെ ക്ഷണിയ്ക്കാന്‍ കോണ്‍ഗ്രസ് ആലോചിയ്ക്കുന്നു. തന്റെ 200 ടെസ്റ്റ് മത്സരത്തിന് ശേഷം ക്രിക്കറ്റിനല്‍ നിന്ന് വിരമിയ്ക്കല്‍ പ്രഖ്യാപിച്ച സച്ചിനെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കാായി ഉപയോഗിയ്ക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കമെന്ന് സൂചന.

മദ്ധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ ചുമതല വഹിയ്ക്കുന്നത് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ്. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിനല്‍ സച്ചിന്‍ പങ്കെടുക്കണമെന്ന ആവശ്യം ജ്യോതിരാദിത്യ സിന്ധ്യ സച്ചിനോട് പറയുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.

Sachin

തെരഞ്ഞെടുപ്പ് അധ്യക്ഷനായി ജോതിരാദിത്യ സിന്ധ്യയെ നിയോഗിച്ചത് ബിജെപിയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. മൂന്നാം തവണയും അധികാരത്തിലേറാന്‍ തയ്യാറാകുന്ന മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാനും സച്ചിന്‍ കൂുടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നത് തിരിച്ചടിയാകുമെന്ന് ഉറപ്പ്.

2003 മുതല്‍ ബിജെപിയുടെ കൈവശമായ സംസ്ഥാനത്തെ തിരിച്ച് പിടിയ്ക്കാനുള്ള പിരിശ്രമത്തലിലാണ് കോണ്‍ഗ്രസ്. ഭരണമാറ്റത്തെ ലക്ഷ്യമിട്ടുകൊണ്ടുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങളാണ്. ക്രിക്കറ്റിനെക്കാള്‍ ഉപരിയായി ഇന്ത്യയുടെ വികസനപ്രവര്‍ത്തങ്ങള്‍ക്ക് വേണ്ടി തനിയ്ക്ക് പ്രവര്‍ത്തിയ്ക്കണമെന്ന് രാജ്യസഭാംഗമായി ചുമതലയേല്‍ക്കുമ്പോള്‍ സച്ചിന്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+