Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയിലെ തുക്ക്‌ഡെ തുക്ക്‌ഡെ ഗ്യാങിനെ ഒരു പാഠം പഠിപ്പിക്കണം, കോണ്‍ഗ്രസിനെതിരെ വാളെടുത്ത് അമിത് ഷാ!

ദില്ലി: പൗരത്വ നിയമത്തില്‍ കോണ്‍ഗ്രസ് ദില്ലിയില്‍ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്ന എല്ലാ അക്രമങ്ങള്‍ക്ക് പിന്നിലും കോണ്‍ഗ്രസാണ്. ദില്ലിയിലെ തുക്ക്‌ഡെ തുക്ക്‌ഡെ ഗ്യാങിനെ ഒരു പാഠം പഠിപ്പിക്കാന്‍ സമയായെന്നും അമിത് ഷാ പറഞ്ഞു. അതേസമയം ദില്ലിയില്‍ അമിത് ഷാ അനൗദ്യോഗിക പ്രചാരണം കൂടിയാണ് നടത്തിയത്. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് ദില്ലിയില്‍.

1

കോണ്‍ഗ്രസിനെ വോട്ടര്‍മാര്‍ ശിക്ഷിക്കണമെന്നാണ് അമിത് ഷാ ആവശ്യപ്പെട്ടിരിക്കുന്നത്. പൗരത്വ നിയമത്തെ കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തിരുന്നു. പ്രതിപക്ഷത്ത് നിന്ന് ആരും ഒന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ അവര്‍ പാര്‍ലമെന്റില്‍ നിന്ന് പുറത്തിറങ്ങിയതോടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അമിത ്ഷാ ആരോപിച്ചു. ഈ നഗരത്തിലെ അക്രമങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസാണ്. അവരെ വോട്ടര്‍മാര്‍ ശിക്ഷിക്കേണ്ട സമയമായെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ആംആദ്മിപാര്‍ട്ടിയെയും ഷാ രൂക്ഷമായി വിമര്‍ശിച്ചു. അരവിന്ദ് കെജ്‌രിവാള്‍ ഞാന്‍ ബംഗ്ലാവോ കാറോ മറ്റ് കാര്യങ്ങളോ ഔദ്യോഗികമായി സ്വീകരിക്കില്ലെന്നാണ് പറഞ്ഞത്. എന്നാല്‍ അതെല്ലാം ഇപ്പോള്‍ കെജ്‌രിവാളിനുണ്ട്. 2015ല്‍ വാഗ്ദാനം ചെയ്ത 80 ശതമാനം ക്ഷേമ പദ്ധതികളും അദ്ദേഹത്തിന്റെ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും അമിത് ഷാ ആരോപിച്ചു. ഇതിന് മറുപടിയുമായി എഎപി തന്നെ രംഗത്തെത്തി.

സബ്‌സിഡിയോടെയുള്ള വൈദ്യുതി, സൗജന്യ ജലം, ആരോഗ്യ സുരക്ഷ, സ്‌കൂളുകള്‍, സിസിടിവികള്‍, സൗജന്യ വൈഫൈ, സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, ഡോര്‍ സ്‌റ്റെപ്പ് ഡെലിവെറി എന്നിവ എഎപി സര്‍ക്കാര്‍ നടപ്പാക്കിയതാണെന്നും, അമിത് ഷാ നുണക്കഥകളാണ് പ്രചരിപ്പിച്ചതെന്നും ആംആദ്മി പാര്‍ട്ടി ആരോപിച്ചു. ഇതിനിടെ പൗരത്വ നിയമ പ്രതിഷേധത്തില്‍ കൊല്ലപ്പെട്ട രണ്ട് മുസ്ലീം യുവാക്കളുടെ കുടുംബത്തെ കാണാന്‍ കൂട്ടാക്കാത്ത മന്ത്രിയുടെ നടപടി വന്‍ വിവാദമായിരിക്കുകയാണ്. ബിജ്‌നോറില്‍ പ്രതിഷേധങ്ങള്‍ക്കിടെ പരിക്കേറ്റവരെ സന്ദര്‍ശിച്ച മന്ത്രി ഇവരുടെ കുടുംബത്തില്‍ സന്ദര്‍ശിക്കാതെ മടങ്ങുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+